x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം സ​ഹോ​ദ​യ ക​ലോ​ത്സ​വം: അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്കൂളിന് ക​ലാ​കി​രീ​ടം

വെബ് ഡെസ്ക്
Published: October 18, 2026 07:21 AM IST | Updated: October 18, 2026 07:21 AM IST

കൊ​ല്ലം സ​ഹോ​ദ​യ സ​ര്‍​ഗോ​ത്സ​വ​ത്തി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി​യ അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ള്‍ സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ​യി​ല്‍ നി​ന്ന് ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു.

അ​ഞ്ച​ല്‍ : കൊ​ല്ലം സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ല്‍ അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ളി​ന് 1010 പോ​യിന്‍റോടെ ക​ലാ​കി​രീ​ടം നേടി. നാ​ലാം ത​വ​ണ​യാ​ണ് സെ​ന്‍റ് ജോ​ണ്‍​സ് ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​ത്. 878 പോ​യി​ന്‍റോ​ടെ ചാ​ത്ത​ന്നൂ​ര്‍ വി​മ​ല സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ ര​ണ്ടാം സ്ഥാ​ന​വും 861 പോ​യി​ന്‍റോ​ടെ ശാ​സ്താം​കോ​ട്ട ബ്രൂ​ക്ക് ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. നാ​ല് കാ​റ്റ​ഗ​റി​ക​ളി​ലും അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ള്‍ ഒ​ന്നാം സ്ഥാ​നം നേ​ടി.

കാ​റ്റ​ഗ​റി ഒ​ന്നി​ല്‍ ബ്രൂ​ക്ക് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍, കാ​റ്റ​ഗ​റി ര​ണ്ടി​ല്‍ ബ്രൂ​ക്ക് ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍, വി​മ​ല സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍, കാ​റ്റ​ഗ​റി മൂ​ന്നി​ല്‍ സ​ര്‍​വോ​ദ​യ സെ​ന്‍​ട്ര​ല്‍ വി​ദ്യാ​ല​യ, കാ​റ്റ​ഗ​റി നാ​ലി​ല്‍ വി​മ​ല സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ എ​ന്നി​വ യ​ഥാ​ക്ര​മം ര​ണ്ടാം സ്ഥാ​നം നേ​ടി.

കാ​റ്റ​ഗ​റി ഒ​ന്ന്, ര​ണ്ട് ,നാ​ല് എ​ന്നി​വ​യി​ല്‍ സ​ര്‍​വോ​ദ​യ സെ​ന്‍​ട്ര​ല്‍ വി​ദ്യാ​ല​യ, കാ​റ്റ​ഗ​റി മൂ​ന്നി​ല്‍ ബ്രൂ​ക്ക് ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം മൂ​ന്നാം സ്ഥാ​നം നേ​ടി.

സ​ഹോ​ദ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഏ​ബ്ര​ഹാം ക​രി​ക്ക​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ.ഡോ. ഏ​ബ്ര​ഹാം ത​ലോ​ത്തി​ല്‍, സ​ഹോ​ദ​യ ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ബു സ​ക്ക​റി​യ, ഡോ.ഏ​ബ്ര​ഹാം ക​രി​ക്കം, ഫാ. ​അ​രു​ണ്‍ ഏ​റ​ത്ത്, സി​സ്റ്റ​ര്‍ ജൂ​ബി ജോ​സ​ഫ്, ഫാ.​ജി​ഷോ തോ​മ​സ്, ര​ഞ്ജി​നി രാ​ജേ​ഷ്, സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബോ​വ​സ് മാ​ത്യു, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. മാ​ത്യു, പ്രി​ന്‍​സി​പ്പ​ല്‍ മേ​രി പോ​ത്ത​ന്‍, സ​ര്‍​ഗോ​ത്സ​വ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പി.​ടി. ആ​ന്‍റണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

 

Tags : NattuVishesham.DistricteNews

Recent News

Corehub Up