x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്‌​കെ​ഡി ജ​ന​റ​ലേ​റ്റി​ല്‍ മാ​ര്‍ ജേ​ക്ക​ബ് തൂ​ങ്കു​ഴി അ​നു​സ്മ​ര​ണം ഇ​ന്ന്

വെബ്ഡെസ്ക്
Published: September 17, 2026 03:22 AM IST | Updated: September 17, 2026 03:22 AM IST

മാ​​​ര്‍ ജേ​​​ക്ക​​​ബ് തൂ​​​ങ്കു​​​ഴി​​​

കോ​​​ഴി​​​ക്കോ​​​ട്: എ​​​സ്‌​​​കെ​​​ഡി സ​​​ന്യാ​​​സി​​​നീ​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നാ​​​യ മാ​​​ര്‍ ജേ​​​ക്ക​​​ബ് തൂ​​​ങ്കു​​​ഴി​​​യു​​​ടെ ഒ​​​ന്നാം ച​​​ര​​​മ​​​വാ​​​ര്‍​ഷി​​​ക ദി​​​ന​​​മാ​​​യ ഇ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട്ടെ എ​​​സ്‌​​​കെ​​​ഡി ജ​​​ന​​​റ​​​ലേ​​​റ്റി​​​ല്‍ പ്ര​​​ത്യേ​​​ക അ​​​നു​​​സ്മ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ന​​​ട​​​ത്തും.

വി​​​വി​​​ധ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ന്മാ​​​രും വൈ​​​ദി​​​ക​​​രും സ​​​ന്യാ​​​സി​​​നി​​​മാരും വി​​​ശ്വാ​​​സി​​​ക​​​ളും പ​​​രി​​​പാ​​​ടി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. രാ​​​വി​​​ലെ 10ന് ​​​എ​​​സ്‌​​​കെ​​​ഡി ജ​​​ന​​​റ​​​ലേ​​​റ്റി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന ദിവ്യ​​​ബ​​​ലി​​​ക്ക് സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ മു​​​ഖ്യ​​​കാ​​​ര്‍​മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് എ​​​മ​​​രി​​​റ്റ​​​സ് മാ​​​ര്‍ ജോ​​​ര്‍​ജ് വ​​​ലി​​​യ​​​മ​​​റ്റം, താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ര്‍ റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍, മാ​​​ന​​​ന്ത​​​വാ​​​ടി ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പൊ​​​രു​​​ന്നേ​​​ടം, തൃ​​​ശൂ​​​ര്‍ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്‍ മാ​​​ര്‍ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ല്‍, ബി​​​ഷ​​​പ് എ​​​മ​​​രി​​​റ്റ​​​സ് മാ​​​ര്‍ ബോ​​​സ്‌​​​കോ പു​​​ത്തൂ​​​ര്‍, ബി​​​ഷ​​​പ് എ​​​മ​​​രി​​​റ്റ​​​സ് മാ​​​ര്‍ തോ​​​മ​​​സ് ഇ​​​ല​​​വ​​​നാ​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ സ​​​ഹ​​​കാ​​​ര്‍​മി​​​ക​​​രാ​​​യി​​​രി​​​ക്കും.

തു​​​ട​​​ര്‍​ന്ന് എ​​​സ്‌​​​കെ​​​ഡി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പൊ​​​രു​​​ന്നേ​​​ടം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. എ​​​സ്‌​​​കെ​​​ഡി മ​​​ദ​​​ര്‍ ജ​​​ന​​​റ​​​ല്‍ സി​​​സ്റ്റ​​​ര്‍ ടീ​​​ന കു​​​ന്നേ​​​ല്‍ സ്വാ​​​ഗ​​​ത​​​വും പ്രോ​​​ഗ്രാം കോ-​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ സി​​​സ്റ്റ​​​ര്‍ മെ​​​റീ​​​ന ന​​​ന്ദി​​​യും പ​​​റ​​​യും.

Tags : SKDGeneral MarJacobThunkuzhy RemembranceDay Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up