ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തിയ എഫ്സി ബാഴ്സലോണ താരങ്ങളുടെ ആഘോഷം
ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ തോൽപ്പിച്ചു.
ബാഴ്സലോണയ്ക്ക് വേണ്ടി റാഫീഞ്ഞ രണ്ട് ഗോളുകളും ലമൈൻ യമാൽ ഒരു ഗോളും നേടി. റാഫീഞ്ഞ 52, 64 എന്നീ മിനിറ്റുകളിലും യമാൽ ഏഴാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ ബാഴ്സലോണയ്ക്ക് ഒമ്പത് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സലോണ.
Tags : UEFA Champions League Football Match FC Barcelona beats Aston Villa