Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lamp

വി​ള​ക്കി​ലെ തീ ​ഗ്യാ​സ് സി​ലി​ണ്ട​റി​ലേ​ക്ക് പ​ട​ർ​ന്നു; ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്

ബം​ഗ​ളൂ​രു: വീ​ടി​ന്‍റെ പ്ര​വേ​ശ​ന വാ​തി​ലി​ൽ ക​ത്തി​ച്ചു​വ​ച്ചി​രു​ന്ന നി​ല​വി​ള​ക്കി​ൽ നി​ന്ന് ഗ്യാ​സ് സി​ലി​ണ്ട​റി​ലേ​ക്ക് തീ​പ​ട​ർ​ന്നു പി​ടി​ച്ചു. ബം​ഗ​ളൂ​രു മ​ല്ലേ​ശ്വ​ര​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. സി​ലി​ണ്ട​ർ വി​ത​ര​ണം ചെ​യ്യാ​നെ​ത്തി​യ ജീ​വ​ന​ക്കാ​ര​ൻ അ​ത്ഭു​ത​ക​രി പൊ​ള്ള​ലേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

വീ​ടി​ന് മു​ന്നി​ൽ സി​ലി​ണ്ട​ർ ഇ​റ​ക്കി​വ​യ്ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ജീ​വ​ന​ക്കാ​ര​ൻ. എ​ന്നാ​ൽ വീ​ടി​ന്‍റെ വാ​തി​ലി​ൽ വി​ള​ക്ക് കൊ​ളു​ത്തി വ​ച്ചി​​രു​ന്ന​ത് ജീ​വ​ന​ക്കാ​ര​ൻ ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല.

ഭാ​ര​മു​ള്ള സി​ലി​ണ്ട​ർ തോ​ളി​ൽ ചു​മ​ന്നെ​ത്തി​ച്ച ജീ​വ​ന​ക്കാ​ര​ൻ ക​ത്തു​ന്ന വി​ള​ക്കി​ന് സ​മീ​പം സി​ലി​ണ്ട​ർ വ​ച്ച​യു​ട​ൻ ചോ​ർ​ന്നൊ​ഴു​കി​യ ഗ്യാ​സി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ സി​ലി​ണ്ട​റി​ന് ചു​റ്റും തീ ​ആ​ളി​പ്പ​ട​ർ​ന്നു. ഉ​ട​ൻ​ത​ന്നെ ജീ​വ​ന​ക്കാ​ര​ൻ പി​ന്നി​ലേ​ക്ക് ചാ​ടി ര​ക്ഷ​പ്പെ​ട്ട​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് പൊ​ലി​സും അ​ഗ്നി​ശ​മ​ന സേ​ന​യും ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

 

Latest News

Corehub Up