Sports
ബിർമിംഗ്ഹാം: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ ആസ്റ്റൺ വില്ല ഫൈനലിൽ. സെമി ഫൈനലിന്റെ ഇരുപാദങ്ങളിലുമായി നോട്ടിംഗ് ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ആസ്റ്റൺ വില്ല ഫൈനലിലെത്തിയത്.
വ്യാഴാഴ്ച നടന്ന രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയിച്ചാണ് ആസ്റ്റൺ വില്ല ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ജോൺ മക്ഗിൻ രണ്ട് ഗോളുകളും ഒല്ലി വാട്കിൻസും എമി ബ്യൂണ്ടിയയും ഓരോ ഗോൾ വീതവും നേടി.
ആദ്യ പാദ മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. ഈ മാസം 20ന് നടക്കുന്ന ഫൈനലിൽ ആസ്റ്റൺ വില്ല ഫ്രെയ്ബർഗിനെ നേരിടും.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആസ്റ്റൺ വില്ലയെ വീഴ്ത്തി ഫുൾഹാം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഫുൾഹാം വിജയിച്ചത്.
റയാൻ സെസെഗ്നോൺ ആണ് ഫുൾഹാമിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 43-ാം മിനിറ്റിലാണ് സെസെഗ്നോൺ ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഫുൾഹാമിന് 48 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ പത്താം സ്ഥാനത്താണ് ഫുൾഹാം. പരാജയപ്പെട്ടെങ്കിലും 58 പോയിന്റുള്ള ആസ്റ്റൺ വില്ല നാലാം സ്ഥാനത്താണുള്ളത്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയെ സമനിലയിൽ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്. ഞായറാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
നെക്കോ വില്ല്യംസ് ആണ് നോട്ടിംഗ്ഹാമിന് വേണ്ടി ഗോൾ നേടിയത്. നോട്ടിംഗ്ഹാം താരം മുറില്ലോയുടെ ഓൺ ഗോളാണ് ആസ്റ്റൺ വില്ലയുടെ ഗോൾ.
മത്സരം സമനിലയായതോടെ ആസ്റ്റൺ വില്ലയ്ക്ക് 55 പോയിന്റും നോട്ടിംഗ്ഹാമിന് 33 പോയിന്റുമായി. ലീഗ് ടേബിളിൽ ആസ്റ്റൺ വില്ല നാലാമതും നോട്ടിംഗ്ഹാം ഫോറസ്റ്റ് 16-ാം സ്ഥാനത്തുമാണ്.
Sports
ബിർമിംഗ്ഹാം: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനലിൽ കടന്ന് ഇംഗ്ലീഷ് കരുത്തരായ ആസ്റ്റൺ വില്ല. പ്രീക്വാർട്ടറിൽ ഫ്രഞ്ച് ക്ലബ് ലില്ലെയെ തകർത്താണ് ആസ്റ്റൺ വില്ല ക്വാർട്ടറിൽ കടന്നത്. ഇരു പാദങ്ങളിലുമായി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ആസ്റ്റൺ വില്ല വിജയിച്ചത്.
വ്യാഴാഴ്ച നടന്ന രണ്ടാം പാദ മത്സരം ആസ്റ്റൺ വില്ല എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സ്വന്തമാക്കുകയായിരുന്നു. ജോൺ മക്ഗിനും ലിയോൺ ബെയ്ലിയും ആണ് ഗോളുകൾ നേടിയത്.
ആദ്യ പാദ മത്സരത്തിൽ ആസ്റ്റൺ വില്ല എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോയും ക്വാർട്ടർ ഫൈനലിൽ കടന്നിട്ടുണ്ട്.
Kerala
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കാസമീറോ, മാത്യൂസ് കുൻഹ, ബെഞ്ചമിൻ സെസ്ക്കോ എന്നിവരാണ് ഗോളുകൾ നേടിയത്. റോസ് ബാർക്ലിയാണ് ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 54 പോയിന്റായി. ഇതോടെ യുണൈറ്റഡ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വൂൾവ്സിന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ആസ്റ്റൺ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു.
ജാവോ ഗോമസും റോഡ്രിഗോ ഗോമസും ആണ് വൂൾവ്സിന് വേണ്ടി ഗോളുകൾ നേടിയത്. ജാവോ 61-ാം മിനിറ്റിലും റോഡ്രിഗോ 90+8ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ വൂൾവ്സിന് 13 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അവസാന സ്ഥാനത്താണ് വൂൾവ്സ്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും 51 പോയിന്റുള്ള ആസ്റ്റൺ വില്ല മൂന്നാമതാണുള്ളത്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഓസ്റ്റണ് വില്ലയെ അട്ടിമറിച്ച് എവർട്ടണ്.
മൂന്നാം സ്ഥാനത്തുള്ള വില്ലയെ എതിരില്ലാത്ത ഒരു ഗോളിനാണ് പത്താം സ്ഥാനത്തുള്ള എവർട്ടണ് അട്ടിമറിച്ചത്.
വോൾവർഹാംപ്ടണ് വാണ്ടറേഴ്സും ന്യൂസ്കാസിൽ യുണൈറ്റഡുമായുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആസ്റ്റൺ വില്ലയ്ക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു.
ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ജോൺ മക്ഗിൻ രണ്ട് ഗോളുകളും ഒല്ലി വാട്കിൻസ് ഒരു ഗോളും നേടി. മോർഗൻ ഗിബ്സ്-വൈറ്റാണ് നോട്ടിംഗ്ഹാമിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ആസ്റ്റൺ വില്ലയ്ക്ക് 42 പോയിന്റായി. ഇതോടെ വില്ല ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് തകർപ്പൻ വിജയം. ഒന്നിനെതിരേ നാല് ഗോളുകൾക്കാണ് ആസ്റ്റണ് വില്ലയ്ക്കെതിരേ ഗണ്ണേഴ്സ് വിജയം സ്വന്തമാക്കിയത്. ആസ്റ്റണ് വില്ലയുടെ 11 മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പിന് ഇതോടെ ഗണ്ണേഴ്സ് അറുതി വരുത്തി. വിജയത്തോടെ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിന് ലീഡുയർത്താനും സാധിച്ചു.
എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയിൽ ഗോൾമഴയായി മത്സരം മാറി. രണ്ടാം പകുതിയുടെ തുടക്കത്തിലെ നാല് മിനിറ്റുകൾക്കുള്ളിൽ രണ്ട് ഗോളടിച്ച് ആഴ്സണൽ വില്ലയെ ഞെട്ടിച്ചു. 48-ാം മിനിറ്റിൽ ഗബ്രിയേൽ മഗൽഹേസും 52-ാം മിനിറ്റിൽ മാർട്ടിൻ സുബിമെൻഡിയും ആഴ്സണലിനായി സ്കോർ ചെയ്തു. 69-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡിലൂടെ ഗണ്ണേഴ്സ് ലീഡുയർത്തി.
കളത്തിലിറങ്ങി ഒരു മിനിറ്റിനുള്ളിൽ ഗോളടിച്ച് ഗബ്രിയേൽ ജീസസ് തിരിച്ചുവരവ് അറിയിച്ചു. 78-ാം മിനിറ്റിലാണ് ജീസസ് ആഴ്സണലിന്റെ നാലാം ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ ഒല്ലി വാട്കിൻസ് വില്ലയ്ക്കു വേണ്ടി വലകുലുക്കിയെങ്കിലും ആശ്വാസഗോൾ മാത്രമായി മാറി. ഇതോടെ വില്ലയുടെ വിജയക്കുതിപ്പിന് എമിറേറ്റ്സിൽ അവസാനവും ആയി.
സമനില വഴങ്ങി ചെൽസി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബോണ്മൗത്തിനോട് സമനില വഴങ്ങി ചെൽസി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ചു. അവസാനത്തെ ഏഴ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമാണ് ചെൽസിക്ക് ഇതുവരെ വിജയിക്കാൻ സാധിച്ചിട്ടുള്ളത്. ചെൽസിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ബോണ്മൗത്താണ് ആദ്യം ലീഡെടുത്തത്.
മാഞ്ചസ്റ്ററിന് സമനില
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശയുടെ സമനില. പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ വൂള്വ്സിനോടാണ് യുണൈറ്റഡ് സമനില വഴങ്ങിയത്. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോളടിച്ച് മത്സരം അവസാനിപ്പിച്ചു.
Sports
ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗ് ഫുട്ബോളില് മാഞ്ചസ്റ്റര് യുണൈറ്റഡിനു തോല്വി.
എവേ പോരാട്ടത്തില് മാഞ്ചസ്റ്റര് യുണൈറ്റഡ് 2-1ന് ആസ്റ്റണ് വില്ലയോട് പരാജയപ്പെട്ടു.
ജയത്തോടെ ആസ്റ്റൺ വില്ല 17 മത്സരങ്ങളിൽനിന്ന് 36 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കുയർന്നു. ആഴ്സണൽ (39), മാഞ്ചസ്റ്റർ സിറ്റി (37) ടീമുകളാണ് യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളിൽ.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിനെതിരായ മത്സരത്തിൽ ആസ്റ്റൺ വില്ലയ്ക്ക് ജയം. വില്ല പാർക്കിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വില്ല ആഴ്സണലിനെ തോൽപ്പിച്ചത്.
മാറ്റി കാഷും എമി ബ്യൂൻഡിയയും ആണ് ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ലിയാൻഡ്രോ ട്രൊസാർഡാണ് ആഴ്സണലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
മത്സരത്തിലെ വിജയത്തോടെ ആസ്റ്റൺ വില്ലയ്ക്ക് 30 പോയിന്റായി. ഇതോടെ പോയിന്റ് ടേബിളിൽ രണ്ടാതെത്തിയിരിക്കുകയാണ് ആസ്റ്റൺ വില്ല. പരാജയപ്പെട്ടെങ്കിലും 33 പോയിന്റുമായി ആഴ്സണൽ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.