x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റ പെ​ട്ടി​ക്ക​ട പൊ​ളി​ച്ചുനീ​ക്കി

വെബ് ഡെസ്ക്
Published: July 15, 2026 09:52 PM IST | Updated: July 15, 2026 09:52 PM IST

തൊ​ടു​പു​ഴ കാ​രി​ക്കോ​ട് ഭാ​ഗ​ത്ത് ഇ​ത​ര സംസ്ഥാന തൊ​ഴി​ലാ​ളി​യു​ടെ പെ​ട്ടി​ക്ക​ട പൊ​ളി​ച്ചു​നീ​ക്കി​യ ശേ​ഷം പോ​ലീ​സ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ കണ്ടെടുക്കുന്നു.

തൊ​ടു​പു​ഴ: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി കാ​രി​ക്കോ​ട് ജം​ഗ്ഷ​നി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ച്ചി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ പെ​ട്ടി​ക്ക​ട തൊ​ടു​പു​ഴ പോ​ലീ​സ് പൊ​ളി​ച്ചു​നീ​ക്കി. ആ​സാം സ്വ​ദേ​ശി ജെ​യ്യാ​റു​ള്‍ ഹ​ഖ് (30) പാ​ത​യോ​ര​ത്ത് ന​ട​ത്തി​വ​ന്നി​രു​ന്ന പെ​ട്ടി​ക്ക​ട​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പൊ​ളി​ച്ച​ത്.

ക​ട​യി​ല്‍​നി​ന്നു 300 പാ​യ്ക്ക​റ്റോ​ളം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തശേ​ഷ​മാ​ണ് പോ​ലീ​സ് പെ​ട്ടി​ക്ക​ട പൊ​ളി​ച്ചു​നീ​ക്കി​യ​ത്. മുറു​ക്കാ​ന്‍ വി​ല്‍​ക്കു​ന്ന​തി​ന്‍റെ മ​റവി​ല്‍ സ​മീ​പ​ത്തെ കാ​ടു​പി​ടി​ച്ച പ്ര​ദേ​ശ​ത്ത് ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ ഒ​ളി​പ്പി​ച്ചാ​യി​രു​ന്നു ക​ച്ച​വടം.

ക​ഴി​ഞ്ഞ​യാ​ഴ്ച​യും ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്നു ഹാ​ന്‍​സ് അ​ട​ക്ക​മു​ള്ള ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ള്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്‍​പ്പ​ന തു​ട​രു​ക​യാ​യി​രു​ന്നു.
കേ​സെ​ടു​ത്ത ശേ​ഷം താ​ക്കീ​തു ന​ല്‍​കി പ്ര​തി​യെ സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

Tags : Local News Nattuvishesham illegal products shop

Recent News

Corehub Up