x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യക്കു നൂറ് ശതമാനം യുഎസ് തീരുവ: മോദിയെ വിമർശിച്ച് കോൺ​ഗ്രസ്

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 17, 2026 03:49 AM IST | Updated: September 17, 2026 03:49 AM IST

ന​രേ​ന്ദ്ര മോ​ദി​, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​​ഗെ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ച​ര​ക്കു​ക​ൾ​ക്കു​മേ​ൽ നൂ​റ് ശ​ത​മാ​നം തീ​രു​വ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള യു​എ​സ് നീ​ക്ക​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ൺ​​ഗ്ര​സ്.

ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​മേ​ൽ യു​എ​സ് തീ​രു​വ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന ഭീ​ഷ​ണി കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ വി​ദേ​ശ വാ​ണി​ജ്യ ന​യ​ങ്ങ​ൾ എ​ത്ര ദ​യ​നീ​യ​മാ​യാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്നു കോ​ൺ​​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​​ഗെ എ​ക്സി​ലൂ​ടെ കു​റ്റ​പ്പെ​ടു​ത്തി.

“നി​ങ്ങ​ളു​ടെ പ്രി​യ സു​ഹൃ​ത്താ​യ ‘അ​ബ് കി ​ബാ​ർ ട്രം​പ് സ​ർ​ക്കാ​ർ’ നി​ർ​ദേ​ശി​ക്കു​ന്നു, നി​ങ്ങ​ൾ വ​ഴ​ങ്ങി​ക്കൊ​ടു​ക്കു​ന്നു; ഒ​ടു​വി​ൽ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ പേ​റേ​ണ്ടി​വ​രു​ന്ന​ത് 140 കോ​ടി ഇ​ന്ത്യ​ക്കാ​രാ​ണ്” എ​ന്നു ന​രേ​ന്ദ്ര മോ​ദി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ട് കോ​ൺ​​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ പ​രി​ഹ​സി​ച്ചു.

റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തി​ന് ഇ​ന്ത്യ​ക്കും മ​റ്റ് രാ​ജ്യ​ങ്ങ​ൾ​ക്കും നൂ​റ് ശ​ത​മാ​നം തീ​രു​വ ചു​മ​ത്താ​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് അ​ധി​കാ​രം ന​ൽ​കു​ന്ന ബി​ൽ യു​എ​സ് പ്ര​തി​നി​ധി സ​ഭ മു​ന്നോ​ട്ടു​വ​ച്ച​തി​നു ശേ​ഷ​മാ​ണ് ഖാ​ർ​ഗെ​യു​ടെ പ​രാ​മ​ർ​ശം.

യു​എ​സ് ന​ട​പ​ടി മൂ​ലം മ​രു​ന്ന്, വ​സ്ത്രം, എ​ൻ​ജി​നി​യ​റിം​​ഗ് ഉ​ത്പ​ന്ന​ങ്ങ​ൾ, രാ​സ​വ​സ്തു​ക്ക​ൾ, വാ​ഹ​ന ഘ​ട​ക​ങ്ങ​ൾ, ര​ത്ന-​ആ​ഭ​ര​ണ​ങ്ങ​ൾ, ഇ​ല​ക്‌​ട്രോ​ണി​ക്സ്, സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നീ മേ​ഖ​ല​ക​ൾ​ക്ക് ക​ന​ത്ത തീ​രു​വ ആ​ഘാ​തം നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാ​മെ​ന്നു ഖാ​ർ​​ഗെ ചൂ​ണ്ടി​ക്കാ​ട്ടി.

യു​പി​ഐ​ക്ക് ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​തി​ൽ ക​ഴി​ഞ്ഞ ദി​വ​സം കീ​ഴ​ട​ങ്ങി​യ​ത് സ​ർ​ക്കാ​രി​ന്‍റെ ദൗ​ർ​ബ​ല്യ​ത്തി​ന്‍റെ മ​റ്റൊ​രു വ്യ​ക്ത​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നു കോ​ൺ​​ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞു.

തീ​രു​വ​ക​ളും വ്യാ​പാ​ര​വും മു​ത​ൽ എ​ച്ച്1​ബി1 കു​ടി​യേ​റ്റം, വീ​സ​ക​ൾ, ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റു​ക​ൾ എ​ന്നി​വ​യി​ൽ വ​രെ വാ​ഷിം​ഗ്ട​ണി​ൽനി​ന്നു​ള്ള സ​മ്മ​ർ​ദം ഏ​റി​വ​രി​ക​യാ​ണെ​ന്നും ‘ഹൗ​ഡി മോ​ദി​ജി’ ഓ​രോ ത​വ​ണ​യും കീ​ഴ​ട​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഖാ​ർ​​ഗെ പ​രി​ഹ​സി​ച്ചു.

Tags : US Tariffs India Congress Criticizes Modi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up