പൂർവ വിദ്യാർഥിയായ കേരള ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോന് തൃശൂർ സെന്റ് തോമസ് കോളജിൽ സ്വീകരണം നൽകിയപ്പോൾ.
തൃശൂർ: സെന്റ് തോമസ് കോളജിൽ പഠിക്കാൻ കഴിഞ്ഞതു ജീവിതത്തിലെ വലിയ നേട്ടമായിരുന്നുവെന്നു കേരള ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ. പൂർവ വിദ്യാർഥിയായ അദ്ദേഹം കോളജിൽ നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു.
പൂർവവിദ്യാർഥി സംഘടനയായ സ്റ്റാഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വീകരണം വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. അനിൽ ജോർജ് കോങ്കോത്ത് ഉദ്ഘാടനം ചെയ്തു.
സ്റ്റാഴ്സ് പ്രസിഡന്റ് സി.എ. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയിംസ് മുട്ടിക്കൽ, ട്രഷറർ സി.വി. അജി, സോണി ജോസ്, ജോയ് തോട്ടാൻ, പി.ജെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews