Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coffee

ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി, കാര്‍ബണ്‍ സന്തുലിത കോഫി പാര്‍ക്ക്: ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാന്‍ കെസിഎല്ലിന് അനുമതി

കല്‍പ്പറ്റ: കാര്‍ബണ്‍ സന്തുലിത കോഫി പാര്‍ക്ക്, ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പദ്ധതികളുമായി കേരള കോഫി ലിമിറ്റഡ്(കെസിഎല്‍) മുന്നോട്ട്. രണ്ട് പദ്ധതികളുടെയും നിര്‍വഹണത്തിന് ആവശ്യമായ ശാസ്ത്രീയ പിന്തുണയ്ക്കും സാങ്കേതിക നവീകരണത്തിനും എന്‍ഐടി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) കാലിക്കട്ടുമായി ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുന്നതിന് കെസിഎല്ലിന് സര്‍ക്കാര്‍ അനുമതി നല്‍കി.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ആവിഷ്‌കരിച്ചതാണ് രണ്ട് പദ്ധതികളും. ഇവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനുള്ള യുഡിഎഫ് സര്‍ക്കാരിന്‍റെ തീരുമാനമാണ് ധാരണാപത്രം ഒപ്പുവയ്ക്കാനുള്ള അനുമതിയിലൂടെ പ്രകടമാകുന്നത്. സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്തവിധം ധാരണയില്‍ ഏര്‍പ്പെടുന്നതിനാണ് അനുവാദം.

ഉത്പാദനക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തി വയനാടന്‍ കാപ്പി അന്താരാഷ്ട്ര വിപണിയില്‍ കേരള കോഫി, വയനാട് ഫൈന്‍ ഇന്ത്യന്‍ റോബസ്റ്റ എന്നീ വാണിജ്യ നാമങ്ങളില്‍ ലഭ്യമാക്കാനും അതുവഴി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ആവിഷ്‌കരിച്ചതാണ് ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പദ്ധതി.

ഇതുമായി ബന്ധപ്പെട്ട് എന്‍ഐടി കാലിക്കട്ടുമായി ധാരണയിലെത്തുന്നതിന് ഓഗസ്റ്റ് ഏഴിന് ചേര്‍ന്ന ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പദ്ധതി അവലോകന യോഗം തീരുമാനിച്ചിരുന്നു. തുടര്‍ന്ന് കേരള കോഫി ലിമിറ്റഡ് ഡയറക്ടര്‍ നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ അനുമതി.

ഡോ. തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലത്ത് റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ ജി. ബാലഗോപാല്‍ മേധാവിയായി ടീം രൂപീകരിച്ചായിരുന്നു ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പദ്ധതിയുടെ പ്രാരംഭ നടപടികള്‍.

കേരള ഡെവലപ്‌മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലാണ് (കെ-ഡിഐഎസി)ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. പിന്നീട് കെ-ഡിഐഎസിയില്‍നിന്നു വേര്‍പെടുത്തിയ പദ്ധതി കെസിഎല്ലിന്‍റെ ഭാഗമാക്കി. കാലാവസ്ഥ സൗഹൃദ കാപ്പിക്കൃഷി പ്രോത്സാഹനം, മൂല്യവര്‍ധിത കാപ്പി ഉത്പന്നങ്ങളുടെ നിര്‍മാണം, വയനാടന്‍ കാപ്പിക്ക് മികച്ച വില ഉറപ്പുവരുത്തല്‍ തുടങ്ങിയവ പദ്ധതി ലക്ഷ്യങ്ങളാണ്.

‌കല്‍പ്പറ്റയ്ക്കടുത്ത് പുഴമുടിയില്‍ ആരംഭിക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്കില്‍ ഇന്‍കുബേഷന്‍ സെന്‍റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് കെസിഎല്ലും എന്‍ഐടി കാലിക്കട്ടും ധാരണാപത്രത്തില്‍ ഒപ്പിടുന്നത്. പുഴമുടിയില്‍ വിലയ്ക്കു വാങ്ങിയ 20 ഏക്കര്‍ ഭൂമിയില്‍ 112.5 കോടി രൂപ മതിപ്പുചെലവിലാണ് കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്.

പി. രാജീവ് വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് കിഫ്ബിയുടെ കീഴില്‍ കോഫി പാര്‍ക്ക് ആരംഭിക്കുന്നതിന് നീക്കം നടന്നത്. പരിശീലന കേന്ദ്രം, പരിശോധനാകേന്ദ്രം, സര്‍ട്ടിഫിക്കേഷന്‍ സെന്‍റര്‍, കോഫി മ്യൂസിയം, കാപ്പി സംസ്‌കരണ കേന്ദ്രം തുടങ്ങിയവ കോഫി പാര്‍ക്കിന്‍റെ ഭാഗമാണ്.

അന്താരാഷ്ട്ര ഫണ്ടിംഗിലൂടെ എന്‍ഐടി കാലിക്കട്ട് നടപ്പാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാര്‍ക്കില്‍ ഇന്‍കുബേഷന്‍ സെന്‍റര്‍ സ്ഥാപിക്കുന്നത്. എന്‍ഐടി കാലിക്കട്ടിന്‍റെ സാറ്റലൈറ്റ് കേന്ദ്രമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഗവേഷണങ്ങള്‍ നടത്തുക എന്നിവ സെന്‍ററിന്‍റെ പ്രധാന ലക്ഷ്യങ്ങളാണ്.

District News

കാ​പ്പി​ക്ക​ർ​ഷ​ക ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി

മാ​ന​ന്ത​വാ​ടി: കാ​പ്പി​ക്ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ​യു​മാ​യി വ​ൻ പ​ദ്ധ​തി​യൊ​രു​ങ്ങു​ന്നു. ലോ​ക ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൃ​ഷി വ​കു​പ്പും കോ​ഫി ബോ​ർ​ഡും ചേ​ർ​ന്നാ​ണ് ജി​ല്ല​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മെ​ഗാ ര​ജി​സ്ട്രേഷ​ൻ മാ​ന​ന്ത​വാ​ടി​യി​ൽ ന​ട​ത്തി.

കോ​ഫി ബോ​ർ​ഡി​ന്‍റെ നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ളും സ​ബ്സി​ഡി​ക​ളും കൂ​ടാ​തെ​യാ​ണ് പു​തി​യ പ​ദ്ധ​തി. കാ​പ്പി​ക്ക​ർ​ഷ​ക​ർ​ക്ക് നി​ല​വി​ലു​ള്ള തോ​ട്ട​ങ്ങ​ളി​ൽ ജ​ല​സേ​ച​ന​ത്തി​ന് സ​ബ്സി​ഡി ന​ൽ​കു​ക, പ്രാ​യം ചെ​ന്ന​തും ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തു​മാ​യ പ​ഴ​യ ചെ​ടി​ക​ൾ വെ​ട്ടി​മാ​റ്റി പു​തി​യ ചെ​ടി​ക​ൾ ന​ടു​ന്ന പു​നഃ​കൃ​ഷി​ക്ക് 10 ഹെ​ക്ട​ർ വ​രെ​യു​ള്ള ക​ർ​ഷ​ക​ർ​ക്ക് ഹെ​ക്ട​റി​ന് 1,10,000 എ​ന്ന നി​ര​ക്കി​ൽ സ​ബ്സി​ഡി ന​ല്കു​ക, സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ചെ​ല​വു​ക​ൾ​ക്ക് 75 ശ​ത​മാ​നം സ​ബ്സി​ഡി, തൈ ​ഉ​ത്പാ​ദ​ന​ത്തി​ന് ന​ഴ്സ​റി​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന് സ​ബ്സി​ഡി തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് കാ​പ്പി​ക്ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ക.

ക​മ്പോള നി​ല​വാ​ര​ത്തേ​ക്കാ​ൾ അ​ധി​ക​വി​ല ന​ൽ​കി​യാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ക​ർ​ഷ​ക​രു​ടെ അ​ടു​ക്ക​ൽ നി​ന്നും ക​ർ​ഷ​ക​രു​ടെ അ​ടു​ക്ക​ൽ നി​ന്നും കാ​പ്പി​ക്കു​രു സം​ഭ​രി​ക്കു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള താ​ലൂ​ക്ക് ത​ല​ത്തി​ലു​ള്ള ആ​ദ്യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും കാ​പ്പി ക​ർ​ഷ​ക ര​ജി​സ്ട്രേ​ഷ​നു​മാ​ണ് ഇ​ന്ന​ലെ മാ​ന​ന്ത​വാ​ടി വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ​ത്. ഡി​സം​ബ​ർ 31 വ​രെ​യാ​ണ് ര​ജി​സ്ഷ​ൻ കാ​ലാ​വ​ധി. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഫി ബോ​ർ​ഡ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എം. ​ക​റു​ത്ത​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Health

കാ​പ്പി​യും പു​രു​ഷ ലൈം​ഗി​ക​ത​യും ത​മ്മി​ല്‍ എ​ന്ത്...?

നി​ങ്ങ​ള്‍ സ്ഥി​ര​മാ​യി കാ​പ്പി കു​ടി​ക്കു​ന്ന​വ​രാ​ണോ...? സ്ഥി​ര​മാ​യി കാ​പ്പി കു​ടി​ക്കു​ന്ന പു​രു​ഷ​ന്മാ​ര്‍​ക്ക് സ​ന്തോ​ഷ വാ​ര്‍​ത്ത, നി​ങ്ങ​ളു​ടെ ലൈം​ഗി​ക ശേ​ഷി​ക്ക് ഇ​ത് ഉ​ത്തേ​ജ​നം പ​ക​രം... കാ​പ്പി പ്രേ​മി​ക​ളാ​യ പു​രു​ഷ​ന്മാ​ര്‍​ക്ക് സ​ന്തോ​ഷി​ക്കാ​ന്‍ ഇ​തി​ല്‍​പ്പ​രം എ​ന്തു​വേ​ണം...

കാ​പ്പി കു​ടി​ക്കു​ന്ന പു​രു​ഷ​ന്മാ​ര്‍​ക്ക് ലൈം​ഗി​ക ക​രു​ത്ത് വ​ര്‍​ധി​ക്കാ​റു​ണ്ടെ​ന്നു പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കാ​പ്പി കു​ടി​ക്കു​ന്ന​തി​ന്‍റെ അ​ള​വ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഇ​തി​ല്‍​പ്പ​രം എ​ന്തു​കാ​ര​ണം വേ​ണം? കാ​പ്പി​യും പു​രു​ഷ ലൈം​ഗി​ക​ത​യും ത​മ്മി​ല്‍ എ​ങ്ങ​നെ ഇ​ഴ​ചേ​ര്‍​ന്നി​രി​ക്കു​ന്നു എ​ന്നു നോ​ക്കാം...

ഉ​ദ്ധാ​ര​ണ​ക്കു​റ​വി​നു പ​രി​ഹാ​രം

യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ടെ​ക്‌​സ​സ് ഹെ​ല്‍​ത്ത് സ​യ​ന്‍​സ് സെ​ന്‍റ​ര്‍ ന​ട​ത്തി​യ ഒ​രു പ​ഠ​ന​ത്തി​ല്‍ കാ​പ്പി കു​ടി​ക്കു​ന്ന​വ​ര്‍​ക്ക് ഉ​ദ്ധാ​ര​ണ​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, കാ​പ്പി​യി​ല്‍ മ​ധു​ര​മി​ട്ട് കു​ടി​ച്ചാ​ല്‍ പ്ര​മേ​ഹം ഉ​ണ്ടാ​കും എ​ന്ന​തു മ​റ്റൊ​രു പ്ര​ശ്‌​ന​മാ​ണ്.

അ​തു​കൊ​ണ്ട് കാ​പ്പി ക​ഴി​ക്കു​മ്പോ​ള്‍ പ​ര​മാ​വ​ധി മ​ധു​ര​വും പെ​യ്സ്റ്റു​ക​ളും ഇ​ല്ലാ​തെ വേ​ണം എ​ന്ന​തും മ​റ​ക്ക​രു​ത്. പ്ര​തി​ദി​നം 2 മു​ത​ല്‍ 3 ക​പ്പ് വ​രെ കാ​പ്പി കു​ടി​ച്ച ആ​ളു​ക​ള്‍​ക്ക് ഉ​ദ്ധാ​ര​ണ​ക്കു​റ​വ് വ​ള​രെ വി​ര​ള​മാ​ണെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ കാ​പ്പി കു​ടി​ക്കു​ന്ന​ത് നി​ങ്ങ​ള്‍​ക്ക് ക​ഫീ​ന്‍ പ​രി​ഹാ​രം ന​ല്‍​കു​ക മാ​ത്ര​മ​ല്ല, നി​ങ്ങ​ള്‍​ക്ക് ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ളും ല​ഭി​ക്കും. ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍ ര​ക്ത​യോ​ട്ടം മെ​ച്ച​പ്പെ​ടു​ത്തും. ഇ​ത് ഉ​ദ്ധാ​ര​ണ​ക്കു​റ​വി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഒ​രു പ്ര​ധാ​ന പ​രി​ഹാ​ര മാ​ര്‍​ഗ​മാ​ണ്.

സ്റ്റാ​മി​ന വ​ര്‍​ധി​പ്പി​ക്കു​ന്നു

ബെ​ഡ്‌​റൂ​മി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്ക​ണ​മെ​ങ്കി​ല്‍ സ്റ്റാ​മി​ന ആ​വ​ശ്യ​മാ​ണ്. മ​റ്റെ​ല്ലാ വ്യാ​യാ​മ​ങ്ങ​ളെ​യും പോ​ലെ ക​ലോ​റി ക​ത്തി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക സ്വാ​ധീ​നം ലൈം​ഗി​ക​ത​യ്ക്കും ഉ​ണ്ട്. അ​താ​യ​ത് ന​ല്ല സ്റ്റാ​മി​ന​യു​ണ്ടെ​ങ്കി​ല്‍ ന​ല്ല​രീ​തി​യി​ല്‍ ലൈം​ഗി​ക​ത ആ​സ്വ​ദി​ക്കാം.

കാ​പ്പി​യി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ക​ഫീ​ന്‍ പു​രു​ഷ​ന്മാ​രി​ല്‍ സ്റ്റാ​മി​ന വ​ര്‍​ധി​പ്പി​ക്കും. ഒ​പ്പം ക്ഷീ​ണം കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കും. ക​ഫീ​ന്‍റെ സ്റ്റാ​മി​ന ബൂ​സ്റ്റിം​ഗ് കാ​യി​ക താ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. 75 ശ​ത​മാ​നം കാ​യി​ക താ​ര​ങ്ങ​ളും മ​ത്സ​ര​ത്തി​നു തൊ​ട്ടു​മു​മ്പ് ക​ഫീ​ന്‍ ക​ഴി​ക്കാ​റു​ണ്ട്.

സ​മ്മ​ര്‍​ദ്ദം കു​റ​യ്ക്കും

കാ​പ്പി​യി​ലെ ക​ഫീ​ന് സ​മ്മ​ര്‍​ദ്ദം കു​റ​യ്ക്കാ​നു​ള്ള ക​ഴി​വു​ണ്ട്. പ്ര​ത്യേ​കി​ച്ച് കാ​പ്പി​യും സു​ഗ​ന്ധ​ത്തി​ന്. സ​മ്മ​ര്‍​ദ്ദം കു​റ​യു​മ്പോ​ള്‍ മെ​ച്ച​പ്പെ​ട്ട രീ​തി​യി​ല്‍ ലൈം​ഗി​ക​ത ആ​സ്വ​ദി​ക്കാ​ന്‍ സാ​ധി​ക്കും. സ​മ്മ​ര്‍​ദ്ദം, ഉ​ത്ക​ണ്ഠ, ക്ഷീ​ണം എ​ന്നി​വ ലി​ബി​ഡോ കു​റ​യു​ന്ന​തി​ലേ​ക്ക് ന​യി​ക്കു​ന്നു.

ഇ​ത് ലൈം​ഗി​ക പ​രാ​ജ​യ​ത്തി​നും ഉ​ദ്ധാ​ര​ണ​ക്കു​റ​വി​നും കാ​ര​ണ​മാ​കാ​റു​ണ്ട്. ദീ​ര്‍​ഘ​കാ​ല സ​മ്മ​ര്‍​ദ്ദം ടെ​സ്റ്റോ​സ്റ്റി​റോ​ണ്‍ അ​ള​വ് കു​റ​യു​ന്ന​തു​ള്‍​പ്പെ​ടെ ജൈ​വ​പ​ര​മാ​യ മാ​റ്റ​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കും.

ലൈം​ഗി​ക ഹോ​ര്‍​മോ​ണാ​യ ടെ​സ്റ്റോ​സ്റ്റി​റോ​ണി​ന്‍റെ കു​റ​വ് താ​ല്‍​പ​ര്യം കു​റ​യ്ക്കു​ക​യും ഉ​ദ്ധാ​ര​ണ​ക്കു​റ​വി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യും. ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മാ​ര്‍​ഗ​മാ​ണ് ക​ഫീ​ന്‍.

ലൈം​ഗി​ക ആ​ഗ്ര​ഹം വ​ര്‍​ധി​പ്പി​ക്കും

കാ​പ്പി​യി​ലെ ക​ഫീ​ന്‍ ലൈം​ഗി​ക ആ​ഗ്ര​ഹം വ​ര്‍​ധി​പ്പി​ക്കു​മെ​ന്നു പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കാ​ര​ണം, ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ളാ​ല്‍ സ​മ്പ​ന്ന​മാ​യ ക​ഫീ​ന്‍ ഉ​ദ്ധാ​ര​ണ​ക്കു​റ​വ് പ​രി​ഹ​രി​ക്കും. അ​തോ​ടെ ലൈം​ഗി​ക ആ​ഗ്ര​ഹം ഓ​ട്ടോ​മാ​റ്റി​ക്കാ​യി ഉ​ണ​രും.

അ​തു​പോ​ലെ സ്റ്റാ​മി​ന വ​ര്‍​ധി​ക്കു​ന്ന​തോ​ടെ ലൈം​ഗി​ക​ത കൂ​ടു​ത​ല്‍ ആ​സ്വ​ദി​ക്കാ​നും സാ​ധി​ക്കും. കാ​പ്പി​യു​ടെ മ​ണം പോ​ലും സ​മ്മ​ര്‍​ദ്ദം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​താ​ണ്.

Latest News

Corehub Up