Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ODI

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​നം; ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ബി​ർ​മിം​ഗ്ഹാം: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 259 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 45.2 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. 80 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും 57 റ​ൺ​സെ​ടു​ത്ത അ​ക്സ​ർ പ​ട്ടേ​ലി​ന്‍റെ​യും 52 റ​ൺ​സെ​ടു​ത്ത വാ​ഷിം​ഗ്ട​ൺ സു​ന്ദ​റി​ന്‍റെ​യും 35 റ​ൺ​സെ​ടു​ത്ത ശ്രേ​യ​സ് അ​യ്യ​രു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ജോ​ഫ്ര ആ​ർ​ച്ച​റും ജോ​ഷ് ടം​ഗും സാം ​ക​ര​ണും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 47.5 ഓ​വ​റി​ൽ 258 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.

ജോ ​റൂ​ട്ടി​ന്‍റെ​യും ലി​യാം ഡോ​വ്സ​ണി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും ബെ​ൻ ഡ​ക്ക​റ്റി​ന്‍റെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. റൂ​ട്ട് 76 റ​ൺ​സും ഡോ​വ്സ​ൺ 68 റ​ൺ​സും ഡ​ക്ക​റ്റ് 43 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി അ​ക്സ​ർ പ​ട്ടേ​ൽ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. പ്ര​സി​ദ് കൃ​ഷ്ണ​യും ഗു​ർ​ണൂ​ർ ബ്രാ​റും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ജ​സ്പ്രീ​ത് ബും​റ​യും ശി​വം ദു​ബെ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി. വി​ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 1-0ത്തി​ന് മു​ന്നി​ലെ​ത്തി.

Sports

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര; ബാ​ബ​ർ അ​സ​മി​നെ ഒ​ഴി​വാ​ക്കി പാ​ക്കി​സ്ഥാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​ന് പി​ന്നാ​ലെ ബാ​ബ​ർ അ​സ​മി​നെ ഏ​ക​ദി​ന ടീ​മി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി പാ​ക്കി​സ്ഥാ​ൻ. ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ൽ നി​ന്നാ​ണ് ബാ​ബ​റി​നെ ഒ​ഴി​വാ​ക്കി​യ​ത്.

ടി20 ​ലോ​ക​ക​പ്പി​ലെ നാ​ല് ഇ​ന്നിം​ഗ്സു​ക​ളി​ല്‍ നി​ന്ന് വെ​റും 91 റ​ണ്‍​സ് മാ​ത്ര​മാ​ണ് ബാ​ബ​റി​ന് നേ​ടാ​നാ​യ​ത്. സൂ​പ്പ​ര്‍ എ‌‌​ട്ട് ഘ​ട്ട​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ പു​റ​ത്താ​വു​ക​യും ചെ​യ്തു. ടി20​യി​ലെ ഫോ​മി​ല്ലാ​യ്മ​യ്ക്ക് പു​റ​മെ, ബാ​ബ​റി​ന്‍റെ സ​മീ​പ​കാ​ല ഏ​ക​ദി​ന ക​ണ​ക്കു​ക​ളും മോ​ശ​മാ​ണ്.

2025ല്‍ 17 ​ഇ​ന്നിം​ഗ്സു​ക​ളി​ല്‍ നി​ന്ന് 34 ശ​രാ​ശ​രി​യി​ല്‍ 544 റ​ണ്‍​സ് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്. സ്‌​ട്രൈ​ക്ക് റേ​റ്റ് ആ​ക​ട്ടെ 77.16 എ​ന്ന താ​ഴ്ന്ന നി​ല​യി​ലു​മാ​യി​രു​ന്നു. ഇ​തി​നി​ടെ ടി20 ​ഫോ​ര്‍​മാ​റ്റി​ല്‍ നി​ന്നും ബാ​ബ​ര്‍ വി​ര​മി​ക്കു​മെ​ന്നു​ള്ള വാ​ര്‍​ത്ത​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്.

തു​ട​ര്‍​ച്ച​യാ​യ ഐ​സി​സി ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ലെ തി​രി​ച്ച​ടി​ക​ള്‍​ക്ക് ശേ​ഷം ടീ​മി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​നാ​ണ് സെ​ല​ക്ട​ര്‍​മാ​രു​ടെ തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​റ് പു​തു​മു​ഖ​ങ്ങ​ളെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്: അ​ബ്ദു​ള്‍ സ​മ​ദ്, മാ​സ് സ​ദാ​ഖ​ത്ത്, മു​ഹ​മ്മ​ദ് ഗാ​സി ഗോ​രി, സാ​ദ് മ​സൂ​ദ്, സാ​ഹി​ബ്‌​സാ​ദ ഫ​ര്‍​ഹാ​ന്‍, ഷാ​മി​ല്‍ ഹു​സൈ​ന്‍.

2025ലെ ​റൈ​സിം​ഗ് സ്റ്റാ​ര്‍​സ് ഏ​ഷ്യ ക​പ്പി​ലെ താ​ര​മാ​യ മാ​സ് സ​ദാ​ഖ​ത്തി​ന്‍റെ വ​ര​വ് ശ്ര​ദ്ധേ​യ​മാ​ണ്. ടൂ​ര്‍​ണ​മെ​ന്‍റി 258 റ​ണ്‍​സും ഏ​ഴ് വി​ക്ക​റ്റും നേ​ടി​യ ഈ ​ഇ​രു​പ​തു​കാ​ര​ന്‍ മി​ക​ച്ച ഓ​ള്‍​റൗ​ണ്ട​ര്‍ എ​ന്ന നി​ല​യി​ലാ​ണ് ടീ​മി​ലെ​ത്തി​യ​ത്.

പേ​സ​ര്‍ ബൗ​ള​ര്‍ ഷ​ഹീ​ന്‍ അ​ഫ്രീ​ദി ത​ന്നെ ടീ​മി​നെ ന​യി​ക്കും. മു​ഹ​മ്മ​ദ് റി​സ്വാ​ന്‍, ഹാ​രി​സ് റൗ​ഫ് എ​ന്നീ മു​തി​ര്‍​ന്ന താ​ര​ങ്ങ​ള്‍ ടീ​മി​ല്‍ തു​ട​രു​ന്നു​ണ്ട്. ബം​ഗ്ലാ​ദേ​ശി​നെ​തി​രെ​യു​ള്ള മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​മ്പ​ര മാ​ര്‍​ച്ച് 11നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.

പാ​കി​സ്ഥാ​ന്‍ ടീം: ​ഷ​ഹീ​ന്‍ ഷാ ​അ​ഫ്രീ​ദി (ക്യാ​പ്റ്റ​ന്‍), അ​ബ്ദു​ള്‍ സ​മ​ദ്, അ​ബ്രാ​ര്‍ അ​ഹ​മ്മ​ദ്, ഫ​ഹീം അ​ഷ്‌​റ​ഫ്, ഫൈ​സ​ല്‍ അ​ക്രം, ഹാ​രി​സ് റൗ​ഫ്, ഹു​സൈ​ന്‍ താ​ലാ​ത്ത്, മാ​സ് സ​ദാ​ഖ​ത്ത്, മു​ഹ​മ്മ​ദ് റി​സ്വാ​ന്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), മു​ഹ​മ്മ​ദ് വ​സീം ജൂ​നി​യ​ര്‍, മു​ഹ​മ്മ​ദ് ഗാ​സി ഗോ​രി (വി​ക്ക​റ്റ് കീ​പ്പ​ര്‍), സാ​ദ് മ​സൂ​ദ്, സാ​ഹി​ബ്‌​സാ​ദ ഫ​ര്‍​ഹാ​ന്‍, സ​ല്‍​മാ​ന്‍ അ​ലി ആ​ഗ, ഷാ​മി​ല്‍ ഹു​സൈ​ന്‍.

Sports

ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​നം; ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ​ക്ക് കൂ​റ്റ​ൻ സ്കോ​ർ

ഹൊ​ബാ​ർ​ട്ട്: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ​ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 409 റ​ൺ‌​സാ​ണെ​ടു​ത്ത​ത്.

ക്യാ​പ്റ്റ​ൻ അ​ലീ​സാ ഹീ​ലി​യു​ടെ​യും വി​ക്ക​റ്റ് കീ​പ്പ​ർ ബേ​ത് മൂ​ണി​യു​ടെ​യും സെ​ഞ്ചു​റി​ക​ളു​ടെ​യും ജോ​ർ​ജി​യ വോ​ളി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 158 റ​ൺ​സെ​ടു​ത്ത ഹീ​ലി​യാ​ണ് ഓ​സീ​സി​ന്‍റെ ടോ​പ്സ്കോ​റ​ർ. 98 പ​ന്തി​ൽ 27 ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഹീ​ലി​യു​ടെ ഇ​ന്നിം​ഗ്സ്.

മൂ​ണി 106 റ​ൺ​സാ​ണെ​ടു​ത്ത​ത്. 10 ബൗ​ണ്ട​റി​യും ഒ​രു സി​ക്സും താ​രം അ​ടി​ച്ചെ​ടു​ത്തു. ജോ​ർ​ജി​യ വോ​ൾ 62 റ​ൺ​സും നി​ക്കോ​ള ക്യാ​രി 34 റ​ൺ​സും എ​ടു​ത്തു.

ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് വേ​ണ്ടി ശ്രീ​ച​ര​ണി​യും സ്നേ​ഹ് റാ​ണ​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. രേ​ണു​ക സിം​ഗ് ഠാ​ക്കൂ​റും കാ​ഷ്‌​വീ ഗൗ​ത​മും ദീ​പ്തി ശ​ർ​മ​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ര​ണ്ടാം ഏ​ക​ദി​ന​ത്തി​ലും ത​ക​ർ​പ്പ​ൻ ജ​യം; പാ​ക്കി​സ്ഥാ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ദ​ക്ഷി​ണാ​ഫി​ക്ക​ൻ വ​നി​ത​ക​ൾ

സെ​ഞ്ചൂ​റി​യ​ൻ: പാ​ക്കി​സ്ഥാ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​നി​ത​ക​ൾ. ബു​ധ​നാ​ഴ്ച ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ലും ത​ക​ർ​പ്പ​ൻ ജ​യം നേ​ടി​യ​തോ​ടെ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​നി​ത​ക​ൾ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ 16 റ​ൺ​സി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​നി​ത​ക​ൾ വി​ജ​യി​ച്ച​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​നി​ത​ക​ൾ ഉ​യ​ർ​ത്തി​യ 362 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പാ​ക്കി​സ്ഥാ​ൻ വ​നി​ത​ക​ൾ 345 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. 75 റ​ൺ​സെ​ടു​ത്ത അ​യി​ഷ സ​ഫ​റും 61 റ​ൺ​സെ​ടു​ത്ത ഷ​ഡ​ഫ് ഷ​മാ​സും 52 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ഫാ​ത്തി​മ സ​ന​യും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല.

40 റ​ൺ​സെ​ടു​ത്ത സ​യ്ഡ അ​രൂ​ബ് ഷാ​യും 38 റ​ൺ​സെ​ടു​ത്ത ഡ​യാ​ന ബൈ​ഗും തി​ള​ങ്ങി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​നി​ത​ക​ൾ​ക്ക് വേ​ണ്ടി അ​ന്നേ​രി​യ ഡെ​ർ​ക്ക്സ​ൺ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ന​ദൈ​ൻ ഡി ​ക്ല​ർ​ക്കും നോ​ൻ​കു​ലു​ലേ​ക്കോ എം​ലാ​ബ​യും നോ​ൻ​ടു​മി​സോ ഷാ​ൻ​ഗൈ​സും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും സൂ​നെ ലൂ​സ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​നി​ത​ക​ൾ 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 361 റ​ൺ​സാ​ണെ​ടു​ത്ത​ത്. 90 റ​ൺ​സെ​ടു​ത്ത അ​ന്നേ​രി​യ ഡെ​ർ​ക്ക്സ​ണി​ന്‍റെ​യും 77 റ​ൺ​സെ​ടു​ത്ത ടാ​സ്മി​ൻ ബ്രി​ട്ട്സി​ന്‍റെ​യും 57 റ​ൺ​സെ​ടു​ത്ത സൂ​നെ ലൂ​സി​ന്‍റെ​യും 49 റ​ൺ​സെ​ടു​ത്ത ന​ദൈ​ൻ ഡി ​ക്ല​ർ​ക്കി​ന്‍റെ​യും മി​ക​വി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​നി​ത​ക​ൾ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

പാ​ക്കി​സ്ഥാ​ൻ വ​നി​ത​ക​ൾ​ക്ക് വേ​ണ്ടി ക്യാ​പ്റ്റ​ൻ ഫാ​ത്തി​മ സ​ന​യും സാ​ദി​യ ഇ​ക്ബാ​ലും സൈ​ഡ അ​രൂ​ബ് ഷാ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഡ​യാ​ന ബൈ​ഗും ന​ഷ്റ സ​ന്ധു​വും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. ഞാ​യ​റാ​ഴ്ച ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​നി​ത​ക​ൾ 37 റ​ൺ​സി​ന് വി​ജ​യി​ച്ചി​രു​ന്നു.

Sports

ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യി കോ​ഹ്‌​ലി; മി​ച്ച​ൽ ഒ​ന്നാ​മ​ത്

ദു​ബാ​യി: ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ബാ​റ്റ​ർ​മാ​രു‌​ടെ പ‌‌‌​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യി വി​രാ​ട് കോ​ഹ്‌​ലി. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്ക് പി​ന്നാ​ലെ വ​ന്ന റാ​ങ്കിം​ഗി​ലാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന കോ​ഹ്‌​ലി ര​ണ്ട‌ാ​മ​താ​യ​ത്. പ​ര​മ്പ​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​ട്ടും മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ന് ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്താ​നാ​യി​ല്ല. ‌

ന്യൂ​സി​ല​ൻ​ഡ് താ​രം ഡാ​രിൽ മി​ച്ച​ലാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ ര​ണ്ട് സെ​ഞ്ചു​റി​ക​ളു​മാ​യി മി​ന്നും പ്ര​ക​ട​ന​മാ​ണ് താ​രം പു​റ​ത്തെ​ടു​ത്ത​ത്. ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്ന് ക​ളി​ക​ളി​ല്‍ 84, 131, 137 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മി​ച്ച​ലി​ന്‍റെ സ്കോ​റു​ക​ള്‍. 845 റേ​റ്റിം​ഗ് പോ​യി​ന്‍റു​മാ​യാ​ണ് മി​ച്ച​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

795 റേ​റ്റിം​ഗ് പോ​യി​ന്‍റാ​ണ് വി​രാ​ട് കോ‌​ഹ്‌​ലി​ക്കു​ള്ള​ത്. ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്ക് മു​മ്പ് ഡാ​ര​ല്‍ മി​ച്ച​ലി​നെ​ക്കാ​ള്‍ 50 റേ​റ്റിം​ഗ് പോ​യി​ന്‍റ് മു​ന്നി​ലാ​യി​രു​ന്നു കോ​ഹ്‌​ലി.

അ​ഫ്ഗാ​നി​സ്ഥാ​ന്‍ താ​രം ഇ​ബ്രാ​ഹിം സ​ര്‍​ദ്രാ​ൻ ആ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യെ പി​ന്ത​ള്ളി​യാ​ണ് സ​ർ​ദ്രാ​ന​ൻ മൂ​ന്നാ​മ​തെ​ത്തി​യ​ത്. രോ​ഹി​ത് നാ​ലാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.

Sports

ഇ​ൻ​ഡോ​ർ ഏ​ക​ദി​നം; ടോ​സ് ഇ​ന്ത്യ​യ്ക്ക്; ബാ​റ്റിം​ഗ് ന്യൂ​സി​ല​ൻ‌​ഡി​ന്

ഇ​ൻ​ഡോ​ർ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ൻ​ഡോ​റി​ലെ ഹോ​ൽ​ക്ക​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ന്ന​ര മു​ത​ലാ​ണ് മ​ത്സ​രം.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ടീ​മി​ൽ ഒ​രു മാ​റ്റ​വു​മാ​യാ​ണ് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്ന​ത്. പ്ര​സി​ദ് കൃ​ഷ്ണ​യ്ക്ക് പ​ക​രം അ​ർ​ഷ്ദീ​പ് സിം​ഗ് പ്ലേ​യിം​ഗ് ഇ​ല​വ​ണി​ൽ തി​രി​ച്ചെ​ത്തി. ന്യൂ​സി​ല​ൻ​ഡ് ടീ​മി​ൽ മാ​റ്റ​മി​ല്ല. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡും വി​ജ​യി​ച്ചി​രു​ന്നു. ഇ​ന്ന് ജ​യി​ക്കു​ന്ന​വ​ർ​ക്ക് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കും.

ടീം ​ഇ​ന്ത്യ: രോ​ഹി​ത് ശ​ർ​മ, ശു​ഭ്മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​ൽ. രാ​ഹു​ൽ(​വി​ക്ക​റ്റ് കീ​പ്പ​ർ), ര​വീ​ന്ദ്ര ജ​ഡേ​ജ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഢി, ഹ​ർ​ഷി​ത് റാ​ണ, കു​ൽ​ദീ​പ് യാ​ദ​വ്, അ​ർ​ഷ്ദീ​പ് സിം​ഗ്, മു​ഹ​മ്മ​ദ് സി​റാ​ജ്.

ടീം ​ന്യൂ​സി​ല​ൻ​ഡ്: ഡി​വോ​ൺ കോ​ൺ​വെ, ഹെ​ൻ‌​റി നി​ക്കോ​ൾ​സ്, വി​ൽ യം​ഗ്, ഡാ​ര​ൽ മി​ച്ച​ൽ, ഗ്ലെ​ൻ ഫി​ലി​പ്പ്സ്, മി​ച്ച​ൽ ഹേ (​വി​ക്ക​റ്റ് കീ​പ്പ​ർ), മൈ​ക്ക​ൽ ബ്രെ​യ്സ്‌​വെ​ൽ (ക്യാ​പ്റ്റ​ൻ), സ​ക്കാ​റി ഫോ​ൽ​ക്ക്സ്, കൈ​ൽ ജാ​മീ​സ​ൺ, ക്രി​സ്റ്റ്യ​ൻ ക്ല​ർ​ക്ക്, ജെ​യ്ഡ​ൻ ലെ​ന്നോ​ക്സ്.

Sports

രാ​ജ്കോ​ട്ട് ഏ​ക​ദി​നം: ടോ​സ് ന്യൂ​സി​ല​ൻ​ഡി​ന്; ബാ​റ്റിം​ഗ് ഇ​ന്ത്യ​യ്ക്ക്

രാ​ജ്ക്കോ​ട്ട്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ന്യൂ​സി​ല​ൻ​ഡ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. രാ​ജ്കോ​ട്ടി​ലെ നി​ര​ഞ്ജ​ൻ ഷാ ​സ്റ്റേ​ഡി​യ​ത്തി​ൽ 1.30 മു​ത​ലാ​ണ് മ​ത്സ​രം.

ആ​ദ്യ ഏ​ക​ദി​നം ക​ളി​ച്ച ടീ​മി​ല്‍ നി​ന്ന് ഒ​രു മാ​റ്റ​വു​മാ​യി​ട്ടാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്. പ​രി​ക്കേ​റ്റ് പ​ര​മ്പ​ര​യി​ല്‍ നി​ന്ന് പു​റ​ത്താ​യ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​ന് പ​ക​രം നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഢി ടീ​മി​ലെ​ത്തി.

ടീം ​ഇ​ന്ത്യ: രോ​ഹി​ത് ശ​ർ​മ, ശു​ഭ്മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​ൽ. രാ​ഹു​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), ര​വീ​ന്ദ്ര ജ​ഡേ​ജ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഢി, ഹ​ർ​ഷി​ത് റാ​ണ, കു​ൽ​ദീ​പ് യാ​ദ​വ്, മു​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ് കൃ​ഷ്ണ.

ടീം ​ന്യൂ​സി​ല​ൻ​ഡ്: ഡി​വോ​ൺ കോ​ൺ​വെ, ഹെ​ൻ​റി നി​ക്കോ​ൾ​സ്, വി​ൽ യം​ഗ്, ഡാ​ര​ൽ മി​ച്ച​ൽ, ഗ്ലെ​ൻ ഫി​ലി​പ്പ്സ്, മി​ച്ച​ൽ ഹേ (​വി​ക്ക​റ്റ് കീ​പ്പ​ർ), മൈ​ക്ക​ൽ ബ്രെ​യ്സ്‌​വെ​ൽ (ക്യാ​പ്റ്റ​ൻ), സ​ക്കാ​റി ഫോ​ൽ​ക്ക്സ്, ജെ​യ്ഡ​ൻ ലെ​ന്നോ​ക്സ്, കൈ​ൽ ജാ​മീ​സ​ൺ, ക്രി​സ്റ്റ്യ​ൻ ക്ല​ർ​ക്ക്.

 

Sports

അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി കോ​ഹ്‌​ലി​യും ഗി​ല്ലും; ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

വ​ഡോ​ദ​ര: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നാ​ല് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 301 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഓ​രോ​വ​ർ ബാ​ക്കി നി​ൽ​ക്കെ ഇ​ന്ത്യ മ​റി​ക​ട​ന്നു. ത​ക​ർ​പ്പ​ൻ‌ അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി​യു​ടെ​യും നാ​യ​ക​ൻ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ശ്രേ​യ​സ് അ‍​യ്യ​രു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

അ​വ​സാ​ന ഓ​വ​റു​ക​ളി​ലെ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ​യും ഹ​ർ​ഷി​ത് റാ​ണ​യു​ടെ​യും പ്ര​ക​ട​ന​വും ഇ​ന്ത്യ​ൻ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. 93 റ​ൺ‌​സെ​ടു​ത്ത കോ​ഹ്‌​ലി​യാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ്സ്കോ​റ​ർ. എ​ട്ട് ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ ഇ​ന്നിം​ഗ്സി. ഗി​ൽ 56 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

ശ്രേ​യ​സ് അ​യ്യ​ർ 49 റ​ൺ​സ് സ്കോ​ർ ചെ​യ്തു. രാ​ഹു​ലും ഹ​ർ​ഷി​തും 29 റ​ൺ​സ് വീ​ത​മാ​ണ് എ​ടു​ത്ത​ത്. ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി കൈ​ൽ ജാ​മീ​സ​ൺ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ആ​ദി​ത്യ അ​ശോ​ക്, ക്രി​സ്റ്റ്യ​ൻ ക്ല​ർ​ക്ക് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ‌​ഡ് 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 300 റ​ൺ​സെ​ടു​ത്ത​ത്. ഡാ​ര​ൽ മി​ച്ച​ലി​ന്‍റെ​യും ഡി​വോ​ൺ കോ​ൺ​വെ​യു​ടെ​യും ഹെ​ൻ‌​റി നി​ക്കോ​ൾ​സി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​ലി​വാ​ണ് കി​വീ​സ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

84 റ​ൺ​സെ​ടു​ത്ത ഡാ​ര​ൽ മി​ച്ച​ലാ​ണ് ന്യൂ​സി​ല​ൻ​ഡി​ന്‍റെ ടോ​പ്സ്കോ​റ​ർ. 71 പ​ന്തി​ൽ അ​ഞ്ച് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു മി​ച്ച​ലി​ന്‍റെ ഇ​ന്നിം​ഗ്സ്. ഹെ​ന്‍‌​റി 62 റ​ൺ​സും കോ​ൺ​വെ 56 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ആ​ഞ്ഞ​ടി​ച്ച ക്രി​സ്റ്റ്യ​ൻ ക്ല​ർ​ക്കി​ന്‍റെ ഇ​ന്നിം​ഗ്സും നി​ർ​ണാ​യ​ക​മാ​യി. 17 പ​ന്തി​ൽ 24 റ​ൺ​സാ​ണ് ക്ല​ർ​ക്ക് എ​ടു​ത്ത​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ഹ​ർ​ഷി​ത് റാ​ണ​യും പ്ര​സി​ദ് കൃ​ഷ്ണ​യും മു​ഹ​മ്മ​ദ് സി​റാ​ജും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. കു​ൽ​ദീ​പ് യാ​ദ​വ് ഒ​രു വി​ക്ക​റ്റെ​ടു​ത്തു. വി​ജ​യ​ത്തോ​ടെ ഇ​ന്ത്യ പ​ര​മ്പ​ര​യി​ൽ 1-0 ത്തി​ന് മു​ന്നി​ലെ​ത്തി.

Sports

മി​ച്ച​ലി​നും കോ​ൺ​വെ​യ്ക്കും ഹെ​ന്‍‌​റി​ക്കും അ​ർ​ധ സെ​ഞ്ചു​റി; ന്യൂ​സി​ല​ൻ​ഡി​ന് മി​ക​ച്ച സ്കോ​ർ

വ​ഡോ​ദ​ര: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ‌​ഡ് 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 300 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

ഡാ​ര​ൽ മി​ച്ച​ലി​ന്‍റെ​യും ഡി​വോ​ൺ കോ​ൺ​വെ​യു​ടെ​യും ഹെ​ൻ‌​റി നി​ക്കോ​ൾ​സി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​ലി​വാ​ണ് കി​വീ​സ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 84 റ​ൺ​സെ​ടു​ത്ത ഡാ​ര​ൽ മി​ച്ച​ലാ​ണ് ന്യൂ​സി​ല​ൻ​ഡി​ന്‍റെ ടോ​പ്സ്കോ​റ​ർ. 71 പ​ന്തി​ൽ അ​ഞ്ച് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു മി​ച്ച​ലി​ന്‍റെ ഇ​ന്നിം​ഗ്സ്.

ഹെ​ന്‍‌​റി 62 റ​ൺ​സും കോ​ൺ​വെ 56 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ആ​ഞ്ഞ​ടി​ച്ച ക്രി​സ്റ്റ്യ​ൻ ക്ല​ർ​ക്കി​ന്‍റെ ഇ​ന്നിം​ഗ്സും നി​ർ​ണാ​യ​ക​മാ​യി. 17 പ​ന്തി​ൽ 24 റ​ൺ​സാ​ണ് ക്ല​ർ​ക്ക് എ​ടു​ത്ത​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ഹ​ർ​ഷി​ത് റാ​ണ​യും പ്ര​സി​ദ് കൃ​ഷ്ണ​യും മു​ഹ​മ്മ​ദ് സി​റാ​ജും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. കു​ൽ​ദീ​പ് യാ​ദ​വ് ഒ​രു വി​ക്ക​റ്റെ​ടു​ത്തു.

Sports

വ​ഡോ​ദ​ര ഏ​ക​ദി​നം: ന്യൂ​സി​ല​ൻ​ഡി​ന് ബാ​റ്റിം​ഗ്

വ​ഡോ​ദ​ര: ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മൈ​ക്കി​ൾ ബ്ര​യ്സ്‌​വെ​ല്ലി​ന്‍റെ ക്യാ​പ്റ്റ​ൻ​സി​യി​ൽ ഇ​റ​ങ്ങു​ന്ന കി​വീ​സ് യ‌ു​വ​നി​ര​യെ​യാ​ണ് അ​ണി​നി​ര​ത്തു​ന്ന​ത്.

ഇ​ന്ത്യ​ൻ പേ​സ് നി​ര​യി​ൽ പ്ര​സി​ദ് കൃ​ഷ്ണ, മു​ഹ​മ്മ​ദ് സി​റാ​ജ്, ഹ​ർ​ഷി​ദ് റാ​ണ എ​ന്നി​വ​രു​ണ്ട്. കു​ൽ​ദീ​പ് യാ​ദ​വും വാ​ഷിം​ഗ്ട​ൺ സു​ന്ദ​റു​മാ​ണ് സ്പി​ന്ന​ർ​മാ​ർ.

വ​ഡോ​ദ​ര​യി​ൽ മ​ഞ്ഞു​വീ​ഴ്ച പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ര​ണ്ടാ​മ​ത് ബാ​റ്റ് ചെ​യ്യു​ന്ന​വ​ർ​ക്ക് ബാ​റ്റിം​ഗ് എ​ളു​പ്പ​മാ​യേ​ക്കും. മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യാ​ൽ മാ​ത്ര​മേ കി​വീ​സി​ന് ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​ൻ ക​ഴി​യൂ.

Sports

വൈ​​ഭ​​വി​​നു റി​​ക്കാ​​ര്‍​ഡ്

ബെ​​നോ​​നി (ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക): അ​​ണ്ട​​ര്‍ 19 യൂ​​ത്ത് ഏ​​ക​​ദി​​ന​​ത്തി​​ലെ വേ​​ഗ​​ത്തി​​ലു​​ള്ള അ​​ര്‍​ധ​​സെ​​ഞ്ചു​​റി എ​​ന്ന റി​​ക്കാ​​ര്‍​ഡും ഇ​​ന്ത്യ​​യു​​ടെ കൗ​​മാ​​ര സൂ​​പ്പ​​ര്‍ താ​​രം വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി ത​​ക​​ര്‍​ത്തു.

ഇ​​ന്ന​​ലെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക അ​​ണ്ട​​ര്‍ 19ന് ​​എ​​തി​​രാ​​യ ര​​ണ്ടാം ഏ​​ക​​ദി​​ന​​ത്തി​​ല്‍ 15 പ​​ന്തി​​ല്‍ അ​​ര്‍​ധ​​സെ​​ഞ്ചു​​റി പി​​ന്നി​​ട്ടാ​​ണ് വൈ​​ഭ​​വ് റി​​ക്കാ​​ര്‍​ഡ് ബു​​ക്കി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച​​ത്.

2016 അ​​ണ്ട​​ര്‍ 19 ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ​​യു​​ടെ വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​റാ​​യ ഋ​​ഷ​​ഭ് പ​​ന്ത് 18 പ​​ന്തി​​ല്‍ നേ​​ടി​​യ റി​​ക്കാ​​ര്‍​ഡ് ഇ​​തോ​​ടെ പി​​ന്ത​​ള്ള​​പ്പെ​​ട്ടു. അ​​തി​​വേ​​ഗ സെ​​ഞ്ചു​​റി റി​​ക്കാ​​ര്‍​ഡും വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​യു​​ടെ (ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ഇം​​ഗ്ല​​ണ്ടി​​ന് എ​​തി​​രേ 52 പ​​ന്തി​​ല്‍) പേ​​രി​​ലാ​​ണ്.

വെ​​ടി​​ക്കെ​​ട്ട് ഇ​​ന്നിം​​ഗ്‌​​സ് കാ​​ഴ്ച​​വ​​ച്ച വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി, 24 പ​​ന്തി​​ല്‍ 10 സി​​ക്‌​​സും ഒ​​രു ഫോ​​റും അ​​ട​​ക്കം 68 റ​​ണ്‍​സ് അ​​ടി​​ച്ചു​​കൂ​​ട്ടി.

Sports

അ​ണ്ട​ർ 19 ഏ​ക​ദി​നം: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ഇ​ന്ത്യ​യ്ക്ക് ജ​യം

കേ​പ്ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ അ​ണ്ട​ർ 19 ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം. 25 റ​ൺ​സി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മ​ഴ മ​ത്സ​രം ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഡി​എ​ൽ​എ​സ് രീ​തി അ​നു​സ​രി​ച്ചാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 301 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഇ​ന്നിം​ഗ്സി​ന്‍റെ 28 ഓ​വ​റി​ലാ​ണ് മ​ഴ എ​ത്തി​യ​ത്. മ​ഴ എ​ത്തു​ന്പോ​ൾ 27.4 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 148 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക. പി​ന്നീ​ട് മ​ഴ മാ​റാ​ത്ത​തി​നെ തു​ട​ർ​ന്ന് ഡി​എ​ൽ​എ​സ് അ​നു​സ​രി​ച്ച് വി​ജ​യി​യെ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

60 റ​ൺ​സെ​ടു​ത്ത ജോ​റി​ച്ച് വാ​ൻ ഷാ​ൽ​വൈ​ക്കാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ടോ​പ്സ്കോ​റ​ർ. അ​ർ​മാ​ൻ മാ​നാ​ക്ക് 46 റ​ൺ​സ് എ​ടു​ത്തു. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ദീ​പേ​ഷ് ദേ​വേ​ന്ദ്ര​ൻ ര​ണ്ട് വി​ക്ക​റ്റും ഖി​ലാ​ൻ പ​ട്ടേ​ൽ ഒ​രു വി​ക്ക​റ്റും എ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ൽ 300 റ​ൺ​സെ​ടു​ത്ത് ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. ഹ​ർ​വ​ൻ​ഷ് പ​ങ്കാ​ലി​യ​യു​ടെ​യും ആ​ർ.​എ​സ്. അം​ബ്രി​ഷി​ന്‍റെ​യും ത​ക​ർ​പ്പ​ൻ അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ഹ​ർ​വ​ൻ​ഷ് 93 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. ഏ​ഴ് ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഹ​ർ​ഷി​ന്‍റെ ഇ​ന്നിം​ഗ്സ്. അം​ബ്രി​ഷ് 65 റ​ൺ​സ് സ്കോ​ർ ചെ​യ്തു. 32 റ​ൺ​സെ​ടു​ത്ത ക​നി​ഷ്ക് ചൗ​ഹാ​നും 26 റ​ൺ​സെ​ടു​ത്ത ഖി​ലാ​ൻ പ​ട്ടേ​ലും തി​ള​ങ്ങി. നാ​യ​ക​ൻ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​ക്ക് തി​ള​ങ്ങാ​നാ​യി​ല്ല.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി ജെ.​ജെ. ബാ​സ​ൺ നാ​ല് വി​ക്ക​റ്റ് എ​ടു​ത്തു. ബ​യ​ൻ​ഡ മ​ജോ​ള​യും എ​ൻ​ടാ​ൻ​ഡോ സോ​ണി​യും ബൗ​ണ്ടൈ​ൽ എം​ബാ​ത്ത​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

അ​​ണ്ട​​ര്‍ 19 ഏ​​ഷ്യ ക​​പ്പ് ഇ​​ന്നു മുതൽ

ദു​​ബാ​​യ്: ചേ​​ട്ട​​ന്മാ​​ര്‍ ഏ​​ഷ്യ ക​​പ്പ് ട്വ​​ന്‍റി-20 ചാ​​മ്പ്യ​​ന്മാ​​രാ​​യെ​​ങ്കി​​ല്‍, ഏ​​ക​​ദി​​ന കി​​രീ​​ടം മോ​​ഹി​​ച്ച് ഇ​​ന്ത്യ​​യു​​ടെ അ​​നി​​യ​​ന്മാ​​ര്‍ ഇ​​ന്നു മു​​ത​​ല്‍ ക​​ള​​ത്തി​​ല്‍.

2025 ഏ​​ഷ്യ ക​​പ്പ് അ​​ണ്ട​​ര്‍ 19 ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ട​​ത്തി​​ന് ഇ​​ന്നു മു​​ത​​ല്‍ തു​​ട​​ക്കം. ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ യു​​എ​​ഇ​​യെ​​യും പാ​​ക്കി​​സ്ഥാ​​ന്‍ മ​​ലേ​​ഷ്യ​​യെ​​യും നേ​​രി​​ടും. ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളും രാ​​വി​​ലെ 10.30നാ​​ണ്.

ഗ്രൂ​​പ്പ് എ​​യി​​ലാ​​ണ് ഇ​​ന്ത്യ, പാ​​ക്കി​​സ്ഥാ​​ന്‍, മ​​ലേ​​ഷ്യ, യു​​എ​​ഇ ടീ​​മു​​ക​​ള്‍. അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍, ബം​​ഗ്ലാ​​ദേ​​ശ്, ശ്രീ​​ല​​ങ്ക, നേ​​പ്പാ​​ള്‍ ടീ​​മു​​ക​​ളാ​​ണ് ഗ്രൂ​​പ്പ് ബി​​യി​​ലു​​ള്ള​​ത്. ബം​​ഗ്ലാ​​ദേ​​ശാ​​ണ് നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​ര്‍. ര​​ണ്ട് ഗ്രൂ​​പ്പി​​ലെ​​യും ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ക്കാ​​ര്‍ സെ​​മി​​യി​​ലേ​​ക്കു മു​​ന്നേ​​റും. 19ന് ​​സെ​​മി​​യും 21നു ​​ഫൈ​​ന​​ലും അ​​ര​​ങ്ങേ​​റും.

ആ​​യു​​ഷ് മാ​​ത്രെ​​യാ​​ണ് ഇ​​ന്ത്യ അ​​ണ്ട​​ര്‍ 19 ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍. വെ​​ടി​​ക്കെ​​ട്ട് ഓ​​പ്പ​​ണ​​റാ​​യ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​യി​​ലാ​​ണ് ഏ​​വ​​രു​​ടെ​​യും ശ്ര​​ദ്ധ. കോ​​ട്ട​​യ​​ത്തു​ വേ​​രു​​ള്ള, ഹൈ​​ദ​​രാ​​ബാ​​ദി​​നു​​വേ​​ണ്ടി ആ​​ഭ്യ​​ന്ത​​രം ക​​ളി​​ക്കു​​ന്ന അ​​രു​​ണ്‍ ജോ​​ര്‍​ജാ​​ണ് ഇ​​ന്ത്യ​​ന്‍ ടീ​​മി​​ലെ ഏ​​ക മ​​ല​​യാ​​ളി സാ​​ന്നി​​ധ്യം.

Sports

അ​ടി​ച്ചു​ക​സ​റി ജ​യ്സ്വാ​ളും രോ​ഹി​തും കോ​ഹ്‌​ലി​യും; മ​ത്സ​ര​വും പ​ര​മ്പ​ര​യും സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ

വി​ശാ​ഖ​പ​ട്ട​ണം: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഒ​മ്പ​ത് വി​ക്ക​റ്റി​ന് വി​ജ​യി​ച്ച​തോ​ടെ​യാ​ണ് കെ. ​എ​ൽ. രാ​ഹു​ലും സം​ഘ​വും പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്. 2-1 നാ​ണ് ഇ​ന്ത്യ പ​ര​മ്പ​ര നേ​ടി​യ​ത്.

ഇ​ന്ന് ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 271 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 39.5 ഓ​വ​റി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. യ​ശ​സ്വി ജ​യ്സ്വാ​ളി​ന്‍റെ സൂ​പ്പ​ർ സെ​ഞ്ചു​റി​യു​ടെ​യും രോ​ഹി​ത് ശ​ർ​മ​യു​ടെ​യും കോ​ഹ്‌​ലി​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ വി​ജ​യ​ല​ക്ഷ്യം അ​നാ​യാ​സ​മാ​യി മ​റി​ക​ട​ന്ന​ത്.

117 റ​ൺ​സാ​ണ് ജ​യ്സ്വാ​ൾ എ​ടു​ത്ത​ത്. ഏ​ക​ദി​ന ക​രി​യ​റി​ലെ ജ​യ്സ്വാ​ളി​ന്‍റെ ആ​ദ്യ സെ​ഞ്ചു​റി​യാ​ണ് ഇ​ന്ന​ത്തേ​ത്. 121 പ​ന്തി​ൽ 12 ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ജ​യ്സ്വാ​ളി​ന്‍റെ ഇ​ന്നിം​ഗ്സ്. രോ​ഹി​ത് ശ​ർ​മ 75 റ​ൺ​സും വി​രാ​ട് കോ​ഹ്‌​ലി 65 റ​ൺ​സും സ്കോ​ർ ചെ​യ്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി കേ​ശ​വ് മ​ഹാ​രാ​ജ് ഒ​രു വി​ക്ക​റ്റെ​ടു​ത്തു.

നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ദ​ക്ഷി​ണാ​ഫ്രി​ക്ക 47.5 ഓ​വ​റി​ൽ 270 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കി​ന്‍റെ (106) സെ​ഞ്ചു​റി​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മി​ക​ച്ച സ്കോ​റി​ലേ​ക്ക് ന​യി​ച്ച​ത്.

ക്യാ​പ്റ്റ​ൻ ടെം​ബാ ബാ​വു​മ (48), ഡെ​വാ​ള്‍​ഡ് ബ്രെ​വി​സ് (29), മാ​ത്യു ബ്രെ​റ്റ്സ്കി (24) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഇ​ന്ത്യ​യ്ക്കാ​യി കു​ല്‍​ദീ​പ് യാ​ദ​വും പ്ര​സി​ദ്ധ് കൃ​ഷ്ണ​യും നാ​ല് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യും വി​ജ​യി​ച്ചി​രു​ന്നു. ഏ​ക​ദി​ന പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​യ​തോ​ടെ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലേ​റ്റ പ​രാ​ജ​യ​ത്തി​ന് പ​ക​രം വീ​ട്ടാ​നും ഇ​ന്ത്യ​യ്ക്ക് സാ​ധി​ച്ചു. യ​ശ​സ്വി ജ​യ്സ്വാ​ൾ മ​ത്സ​ര​ത്തി​ലെ താ​ര​വും വി​രാ​ട് കോ​ഹ്‌​ലി പ​ര​മ്പ​ര​യി​ലെ താ​ര​വും ആ​യി.

 

 

 

 

 

 

 

 

 

Sports

വിരാട് കോഹ്‌ലിക്ക് സെഞ്ചുറി

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിരാട് കോഹ്‌ലിക്ക് സെഞ്ചുറി. 102 പന്തിലാണ് കോഹ്‌ലി സെഞ്ചുറി തികച്ചത്. 102 പന്തിൽ ഏഴ് ഫോറും അഞ്ച് സിക്സും ഉൾപ്പെട 103 റണ്‍സെടുത്ത കോഹ്‌ലി ബാറ്റിംഗ് തുടരുകയാണ്.

കോഹ്‌ലിയുടെ 52-ാമതെ ഏകദിന സെഞ്ചുറിയാണിത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ 83-ാമത്തെ സെഞ്ചുറിയുമാണ്. 306 ഏകദിന മത്സരങ്ങളിൽനിന്നായി താരത്തിന് 75 അർധസെഞ്ചുറിയും ഉണ്ട്. 14387 റണ്‍സാണ് കോഹ്‌ലി ഇതുവരെ ഏകദിനത്തിൽ അടിച്ചു കൂട്ടിയത്. 183 റണ്‍സാണ് താരത്തിന്‍റെ ഉയർന്ന സ്കോർ.

നിലവിൽ ഇന്ത്യ 41 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 266 റണ്‍സ് നേടിയിട്ടുണ്ട്.

Sports

ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മെ​ന്ന് സൂ​ച​ന; തി​രി​ച്ചു​വ​ര​വ് മാ​സ​ങ്ങ​ള്‍ നീ​ണ്ടേ​ക്കും

മും​ബൈ: ഇ​ന്ത്യ​ൻ നാ​യ​ക​ൻ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ പ​രി​ക്ക് വി​ല​യി​രു​ത്തി​യ​തി​നെ​ക്കാ​ള്‍ ഗു​രു​ത​ര​മാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ട്. ക​ഴു​ത്തു​വേ​ദ​ന കു​റ​യാ​ന്‍ ഇ​ഞ്ച​ക്ഷ​ന്‍ എ​ടു​ത്തെ​ങ്കി​ലും വേ​ദ​ന​യി​ല്‍ കാ​ര്യ​മാ​യ കു​റ​വി​ല്ലെ​ന്നും തി​രി​ച്ചു​വ​ര​വി​ന് മാ​സ​ങ്ങ​ള്‍ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തോ​ടെ ഗി​ല്ലി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഏ​ക​ദി​ന, ടി20 ​പ​ര​മ്പ​ര​ക​ൾ പൂ​ര്‍​ണ​മാ​യും ന​ഷ്ട​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ജ​നു​വ​രി​യി​ല്‍ ന​ട​ക്കു​ന്ന ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ല്‍ മാ​ത്ര​മെ ഗി​ല്‍ ഗ്രൗ​ണ്ടി​ല്‍ തി​രി​ച്ചെ​ത്താ​നി​ട​യു​ള്ളൂ​വെ​ന്ന് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ സൂ​ച​ന ന​ൽ​കി. ഗി​ല്ലി​ന്‍റെ തി​രി​ച്ചു​വ​ര​വി​നാ​യി തി​ടു​ക്കം കൂ​ട്ടേ​ണ്ട​തി​ല്ലെ​ന്നും അ​ടു​ത്ത വ​ര്‍​ഷം ഫെ​ബ്രു​വ​രി​യി​ല്‍ ടി20 ​ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​തു കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​കും തീ​രു​മാ​ന​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

പ​രി​ക്കി​നെ തു​ട​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ക​ളി​ക്കു​ന്നി​ല്ല. ര​ണ്ടാം ടെ​സ്റ്റി​നാ​യി ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം കൊ​ല്‍​ക്ക​ത്ത​യി​ല്‍ നി​ന്ന് ഗോ​ഹ​ട്ടി​യി​ലെ​ത്തി ഗി​ല്ലി​നെ പി​ന്നീ​ട് ടീ​മി​ല്‍ നി​ന്ന് റി​ലീ​സ് ചെ​യ്തി​രു​ന്നു. തു​ട​ര്‍ ചി​കി​ത്സ​ക്കാ​യി ഗി​ല്‍ പി​ന്നീ​ട് മും​ബൈ​യി​ലേ​ക്ക് പോ​യി.

ഈ ​മാ​സം 30 മു​ത​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര തു​ട​ങ്ങു​ന്ന​ത്. മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളാ​ണ് പ​ര​മ്പ​ര​യി​ലു​ള്ള​ത്. അ​തി​നു​ശേ​ഷം ഡി​സം​ബ​ര്‍ ഒ​മ്പ​ത് മു​ത​ല്‍ അ​ഞ്ച് മ​ത്സ​ര ടി20 ​പ​ര​മ്പ​ര​യി​ലും ഇ​ന്ത്യ ക​ളി​ക്കും. ജ​നു​വ​രി 11 മു​ത​ലാ​ണ് ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ അ​ഞ്ച് മ​ത്സ​ര ടി20 ​പ​ര​മ്പ​ര ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​ലാ​കും ഗി​ല്‍ ഇ​നി തി​രി​ച്ചു​വ​രി​ക എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഗി​ല്ലി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​രി​ല്‍ പു​തി​യ നാ​യ​ക​നെ​യും ടി20 ​പ​ര​മ്പ​ര​യി​ല്‍ പു​തി​യ വൈ​സ് ക്യാ​പ്റ്റ​നെ​യും സെ​ല​ക്ട​ര്‍​മാ​ര്‍ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ടി​വ​രും.

Sports

മൂ​ന്നാം ഏ​ക​ദി​നം: ടോ​സ് വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന്

ഹാ​മി​ൽ​ട​ൺ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഹാ​മി​ൽ​ട​ണി​ലെ സെ​ഡോ​ൺ പാ​ർ​ക്കാ​ണ് മ​ത്സ​ര​വേ​ദി.

പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ച്ച ന്യൂ​സി​ല​ൻ​ഡ് സ​മ്പൂ​ർ​ണ വി​ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ആ​ശ്വാ​സ ജ​യം തേ​ടി​യാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.

ന്യൂ​സി​ല​ൻ​ഡ് പ്ലേ​യിം​ഗ് ഇ​ല​വ​ൺ: ഡി​വോ​ൺ കോ​ൺ​വെ, ര​ചി​ൻ ര​വീ​ന്ദ്ര, വി​ൽ യം​ഗ്, മാ​ർ​ക്ക് ചാ​പ്മാ​ൻ, ടോം ​ലാ​തം (വി​ക്ക​റ്റ് കീ​പ്പ​ർ), മൈ​ക്ക​ൽ ബ്രെ​യ്സ്‌​വെ​ൽ, മി​ച്ച​ൽ സാ​ന്‍റ്ന​ർ(​നാ​യ​ക​ൻ), സ​ക്കാ​രി ഫോ​ൽ​ക്ക്സ്, കൈ​ൽ ജാ​മീ​സ​ൺ, മാ​റ്റ് ഹെ​ന്‍‌​റി, ജേ​ക്ക​ബ് ഡ​ഫി.

വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ്ലേ​യിം​ഗ് ഇ​ല​വ​ൺ: ജോ​ൺ കാം​ബെ​ൽ, അ​ക്കീം അ​ഗ​സ്റ്റെ, കി​യാ​സി കാ​ർ​ട്ടി, ഷാ​യ് ഹോ​പ്പ് (നാ​യ​ക​ൻ‍/​വി​ക്ക​റ്റ് കീ​പ്പ​ർ), ഷെ​ർ​ഫെ​യ്ൻ റൂ​ത​ർ​ഫോ​ഡ്, റോ​സ്റ്റ​ൺ ചെ​യ്സ്, ജ​സ്റ്റി​ൻ ഗ്രീ​വ്സ്, മാ​ത്യൂ ഫോ​ർ​ഡെ, ഷ​മാ​ർ സ്പ്രിം​ഗ​ർ, ഖാ​രി പി​യ​റി, ജ​യ്ഡ​ൻ സീ​ൽ​സ്.

Sports

ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്കെ​തി​രാ​യ ഏ​ക​ദി​നം; ഇ​ന്ത്യ എ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

രാ​ജ്ക്കോ​ട്ട്: ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്കെ​തി​രാ​യ ര​ണ്ടാം അ​നൗ​ദ്യോ​ഗി​ക ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ എ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. രാ​ജ്ക്കോ​ട്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്പ​ത് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ എ ​വി​ജ​യി​ച്ച​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ഉ​യ​ർ​ത്തി​യ 133 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 27.5 ഓ​വ​റി​ൽ ഇ​ന്ത്യ എ ​മ​റി​ക​ട​ന്നു. ഒ​രു വി​ക്ക​റ്റ് മാ​ത്ര​മാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​പ്പെ​ട്ട​ത്. 68 റ​ൺ​സെ​ടു​ത്ത റു​തു​രാ​ജ് ഗെ​യ്ക്ക്‌​വാ​ദി​ന്‍റെ​യും 32 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക ശ​ർ​മ​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ എ ​മ​ത്സ​രം അ​നാ​യാ​സ​മാ​യി വി​ജ​യി​ച്ച​ത്. നാ​യ​ക​ൻ തി​ല​ക് വ​ർ​മ 29 റ​ൺ​സെ​ടു​ത്തു.

ലു​തോ സി​പാം​ല​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്ക് വേ​ണ്ടി വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക എ 30.3 ​ഓ​വ​റി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. 33 റ​ൺ​സെ​ടു​ത്ത റി​വാ​ൾ​ഡോ മൂ​ൺ​സാ​മി​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യു​ടെ ടോ​പ്സ്കോ​റ​ർ.

ഡെ​ലാ​നോ പോ​ട്ട്ഗൈ​റ്റെ​ർ 23 റ​ൺ​സും ഡി​യാ​ൻ ഫോ​റ​സ്റ്റ​ർ 22 റ​ൺ​സും എ​ടു​ത്തു. ഇ​ന്ത്യ എ​യ്ക്ക് വേ​ണ്ടി നി​ഷാ​ന്ത് സി​ന്ധു നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. ഹ​ർ​ഷി​ത് റാ​ണ മൂ​ന്ന് വി​ക്ക​റ്റും പ്ര​സി​ദ് കൃ​ഷ്ണ ര​ണ്ട് വി​ക്ക​റ്റും തി​ല​ക് വ​ർ​മ ഒ​രു വി​ക്ക​റ്റും എ​ടു​ത്തു.

Sports

ഒ​ന്നാം ഏ​ക​ദി​നം: പാ​ക്കി​സ്ഥാ​നെ​തി​രെ ശ്രീ​ല​ങ്ക​യ്ക്ക് 300 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

റാ​വ​ൽ​പി​ണ്ഡി: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്ക് 300 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 299 റ​ൺ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു.

സെ​ഞ്ചു​റി നേ​ടി​യ സ​ൽ​മാ​ൻ ആ​ഖ​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഹു​സെ​യ്ൻ താ​ല​ത്തി​ന്‍റെ​യും മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. സ​ൽ​മാ​ൻ ആ​ഖ 105 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. ഹു​സെ​യ്ൻ താ​ല​ത്ത് 62 റ​ൺ​സ് സ്കോ​ർ ചെ​യ്തു.

മു​ഹ​മ്മ​ദ് ന​വാ​സ് 36 റ​ൺ​സും ഫ​ഖ​ർ സ​മാ​ൻ 32 റ​ൺ​സും എ​ടു​ത്തു. ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി വ​നി​ന്ദ​പ ഹ​സ​ര​ങ്ക മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. അ​സി​ത ഫെ​ർ​ണാ​ണ്ടോ​യും മ​ഹീ​ഷ് തീ​ക്ഷ​ണ​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

അ​ഞ്ചാം ടി20: ​ഓ​സ്ട്രേ​ലി​യ​യ്ക്ക് ടോ​സ്; സ​ഞ്ജു ഇ​ന്നും ടീ​മി​ലി​ല്ല

ബ്രി​സ്ബേ​ൻ: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ബ്രി​സ്ബേ​നി​ലെ ഗാ​ബ സ്റ്റേ​ഡി​യ​ത്തി​ൽ ആ​ണ് മ​ത്സ​രം.

ക​ഴി​ഞ്ഞ മ​ത്സ​രം ജ​യി​ച്ച ടീ​മി​ല്‍ ഒ​രു മാ​റ്റ​വു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. മ​ധ്യ​നി​ര​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് ക​ളി​ക​ളി​ലും നി​രാ​ശ​പ്പെ​ടു​ത്തി​യ തി​ല​ക് വ​ര്‍​മ​ക്ക് പ​ക​രം റി​ങ്കു സിം​ഗി​ന് പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ അ​വ​സ​രം ല​ഭി​ച്ചു. അ​തേ​സ​മ​യം ക​ഴി​ഞ്ഞ മ​ത്സ​രം തോ​റ്റ ടീ​മി​ല്‍ ഓ​സ്ട്രേ​ലി​യ മാ​റ്റ​ങ്ങ​ളൊ​ന്നും വ​രു​ത്തി​യി​ട്ടി​ല്ല.

ഇ​ന്ന് ജ​യി​ച്ചാ​ല്‍ ഇ​ന്ത്യ​ക്ക് ടി20 ​പ​ര​മ്പ​ര 3-1ന് ​സ്വ​ന്ത​മാ​ക്കാം. ഓ​സീ​സ് ജ​യി​ച്ചാ​ല്‍ പ​ര​മ്പ​ര 2-2 സ​മ​നി​ല​യാ​വും. പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ച​പ്പോ​ള്‍ ര​ണ്ടാം മ​ത്സ​രം ഓ​സീ​സ് ജ​യി​ച്ചു. മൂ​ന്നും നാ​ലും മ​ത്സ​ര​ങ്ങ​ള്‍ ജ​യി​ച്ചാ​ണ് ഇ​ന്ത്യ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 2-1ന് ​മു​ന്നി​ലെ​ത്തി​യ​ത്.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ന്‍: അ​ഭി​ഷേ​ക് ശ​ർ​മ്മ, ശു​ഭ്മാ​ൻ ഗി​ൽ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), റി​ങ്കു സിം​ഗ്, അ​ക്സ​ർ പ​ട്ടേ​ൽ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ജി​തേ​ഷ് ശ​ർ​മ്മ, ശി​വം ദു​ബെ, അ​ർ​ഷ്ദീ​പ് സിം​ഗ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി, ജ​സ്പ്രീ​ത് ബു​മ്ര.

ഓ​സ്ട്രേ​ലി​യ പ്ലേ​യിം​ഗ് ഇ​ല​വ​ന്‍: മി​ച്ച് മാ​ർ​ഷ് (ക്യാ​പ്റ്റ​ൻ), മാ​റ്റ് ഷോ​ർ​ട്ട്, ജോ​ഷ് ഇം​ഗ്ലി​സ്, ഗ്ലെ​ൻ മാ​ക്സ്വെ​ൽ, ടിം ​ഡേ​വി​ഡ്, മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സ്, ജോ​ഷ് ഫി​ലി​പ്പ്, ന​ഥാ​ൻ എ​ല്ലി​സ്, സേ​വ്യ​ർ ബാ​ർ​ട്ട്ലെ​റ്റ്, ആ​ദം സാ​മ്പ, ബെ​ൻ ഡ്വാ​ർ​ഷൂ​യി​സ്.

 

Sports

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​നം: ഇം​ഗ്ല​ണ്ടി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ടി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ‌. 40.2 ഓ​വ​റി​ൽ 222 റ​ൺ‌​സി​ൽ ഇം​ഗ്ല​ണ്ട് ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ജാ​മി ഓ​വ​ർ​ട്ട​ൺി​ന്‍റെ​യും ജോ​സ് ബ​ട്ട്ല​റു​ടെ​യും ബ്രൈ​ഡ​ൻ‌ കാ​ർ​സി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ഇം​ഗ്ല​ണ്ട് 222 റ​ൺ​സ് എ​ടു​ത്ത​ത്. 68 റ​ൺ​സാ​ണ് ഓ​വ​ർ​ട്ട​ൺ എ​ടു​ത്ത​ത്. ബ​ട്ട്ല​ർ 38 റ​ൺ​സും കാ​ർ​സ് 36 റ​ൺ​സും എ​ടു​ത്തു.

ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി ബ്ലെ​യ്‌​ർ ടി​ക്ക്ന​ർ നാ​ല് വി​ക്ക​റ്റ് എ​ടു​ത്തു. ജേ​ക്ക​ബ് ഡ​ഫി മൂ​ന്ന് വി​ക്ക​റ്റും സ​ക്കാ​രി ഫോ​ൽ​ക്ക്സ് ര​ണ്ട് വി​ക്ക​റ്റും നാ​യ​ക​ൻ മി​ച്ച​ൽ സാ​ന്‍റ്ന​ർ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Latest News

Corehub Up