Kerala
തിരുവനന്തപുരം: ആറ്റിങ്ങൽ കച്ചേരി ജംഗ്ഷന് സമീപത്തെ ഗ്രാഫിക്സ് സ്ഥാപനത്തിൽ വൻ തീപിടിത്തം. "കൂൾമേറ്റ് ഗ്രാഫിക്സ്' എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിൽ സ്ഥാപനം പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാലിന് ശേഷമായിരുന്നു സംഭവം. സ്ഥാപനത്തിൽനിന്ന് പുക ഉയരുന്നത് കണ്ട സമീപം വഴി കടന്നുപോയവരാണ് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചത്.
ഉടൻ തന്നെ യൂണിറ്റ് എത്തിയെങ്കിലും സ്ഥാപനത്തിനുളളിലെ സാധനങ്ങൾ കത്തിയമർന്നിരുന്നു. ഒരു കോടിയോളം രൂപ വിലമതിക്കുന്ന ഉപകരണങ്ങളും സാധനങ്ങളാണ് കത്തിയതെന്ന് ഉടമ പറയുന്നു.
ആറ്റിങ്ങൽ ഫയർ ഫോഴ്സിന്റെ ഒരു യൂണിറ്റ് വാഹനം സംഭവസ്ഥലത്തെത്തി നടത്തിയ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾക്കൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. ഫയർ ഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ കാരണം സമീപത്തെ മറ്റ് കടകളിലേക്കും വീടുകളിലേക്കും തീ പടരുന്നത് ഒഴുവാക്കാൻ സാധിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ ഹർദോയിൽ പച്ചക്കറി മാർക്കറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ എട്ടിലധികം കടകൾ പൂർണമായും കത്തിയമർന്നു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
കടയിലുണ്ടായ തർക്കമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് കടയിൽ സൂക്ഷിച്ചിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു.
വിവരം അറിഞ്ഞയുടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണക്കാനായത്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ കൂക്കട്ട്പള്ളിയിൽ അമിതവേഗത്തിലെത്തിയ കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി. വിവേകാന്ദ നഗർ കമാൻ ഭാഗത്തുനിന്നും ഓൾവിൻ കേളനിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
അമിതവേഗത്തിലെത്തിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പെടുകയായിരുന്നു. തുടർന്ന് ഒരു ഇരുചക്ര വാഹനത്തിലും ഓട്ടോയിലും മറ്റൊരു കാറിലും ഇടിച്ചശേഷമാണ് കടയിലേക്ക് ഇടിച്ചുകയറിയത്.
അപകടത്തിൽ കടയിലെ സാധനങ്ങൾക്കും കാറിനും ബൈക്കിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. ചിലർക്ക് നിസാര പരിക്കേറ്റതായി പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: സ്വകാര്യ ബാറ്ററി ഷോപ്പിൽ നിന്ന് ബാറ്ററികൾ കവർന്ന സംഭവത്തിൽ കാപ്പ കേസ് പ്രതി പിടിയിൽ. കോഴിക്കോട് നെല്ലിക്കോട് പറയരുകണ്ടി സ്വദേശി അനീഷ് എന്ന ബാറ്ററി അനീഷ്(42)ആണ് പിടിയിലായത്.
സിറ്റി ക്രൈം സ്ക്വാഡും ചേവായൂര്‍ ഇന്‍സ്പെക്ടര്‍ ടി. മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസും ചേര്‍ന്നാണ് അനീഷിനെ പിടികൂടിയത്. പാറോപ്പടിയിലെ സ്വകാര്യ ബാറ്ററി ഷോപ്പിലെ അന്‍പതോളം പഴയ ബാറ്ററികളാണ് ഇത്തവണ അനീഷ് മോഷ്ടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കട ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനീഷിനെ തിരിച്ചറിഞ്ഞത്. പിന്നീട് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ക്രൈം സ്ക്വാഡ് അംഗങ്ങളായ അബ്ദുറഹ്മാന്, ഹാദില്‍ കുന്നുമ്മല്‍, അനീഷ് മൂസേന് വീട്, ഷാഫി പറമ്പത്ത്, ഷഹീര്‍ പെരുമണ്ണ തുടങ്ങിയവരും മോഷ്ടാവിനെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Kerala
കൊച്ചി: എറണാകുളം എംജി റോഡിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു. പുല്ലേപ്പടി പാലത്തിന് സമീപത്താണ് തീപിടിത്തമുണ്ടായത്.
ആക്രിക്കട മൊത്തത്തിൽ കത്തി നശിച്ചു. മൂന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം.
Kerala
മാവേലിക്കര: കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു. ബസ് കടകളിലേക്ക് ഇടിച്ചു കയറി. ചെന്നിത്തല മുപ്പത്തഞ്ചില് സി. പ്രദീപ്(49) ആണ് മരിച്ചത്.
ഹരിപ്പാട് - പത്തനംതിട്ട സംസ്ഥാന പാതയില്‍ മാവേലിക്കര നടയ്ക്കാവില്‍ ഇന്ന് രാവിലെ 8.22 നായിരുന്നു സംഭവം. ബസ് ഓടിച്ചുകൊണ്ടിരിക്കെ പ്രദീപ് ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. ബസ് നിയന്ത്രം വിട്ടു പോകുന്നത് ശ്രദ്ധയില്‍പെട്ട യാത്രികരില്‍ ഒരാളാണ് സ്റ്റിയറിംഗ് തിരിച്ച് കടകളുടെ ഭാഗത്തേക്ക് ബസ് ഇടിച്ചുകയറ്റി നിര്‍ത്തിയത്.
പ്രദീപിനെ ഉടന്‍ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബസില്‍ 20 ഓളം യാത്രികര്‍ ഉണ്ടായിരുന്നു.
പത്തനംതിട്ട-ഹരിപ്പാട് ചെയിന്‍ സര്‍വീസ് നടത്തുന്ന മാവേലിക്കര ഡിപ്പോയുടെ ആര്‍ഇഎ 885 വാഹനമാണ് അപകത്തില്‍പെട്ടത്. പത്തനംതിട്ടയില്‍ നിന്ന് മാവേലിക്കരയിലേക്ക് വരികയായിരുന്നു. യാത്രികരിലാര്‍ക്കും തന്നെ സാരമായ പരിക്കുകളില്ലെന്നാണ് പ്രഥമിക വിവരം.
പ്രദീപിന് മുന്‍പ് ഹൃദയാഘാതം ഉണ്ടായിട്ടുള്ളതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. മാവേലിക്കര നടയ്ക്കാവ് തോപ്പില്‍ ഒപ്റ്റിക്കല്‍സ്, ഫോര്‍ ഐസ്, കാനറാ ബാങ്ക് എന്നിവ പ്രവര്‍ത്തിക്കുന്ന കടകളുടെ മുന്നിലേക്കാണ് ബസ് ഇടിച്ചുകയറിയത്. സ്ഥാപനങ്ങളുടെ ബോര്‍ഡുകളും മതിലും തകര്‍ന്നിട്ടുണ്ട്.
Kerala
തൃശൂര്‍: ഷാപ്പില് വച്ച് യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍. തൃശൂര്‍ ദിവാന്‍ജിമൂല സ്വദേശികളായ ഷാനിബ് (25), അല്‍ത്താഫ് (24) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 14ന് അന്തിക്കാട് പുള്ള് താമരപ്പാടം ഷാപ്പിൽ വൈകുന്നേരം 5.30 ഓടെയായിരുന്നു ആക്രമണം.
ഷാപ്പില് ഭക്ഷണം കഴിക്കാനെത്തിയ വടൂക്കര സ്വദേശി അലനും സുഹൃത്തായ യുവതിക്കും നേരെയായിരുന്നു ആക്രമണം. അലന്റെ പേരിലുള്ള പഴയ ക്രിമിനല്‍ കേസുകളെക്കുറിച്ച് പ്രതികള്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ കേസുകളെക്കുറിച്ച് പറയേണ്ടെന്ന് യുവതി പറഞ്ഞു.
തുടർന്ന് പ്രതികള്‍ അലനെ മര്‍ദിക്കുകയും തടയാന്‍ ശ്രമിച്ച യുവതിയുടെ തലയിൽ പൊട്ടിയ ബിയര്‍ കുപ്പികൊണ്ട് അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് കൈകൊണ്ട് തടഞ്ഞ യുവതിയുടെ കൈപ്പത്തിയിൽ പരിക്കേറ്റു. തുടര്‍ന്ന് യുവതിയെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് കേസ്. കൂടാതെ വധഭീഷണിയും മുഴക്കി ആക്രമികൾ.
Kerala
പത്തനംതിട്ട: പത്തനംതിട്ട തുമ്പമണ്ണിൽ തട്ടുകടയ്ക്ക് തീ പിടിച്ചു. ഗ്യാസ് സിലിണ്ടർ ചോർന്നാണ് തീപിടുത്തം ഉണ്ടായത്. കടയിൽ ഉണ്ടായിരുന്ന ആളുകൾ ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി.
തീപിടുത്തത്തിൽ രണ്ട് ബൈക്കുകൾ കത്തി നശിച്ചു. തുമ്പമണ്ണിൽ പ്രവർത്തിച്ചുവരുന്ന എൻഎസ്കെ തട്ടുകടയ്ക്കാണ് തീപിടിച്ചത്. കടയിൽ ഉണ്ടായിരുന്നവർക്ക് പൊള്ളലേറ്റു. അഗ്നിരക്ഷാസേന എത്തുന്നതിനു മുൻപ് തന്നെ നാട്ടുകാർ ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. തുടർന്ന് അഗ്നിരക്ഷാസേന എത്തി തീ പൂർണമായും അണച്ചു.
Kerala
റാന്നി: ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്.
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി വലിയപറമ്പില്‍പടിയില്‍ ഇന്നു പുലര്‍ച്ചെ 1.30 ഓടെയാണ് അപകടം. ആന്ധ്രപദേശ് സ്വദേശി സിരിട്ടി രാജേഷാണ് മരിച്ചത്.
പരിക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ റാന്നി താലൂക്ക് ആശുപത്രിയിലുണ്ട്.
ശബരിമല തീര്‍ഥാടനകാലത്തു ചാത്തന്‍തറ ഭാഗത്തു വ്യാപാരം നടത്തിവന്ന ആന്ധ്രപ്രദേശ് സ്വദേശികളും അവരുടെ ബന്ധുക്കളുമാണ് അപകടത്തില്‍പെട്ടത്. രണ്ട് മലയാളി സ്ത്രീകളും സംഘത്തിലുണ്ടായിരുന്നതായി പറയുന്നു.
കുറ്റാലത്ത് സന്ദർശനം കഴിഞ്ഞു രികയായിരുന്നു സംഘം. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നു പറയുന്നു. റാന്നി ഇട്ടിയപ്പാറ വലിയപറമ്പില്‍പടിയില്‍ മുട്ടാര്‍ ഏജന്‍സീസ് എന്ന കടയിലേക്കാണ് ട്രാവലര്‍ ഇടിച്ചു കയറിയത്.
Kerala
കണ്ണൂർ: തലശേരി ഇല്ലിക്കുന്നിൽ കടയുടെ പൂട്ട് തകർത്ത് മോഷണം. ഞായറാഴ്ച്ച രാത്രിയാണ് മോഷണം നടന്നത്.
ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിനടുത്തള്ള സ്റ്റേഷനറി കടയിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത കളളൻ മേശയിൽ സൂക്ഷിച്ച 3000 രൂപ കവർന്നു.
മോഷ്ടാവ് എന്ന് സംശയിക്കുന്ന ആളുടെ പടം തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു. തൊട്ടടുത്തുളള വീട്ടിലും മോഷണ ശ്രമം നടന്നതായാണ് സൂചന. പോലീസ് അന്വേഷണം തുടങ്ങി.