x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് പൊ​ളി​ച്ച് പൈ​പ്പി​ടാ​നു​ള്ള​ശ്ര​മം നാ​ട്ടു​കാ​ർ വീ​ണ്ടും ത​ട​ഞ്ഞു

വെബ് ഡെസ്ക്
Published: September 17, 2026 05:37 AM IST | Updated: September 17, 2026 05:37 AM IST

ച​ളി​ങ്ങാ​ട് റോ​ഡ് പൊ​ളി​ച്ച് കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പി​ടാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​പ്പോ​ൾ.

ക​യ്പ​മം​ഗ​ലം: ച​ളി​ങ്ങാ​ട് റോ​ഡ് പൊ​ളി​ച്ച് കു​ടി​വെ​ള്ള​വി​ത​ര​ണ പൈ​പ്പി​ടാ​നു​ള്ള ശ്ര​മം വീ​ണ്ടും നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ച​ളി​ങ്ങാ​ട് പ​ള്ളി​ന​ട മു​ത​ൽ വ​ട​ക്കോ​ട്ട് ഈ​സ്റ്റ് ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡ് വ​രെ പൊ​ളി​ച്ച് കു​ടി​വെ​ള്ള​വി​ത​ര​ണ പൈ​പ്പി​ടു​ന്ന​പ്ര​വൃ​ത്തി​യാ​ണ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്.
കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നാ​യി റോ​ഡി​ന്‍റെ ഒ​രു ഭാ​

ഗം കു​ഴി​ച്ചെ​ടു​ത്ത് പി​ന്നീ​ട് മ​ണ്ണി​ട്ട് മൂ​ടി​യി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യി പെ​യ്ത മ​ഴ​യി​ൽ മൂ​ടി​യ ഭാ​ഗ​ത്തെ മ​ണ്ണ് ഒ​ലി​ച്ചു​പോ​കു​ക​യും റോ​ഡ് ചെ​ളിക്കു​ണ്ടാ​യി മാ​റു​ക​യും ചെ​യ്തി​രു​ന്നു. മ​ണ്ണ് പൂ​ർ​ണ​മാ​യും ഒ​ഴു​കി​പ്പോ​കു​ക​യും ചെ​യ്ത​തോ​ടെ റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളും കാ​ന​പോ​ലെ ആ​ഴ​ത്തി​ലു​ള്ള കു​ഴി​ക​ളാ​യി മാ​റി. ഇ​തു​വ​ഴി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​യാ​ത്ര അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്. രാ​ത്രി​കാ​ല​യാ​ത്ര​യും മ​ഴ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ സ​ഞ്ചാ​ര​വും ഏ​റെ അ​പ​ക​ട​ക​ര​മാ​ണ്.

പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കു​ഴി​യെ​ടു​ത്ത ഭാ​ഗ​ത്ത് ടാ​റിം​ഗ് ന​ട​ത്തി റോ​ഡ് പൂ​ർ​ണ​മാ​യും സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.
ചൊ​വ്വാ​ഴ്ച റോ​ഡ് പൊ​ളി​ക്കാ​ൻ എ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​ർ പ്ര​വൃ​ത്തി ത​ട​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ ക​രാ​ർ ക​മ്പ​നി​യു​ടെ ആ​ളു​ക​ൾ വീ​ണ്ടും റോ​ഡ് പൊ​ളി​ക്കാ​നെ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് ത​ട​യു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ പൊ​ളി​ച്ച ഭാ​ഗ​ങ്ങ​ൾ ടാ​ർ ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ശേ​ഷം മാ​ത്ര​മേ പു​തി​യ​താ​യി റോ​ഡ് പൊ​ളി​ക്കാ​ൻ അ​നു​വ​ദി​ക്കൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് നാട്ടുകാർ.

സം​ഭ​വ​മ​റി​ഞ്ഞ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​സ​ക്ക​റി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും ക​യ്പ​മം​ഗ​ലം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ റോ​ഡ് ടാ​ർ ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ എം​എ​ൽ​എ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ജ​ന​കീ​യ സ​മി​തി ചേ​ർ​ന്ന് തീ​രു​മാ​നം എ​ടു​ക്കു​ന്ന​തു​വ​രെ പു​തി​യ​താ​യി റോ​ഡ് പൊ​ളി​ച്ച് പൈ​പ്പി​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ നി​ല​പാ​ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up