x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റു​പ്പ​ന്ത​റ​യി​ല്‍ ക​ട ക​ത്തിന​ശി​ച്ചു

വെബ് ഡെസ്ക്
Published: September 17, 2026 12:35 AM IST | Updated: September 17, 2026 12:35 AM IST

ക​ത്തിന​ശി​ച്ച കം​പ്യൂ​ട്ട​ര്‍ ക​ട​യി​ലെ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍.

കു​റു​പ്പ​ന്ത​റ: ഷോ​ര്‍ട്ട് സ​ര്‍ക്യൂ​ട്ടി​നെ​ത്തു​ട​ര്‍ന്ന് കു​റു​പ്പ​ന്ത​റ​യി​ല്‍ കം​പ്യൂ​ട്ട​ര്‍ ക​ട ക​ത്തിന​ശി​ച്ചു. കു​റു​പ്പ​ന്ത​റ ജം​ഗ്ഷ​നി​ല്‍ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യു​ടെ ബി​ല്‍ഡിം​ഗി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന ടെ​ക് സ്‌​പേ​സ് എ​ന്ന പേ​രി​ലു​ള്ള സ്ഥാ​പ​ന​ത്തി​ലാ​ണ് തീപി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​ര​വി​മം​ഗ​ലം മേ​ട്ടും​പാ​റ വാ​ഴ​യി​ല്‍ ഷി​നു ഡേ​വി​സി​ന്‍റേ​താ​ണ് സ്ഥാ​പ​നം.

നാ​ല് ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ഷി​നു പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. രാ​വി​ലെ എ​ട്ടോ​ടെ ഷി​നു ക​ട തു​റ​ന്ന ശേ​ഷം കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ കൊ​ണ്ടുവി​ടു​ന്ന​തി​നാ​യി പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം. തീ​പി​ടി​ത്ത വി​വ​ര​മ​റി​ഞ്ഞു സ​മീ​പ​ത്തെ ക​ട​യി​ലു​ള്ള​വ​രാ​ണ് ഫ​യ​ര്‍ഫോ​ഴ്‌​സി​നെ വി​ളി​ച്ച​ത്. ഫ​യ​ര്‍ഫോ​ഴ്‌​സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ര​ണ്ടാം നി​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​ട​യി​ലു​ണ്ടാ​യി​രു​ന്ന കം​പ്യൂ​ട്ട​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍, പാ​ര്‍ട്‌​സു​ക​ള്‍, സി​സി ടി​വി കാ​മ​റ​ക​ള്‍, വ​യ​റിം​ഗ്, ഇ​ന്‍റീ​രി​യ​ല്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം ക​ത്തിന​ശി​ച്ചു.

Tags : District News Nattuvishesham Shop fire Kuruppanthara

Recent News

Corehub Up