x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​മ്പാ​യി​ക്കു​ളം വാ​യ​ന​ശാ​ല മു​ക്ക് റോ​ഡി​ലെ ക്രാ​ഷ് ബാ​രി​യ​ര്‍ അ​പ​ക​ടക്കെണി​യാ​കു​ന്നു

വെബ് ഡെസ്ക്
Published: October 18, 2026 07:19 AM IST | Updated: October 18, 2026 07:19 AM IST

നെ​ടു​മ്പാ​യി​ക്കു​ളം വാ​യ​ന​ശാ​ല​മു​ക്ക് റോ​ഡി​ല്‍ അ​പ​ക​ട​ക​ര​മാം​വി​ധം ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന ക്രാ​ഷ് ബാ​രി​യ​ര്‍.

കു​ണ്ട​റ : റോ​ഡ​രി​കി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ച്ച ക്രാ​ഷ് ബാ​രി​യ​ര്‍ അ​പ​ക​ടക്കെണി​യാ​കു​ന്നു. പു​തു​താ​യി ടാ​ര്‍ ചെ​യ്ത നെ​ടു​മ്പാ​യി​ക്കു​ളം വാ​യ​ന​ശാ​ല മു​ക്ക് റോ​ഡി​ലെ ഓ​ട​യു​ടെ മു​ക​ളി​ല്‍ വ​ച്ചി​രി​ക്കു​ന്ന ക്രാ​ഷ് ബാ​രി​യ​ര്‍ ആ​ണ് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്ന​ത്.
കൊ​ട്ടാ​ര​ക്ക​ര എം​എ​ല്‍​എ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത്. ഓ​ട ആ​രം​ഭി​ക്കു​ന്നി​ട​ത്ത് ലെ​വ​ല്‍ ഇ​ല്ലാ​തെ​യാ​ണ് ക്രാ​ഷ് ബാ​രി​യ​ര്‍ വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ഒ​രെ​ണ്ണം ഓ​ട ഇ​ടി​ഞ്ഞി​രി​ക്കു​ന്ന ഭാ​ഗ​ത്ത് നി​ന്ന് റോ​ഡി​ലേ​ക്ക് മാ​റ്റി​യാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

പാ​ല്‍ സൊ​സൈ​റ്റി​യു​ടെ വ​ള​വു​ള്ള മൂ​ന്നു​മു​ക്ക് ഭാ​ഗ​ത്താ​ണ് ഒ​രു ക്രാ​ഷ് ബാ​രി​യ​ര്‍ റോ​ഡി​ലേ​ക്ക് പൊ​ന്തി നി​ല്‍​ക്കു​ന്ന​ത്.

മെ​യി​ന്‍ റോ​ഡി​ല്‍ നി​ന്ന് വ​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഇ​തി​ലി​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. ഓ​ട​യു​ടെ പ​കു​തി​ഭാ​ഗം വ​രെ മാ​ത്ര​മേ സം​ര​ക്ഷ​ണ ക​മ്പി​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ളൂ.

200 മീ​റ്റ​റോ​ളം വ​രു​ന്ന ബാ​ക്കി ഭാ​ഗം സ്ലാ​ബ് പോ​ലു​മി​ല്ലാ​തെ തു​റ​ന്നു​കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

സ​മീ​പ​ത്തു​ള്ള ആ​രാ​ധ​നാ​ല​യ​ത്തി​ലേ​ക്കു പോ​യ പ​ല കാ​ല്‍​ന​ട​ക്കാ​രും ഓ​ട​യി​ല്‍ വീ​ണ് അ​പ​ക​ടം പ​റ്റി​യി​ട്ടു​ണ്ട്.

ദി​നം​പ്ര​തി 100 ക​ണ​ക്കി​ന് ഉ​ദ്യോ​ഗ​സ്ഥ​രും സ്‌​കൂ​ള്‍ കു​ട്ടി​ക​ളും പാ​ല്‍ സൊ​സൈ​റ്റി​യി​ലേ​ക്ക് വ​രു​ന്ന ക​ര്‍​ഷ​ക​രും, കാ​ഷ്യൂ ഫാ​ക്‌ടറി തൊ​ഴി​ലാ​ളി​ക​ളും ക​ട​ന്നു പോ​കു​ന്ന റോ​ഡാ​ണി​ത്.

എ​ത്ര​യും പെ​ട്ടെ​ന്ന് ഓ​ട​യു​ടെ ഇ​ടി​ഞ്ഞ ഭാ​ഗം കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് സം​ര​ക്ഷ​ണ പൈ​പ്പ് അ​ക​ത്തേ​ക്ക് മാ​റ്റി​യി​ട​ണ​മെ​ന്നും ബാ​ക്കി​യു​ള്ള ഭാ​ഗ​ത്ത് ഓ​ട​കയ്ക്ക് മൂ​ടി ഇ​ട​ണ​മെ​ന്നു​മാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

 

Tags : NattuVishesham.DistricteNews

Recent News

Corehub Up