മിച്ചൽ സാന്റ്നർ പുറത്താകുന്ന ദൃശ്യം
ഓക്ക്ലൻഡ്: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിൽ തകർന്നടിഞ്ഞ് ന്യൂസിലൻഡ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 40.2 ഓവറിൽ ന്യൂസിലൻഡ് 185 റൺസിൽ ഓൾഔട്ടായി.
38 റൺസെടുത്ത ടിം സൈഫർട്ടിനും 34 റൺസെടുത്ത ബ്ലെയർ ടിക്ക്നറിനും 30 റൺസെടുത്ത ഗ്ലെൻ ഫിലിപ്പ്സിനും 28 റൺസെടുത്ത ഡാരിൽ മിച്ചലിനും മാത്രമാണ് ന്യൂസിലൻഡ് നിരയിൽ തിളങ്ങാനായത്.
ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗ് നാല് വിക്കറ്റെടുത്തു. ഗുർനൂർ ബ്രാർ മൂന്ന് വിക്കറ്റും അൻഷുൽ കാംബോജ് രണ്ട് വിക്കറ്റും വീഴ്ത്തി.
Tags : ODI India New Zealand Score Indian Bowlers