കൊട്ടാരക്കരയില് സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റിക്കുശേഷം നടന്ന ബഹുജ റാലി.
കൊട്ടാരക്കര : പാര്ട്ടിയില് വരു ത്തേണ്ട മാറ്റങ്ങൾ ജനം നിര്ദേശിച്ചെന്നും ഇക്കാര്യം ഡിജിറ്റല് സംവിധാനത്തോടുകൂടി ബ്രാഞ്ച് സെക്രട്ടറിമാര്ക്ക് ഉള്പ്പടെ റിപ്പോര്ട്ട് ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
കൊട്ടാരക്കര റെയില്വേ സ്റ്റേഷന് ജംഗ്ഷനിലെ അമ്പലക്കര മൈതാനിയില് ( വി.എസ് അച്യുതാനന്ദന് നഗര്) സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റിക്കുശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാര്ട്ടി പ്രവര്ത്തകരുടെ നിര്ദേശങ്ങള് കേട്ടു. ഈ മാസം ഏരിയ കമ്മിറ്റിയും ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന് സമ്പത്തിന്റെ 20% അഞ്ചുപേരില് ഒതുങ്ങി കൂടിയിരിക്കുന്നു. അദാനി അംബാനി കുത്തക മുതലാളിമാര് തടിച്ചുകൊഴുക്കുകയാണ്. കര്ഷക ദ്രോഹ നയങ്ങള് അടങ്ങിയ ബില്ലുകള്ക്കെതിരെ കര്ഷകപ്രക്ഷോഭം ഉയര്ന്നുവന്നു. ഒടുവില് ബില്ലുകള് പിന്വലിച്ചു നീറ്റ് പരീക്ഷ ക്രമക്കേട് ലേബര് കോഡ് തുടങ്ങിയ അഴിമതികളില് വിദ്യാഭ്യാസ മന്ത്രിയും രാജിവച്ചു. ഡല്ഹി ഭരണം പിടിക്കാന് കേജരിവാളിനെ ജയിലില് അടച്ചതായി അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി എസ്.സുദേവന് അധ്യക്ഷതവഹിച്ചു. കെ.എന്.ബാലഗോപാല് എം എൽഎ, ജെ. മേഴ്സികുട്ടിഅമ്മ, സൂസന് കോടി, ജെ. രാമാനുജന്, ബി.തുളസീധരകുറുപ്പ്, വി.കെ. അനുരുദ്ധന്, ഡി. മനോഹരന്, സി. രാധാമണി, എസ്. ഗീതാകുമാരി, വി.സുമലാല്, സി.എസ്. സുജാത, എം.ശിവശങ്കരപ്പിള്ള, എസ്.ആര്. അരുണ് ബാബു, പി.കെ. ജോണ്സണ്, ചിന്താ ജെറോം, എസ്.എല്. സജികുമാര് തുടങ്ങിയവര് പ്രസംഗിച്ചു. പി.എ.ഏബ്രഹാം സ്വാഗതം പറഞ്ഞു.
കൊട്ടാരക്കര റെസ്റ്റ് ഹൗസ് ജംഗ്ഷന്, മുനിസിപ്പല് ജംഗ്ഷന്, എന്നിവിടങ്ങളില് നിന്നും ആരംഭിച്ച റാലി ചന്തമുക്കില് എത്തി ഒറ്റ റാലിയായി പൊതുസമ്മേളന വേദിയായ റെയില്വേ സ്റ്റേഷനിലെ അമ്പലക്കര മൈതാനിയില് എത്തി.
അതതു ലോക്കല് കമ്മിറ്റികളുടെ ബാനറിന് പിന്നില് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൂടിയാണ് പൊതുസമ്മേളന വേദിയില് റാലി എത്തിച്ചേര്ന്നത്.
Tags : NattuVishesham.DistricteNews