x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക്കാ​ന​ത്തെ കോ​ഫി ഷോ​പ്പ് ക​വ​ർ​ച്ച: പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: November 4, 2026 02:34 PM IST | Updated: November 4, 2026 02:58 PM IST

പ്രതീകാത്മക ചിത്രം

പീ​രു​മേ​ട്: കു​ട്ടി​ക്കാ​ന​ത്ത് ന​ട​ന്ന കോ​ഫി ഷോ​പ്പ് ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ. തി​രു​വ​ല്ല ക​വി​യൂ​ർ സ്വ​ദേ​ശി തൈ​ക്കാ​ട്ട് വീ​ട്ടി​ൽ ഹ​ർ​ത്താ​ൽ സിം​ഗ് റാ​വ​ത്തി​ന്‍റെ മ​ക​ൻ വി​ശാ​ൽ റാ​വ​ത്ത് (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ട്ടി​ക്കാ​ന​ത്തെ എ​സ്ബി​ഐ എ​ടി​എ​മ്മി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ത​മ്പാ​ൻ കോ​ഫി ഷോ​പ്പി​ൽ ക​ഴി​ഞ്ഞ മാ​സം ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റ് നാ​ലു​പേ​ർ കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന​താ​യാ​ണ് വി​വ​രം.

മു​ൻ​പ് അ​ടൂ​ർ, പ​ത്ത​നം​തി​ട്ട, പ​ന്ത​ളം മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ മോ​ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശാ​ലി​നെ അ​ടൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് റി​മാ​ൻ​ഡ് ചെ​യ്‌​തി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കു​ട്ടി​ക്കാ​ന​ത്തെ കോ​ഫി ഷോ​പ്പി​ൽ​നി​ന്ന് വി​ര​ല​ട​യാ​ള വി​ദ​ഗ്‌​ധ​ർ ശേ​ഖ​രി​ച്ച വി​ര​ല​ട​യാ​ളം, വി​ശാ​ലി​നൊ​പ്പ​മു​ള്ള പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​റ്റ​വാ​ളി​യു​ടേ​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പീ​രു​മേ​ട് പൊ​ലി​സ് വി​ശാ​ലി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കു​ട്ടി​ക്കാ​ന​ത്തെ മോ​ഷ​ണ​ത്തി​ന്റെ ചു​രു​ള​ഴി​ഞ്ഞ​ത്.​അ​റ​സ്റ്റി​ലാ​യ വി​ശാ​ലി​ന്‍റെ പേ​രി​ൽ നി​ല​വി​ൽ 23-ഓ​ളം കേ​സു​ക​ളു​ണ്ട്. ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത‌ി​ട്ടു​ള്ള​ത്.

ഇ​ടു​ക്കി ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് വ​രു​ന്ന​തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. പീ​രു​മേ​ട് പോ​ലീ​സ് എ​സ്എ​ച്ച്ഒ. അ​മ​ൽ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും സി​പി​ഒ ഷാ​നു​വി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തി​ലു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ത്തോ​ളം മോ​ഷ​ണ​ങ്ങ​ളാ​ണ് ഈ ​സം​ഘം ന​ട​ത്തി​യ​ത്.

ഇ​വ​രു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും പേ​രി​ൽ എ​ട്ടു​മു​ത​ൽ 10 വ​രെ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ഇ​വ​ർ ഇ​പ്പോ​ൾ കൊ​ല്ല​ത്തെ കെ​യ​ർ ഹോ​മി​ലാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Tags : Theft Kuttikkanam coffee shop robbery Main accused arrested

Recent News

Corehub Up