Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tariffs

എ​​യ​​ർ​​ടെ​​ൽ നിരക്കു​​യ​​ർ​​ത്തി

മും​​ബൈ: ഇ​​ന്ത്യ​​യി​​ലെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ ടെ​​ലി​​കോം ഓ​​പ്പ​​റേ​​റ്റ​​റാ​​യ എ​​യ​​ർ​​ടെ​​ൽ ത​​ങ്ങ​​ളു​​ടെ 799 രൂ​​പ​​യു​​ടെ പ്ലാ​​ൻ നി​​ർ​​ത്ത​​ലാ​​ക്കു​​ക​​യും, 859 രൂ​​പ​​യു​​ടെ പ്ലാ​​നി​​ന്‍റെ വി​​ല 899 രൂ​​പ​​യാ​​യി വ​​ർ​​ധി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു.

നേ​​ര​​ത്തെ 799 രൂ​​പ​​യു​​ടെ പ്ലാ​​ൻ 77 ദി​​വ​​സ​​ത്തെ വാ​​ലി​​ഡി​​റ്റി​​യും 859 രൂ​​പ​​യു​​ടെ പ്ലാ​​ൻ 84 ദി​​വ​​സ​​ത്തെ വാ​​ലി​​ഡി​​റ്റി​​യു​​മാ​​ണ് ന​​ൽ​​കി​​യി​​രു​​ന്ന​​ത്; യ​​ഥാ​​ക്ര​​മം പ്ര​​തി​​ദി​​നം 1.5 ജി​​ബി, 2 ജി​​ബി ഡാ​​റ്റ​​യും ഇ​​വ​​യി​​ൽ ല​​ഭ്യ​​മാ​​യി​​രു​​ന്നു.

ഇ​​പ്പോ​​ൾ 84 ദി​​വ​​സ​​ത്തേ​​ക്ക് പ്ര​​തി​​ദി​​നം 1.5 ജി​​ബി ഡാ​​റ്റ ആ​​ഗ്ര​​ഹി​​ക്കു​​ന്ന ഉ​​പ​​യോ​​ക്താ​​ക്ക​​ൾ ഒ​​ന്നു​​കി​​ൽ 899 രൂ​​പ​​യു​​ടെ പ്ലാ​​ൻ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​ണം, അ​​ല്ലെ​​ങ്കി​​ൽ 1029 രൂ​​പ​​യ്ക്ക് 84 ദി​​വ​​സ​​ത്തേ​​ക്ക് പ്ര​​തി​​ദി​​നം 2 ജി​​ബി ഡാ​​റ്റ ന​​ൽ​​കു​​ന്ന പ്ലാ​​ൻ തെ​​ര​​ഞ്ഞെ​​ടു​​ക്കാം.

പു​​തി​​യ 899 രൂ​​പ​​യു​​ടെ പ്ലാ​​നി​​ൽ 84 ദി​​വ​​സ​​ത്തേ​​ക്ക് പ്ര​​തി​​ദി​​നം 1.5 ജി​​ബി ഡാ​​റ്റ​​യും അ​​ണ്‍​ലി​​മി​​റ്റ​​ഡ് കോ​​ളു​​ക​​ളും ദി​​വ​​സം 100 എസ്എംഎസും ​​ല​​ഭി​​ക്കും. ഇ​​തി​​ൽ മ​​റ്റ് ആ​​നു​​കൂ​​ല്യ​​ങ്ങ​​ളൊ​​ന്നു​​മി​​ല്ല. എ​​ന്നാ​​ൽ മു​​ൻ​​പു​​ണ്ടാ​​യി​​രു​​ന്ന 859 രൂ​​പ​​യു​​ടെ പ്ലാ​​നി​​ൽ ഇ​​തി​​നോ​​ടൊ​​പ്പം ’RewardsMini’ സ​​ബ്സ്ക്രി​​പ്ഷ​​നും (പ്ര​​തി​​മാ​​സം 80 രൂ​​പ ക്യാ​​ഷ്ബാ​​ക്ക്) സൗ​​ജ​​ന്യ​​മാ​​യി ല​​ഭി​​ച്ചി​​രു​​ന്നു.

അ​​തേ​​സ​​മ​​യം, ഇ​​പ്പോ​​ൾ നി​​ർ​​ത്ത​​ലാ​​ക്കി​​യ 799 രൂ​​പ​​യു​​ടെ പ്ലാ​​നി​​ൽ 77 ദി​​വ​​സ​​ത്തേ​​ക്ക് പ്ര​​തി​​ദി​​നം 1.5 ജി​​ബി ഹൈ-​​സ്പീ​​ഡ് ഡാ​​റ്റ​​യാ​​ണ് ല​​ഭി​​ച്ചി​​രു​​ന്നത്. കൂ​​ടാ​​തെ ഇ​​ന്ത്യ​​യി​​ലു​​ട​​നീ​​ളം അ​​ണ്‍​ലി​​മി​​റ്റ​​ഡ് കോ​​ളിം​​ഗും ദി​​വ​​സം 100 സൗ​​ജ​​ന്യ എ​​സ്എം​​എ​​സും ഈ ​​പ്ലാ​​നി​​ലു​​ണ്ടാ​​യി​​രു​​ന്നു.

International

ഗ്രീൻലാൻഡ് മോഹത്തെ എതിർക്കുന്ന രാജ്യങ്ങൾക്കുമേൽ തീരുവ; ട്രംപിന്‍റെ അടുത്ത ഭീഷണി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള ത​​​ന്‍റെ മോ​​​ഹ​​​ത്തി​​​ന് എ​​​തി​​​രു നി​​​ൽ​​​ക്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചു​​​ങ്കം ചു​​​മ​​​ത്തേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ ഭീ​​​ഷ​​​ണി.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വൈ​​​റ്റ് ഹൗ​​​സി​​​ൽ ഒ​​​രു യോ​​​ഗ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷ​​​യ്ക്ക് ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് വേ​​​ണ​​​മെ​​​ന്ന് ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഏ​​​തൊ​​​ക്കെ രാ​​​ജ്യ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും ന​​​ട​​​പ​​​ടി നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​ക​​​യെ​​​ന്ന് ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല. ഡെ​​​ന്മാ​​​ർ​​​ക്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ അ​​​മേ​​​രി​​​ക്ക പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് വ​​​ലി​​​യ എ​​​തി​​​ർ​​​പ്പു​​​ണ്ട്.

ഇ​​​തി​​​നി​​​ടെ ട്രം​​​പി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം ജ​​​ന​​​പ്ര​​​തി​​​നി​​​ക​​​ൾ​​​ക്കും എ​​​തി​​​ർ​​​പ്പു​​​ണ്ട്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം 11 അം​​​ഗ കോ​​​ൺ​​​ഗ്ര​​​സ് സ​​​മി​​​തി ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ട്രം​​​പി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളോ​​​ടു​​​ള്ള എ​​​തി​​​ർ​​​പ്പും ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നു​​​ള്ള പി​​​ന്തു​​​ണ​​​യും സ​​​മി​​​തി അ​​​റി​​​യി​​​ച്ചു. ട്രം​​​പി​​​ന്‍റെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി അം​​​ഗ​​​ങ്ങ​​​ളും സ​​​മ​​​തി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി യെ​​​ൻ​​​സ് ഫ്രെ​​​ഡ​​​റി​​​ക് നീ​​​ൽ​​​സ​​​ൺ, ഡാ​​​നി​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മെ​​​റ്റെ ഫ്രെ​​​ഡ​​​റി​​​ക്സ​​​ൺ എ​​​ന്നി​​​വ​​​രു​​​മാ​​​യി സ​​​മി​​​തി ച​​​ർ​​​ച്ച ന​​​ട​​​ത്തി.

International

ട്രം​പ് ഏ​ർ​പ്പെ​ടു​ത്തി​യ ഉ​യ​ർ​ന്ന തീ​രു​വ: വി​ധി പ​റ​യു​ന്ന​ത് വീ​ണ്ടും മാ​റ്റി യു​എ​സ് സു​പ്രീം കോ​ട​തി

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ​വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ​മേ​ൽ ഉ​യ​ർ​ന്ന ഇ​റ​ക്കു​മ​തി​ത്തീ​രു​വ ചു​മ​ത്തി​യ​തി​ന്‍റെ നി​യ​മ​സാ​ധു​ത സം​ബ​ന്ധി​ച്ച കേ​സി​ൽ അ​ന്തി​മ വി​ധി പു​റ​പ്പെ​ടു​വി​ക്കാ​തെ യു​എ​സ് സു​പ്രീം കോ​ട​തി.

കേ​സി​ൽ മൂ​ന്ന് വി​ധി​ക​ൾ പു​റ​പ്പെ​ടു​വി​ച്ച കോ​ട​തി അ​ന്തി​മ വി​ധി പ​റ​ഞ്ഞി​ല്ല. വി​ധി പ​റ​യു​ന്ന പു​തി​യ തീ​യ​തി​യും കോ​ട​തി അ​റി​യി​ച്ചി​ട്ടി​ല്ല. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സു​പ്രീം കോ​ട​തി ഈ ​കേ​സി​ൽ വി​ധി പ​റ​യാ​തെ മാ​റ്റി​വ​യ്ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് വി​ധി​യു​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ചി​ല്ല.

ഇ​ത്ത​ര​ത്തി​ൽ തീ​രു​വ ചു​മ​ത്താ​ൻ പ്ര​സി​ഡ​ന്‍റി​നു നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മി​ല്ലെ​ന്നു കാ​ട്ടി വി​വി​ധ ക​മ്പ​നി​ക​ളും 12 സം​സ്ഥാ​ന​ങ്ങ​ളു​മാ​ണു സു​പ്രീം കോ​ട​തി​യി​ലെ​ത്തി​യ​ത്. തീ​രു​വ ഉ​യ​ർ​ത്ത​ൽ യു​എ​സി​നു സാ​മ്പ​ത്തി​ക​മാ​യി കൂ​ടു​ത​ൽ ക​രു​ത്തേ​കി​യെ​ന്ന വാ​ദ​മാ​ണു ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റേ​ത്.

Business

ചൈനാ സ്റ്റീലിനെ പിടിച്ചുകെട്ടാൻ മൂന്നു വർഷത്തേക്ക് തീരുവ ഏർപ്പെടുത്തി ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: നി​ല​വാ​രം കു​റ​ഞ്ഞ സ്റ്റീ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി കു​റ​യ്ക്കാ​നാ​യി സ്റ്റീ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി കേ​ന്ദ്ര​ സ​ർ​ക്കാ​ർ. അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. സു​ര​ക്ഷ തീ​രു​വ എ​ന്ന​റി​യ​പ്പെ​ടു​ന്ന ലെ​വി ആ​ദ്യ വ​ർ​ഷം 12 ശ​ത​മാ​നം, ര​ണ്ടാം വ​ർ​ഷം 11.5, മൂ​ന്നാം വ​ർ​ഷം 11 എ​ന്നീ നി​ര​ക്കി​ലാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ചൈ​ന​യി​ൽ ​നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും നി​ല​വാ​രം കു​റ​ഞ്ഞ സ്റ്റീ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ രാ​ജ്യ​ത്തേ​ക്കു വ​രു​ന്ന​ത്. ചൈ​ന, നേ​പ്പാ​ൾ, വി​യ​റ്റ്നാം എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കു ലെ​വി ബാ​ധ​ക​മാ​യി​രി​ക്കും. എ​ന്നാ​ൽ, സ്റ്റെ​യി​ൻ​ലെ​സ് സ്റ്റീ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഈ ​തീ​രു​വ ബാ​ധ​ക​മ​ല്ലെ​ന്നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

നി​ല​വാ​ര​മി​ല്ലാ​ത്ത​തും കു​റ​ഞ്ഞ വി​ല​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളും ആ​ഭ്യ​ന്ത​ര ഉ​രു​ക്കു വ്യ​വ​സാ​യ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര​ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ. 200 ദി​വ​സ​ത്തേ​ക്ക് 12 ശ​ത​മാ​നം താ​ത്കാ​ലി​ക തീ​രു​വ ഏ​പ്രി​ലി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​റ​ക്കു​മ​തി അ​നി​യ​ന്ത്രി​ത​മാ​യി പെ​രു​കി​യ​തോ​ടെ​യാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് റെ​മ​ഡീ​സ് തീ​രു​വ മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു നീ​ട്ടി​യ​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​രു​ക്കു​നി​ർ​മാ​താ​ക്ക​ളാ​ണ് ചൈ​ന. 2024-ൽ ​ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഉ​രു​ക്കു​ക​യ​റ്റു​മ​തി​യാ​ണ് ചൈ​ന ന​ട​ത്തി​യ​ത്. 100 മി​ല്യ​ൺ ട​ൺ സ്റ്റീ​ൽ ക​യ​റ്റു​മ​തി​യാ​ണ് 2024-ൽ ​ചൈ​ന ന​ട​ത്തി​യ​ത്.

International

ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് 50 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തി മെ​ക്സി​ക്കോ

മെ​ക്സി​ക്കോ സി​റ്റി: ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് 50 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തി മെ​ക്സി​ക്കോ. ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് യു​എ​സ് 50 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​ന​ട​പ​ടി.

ഇ​ന്ത്യ​യും ചൈ​ന​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് 50 ശ​ത​മാ​നം വ​രെ നി​കു​തി ചു​മ​ത്താ​ൻ മെ​ക്സി​ക്കോ സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി. മെ​ക്സി​ക്കോ​യു​ടെ താ​രി​ഫു​ക​ൾ 2026 ജ​നു​വ​രി ഒ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

മെ​ക്സി​ക്ക​ൻ ദി​ന​പ​ത്ര​മാ​യ എ​ൽ യൂ​ണി​വേ​ഴ്സ​ലി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം വാ​ഹ​ന ഭാ​ഗ​ങ്ങ​ൾ, ചെ​റി​യ കാ​റു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, പ്ലാ​സ്റ്റി​ക്, സ്റ്റീ​ൽ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, ഫ​ർ​ണി​ച്ച​ർ, പാ​ദ​ര​ക്ഷ​ക​ൾ, തു​ക​ൽ വ​സ്തു​ക്ക​ൾ, പേ​പ്പ​ർ, കാ​ർ​ഡ്ബോ​ർ​ഡു​ക​ൾ, മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ, അ​ലു​മി​നി​യം, ട്രെ​യി​ല​റു​ക​ൾ, ഗ്ലാ​സ്, സോ​പ്പു​ക​ൾ, പെ​ർ​ഫ്യൂ​മു​ക​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് മെ​ക്സി​ക്കോ തീ​രു​വ ചു​മ​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ, ദ​ക്ഷി​ണ കൊ​റി​യ, ചൈ​ന, താ​യ്‌​ല​ൻ​ഡ്, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ മെ​ക്സി​ക്കോ​യു​മാ​യി വ്യാ​പാ​ര ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് ഈ ​നീ​ക്കം തി​രി​ച്ച​ടി​യാ​കും.

International

കാ​ന​ഡ​ക്ക് 10 ശ​ത​മാ​നം അ​ധി​ക തീ​രു​വ ചു​മ​ത്തി ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: കാ​ന​ഡ​ക്ക് 10 ശ​ത​മാ​നം അ​ധി​ക തീ​രു​വ ചു​മ​ത്തി യു​എ​സ്. ശ​നി​യാ​ഴ്ച​യാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​ധി​ക തീ​രു​വ ചു​മ​ത്തു​മെ​ന്ന് അ​റി​യി​ച്ച​ത്. നേ​ര​ത്തെ ചു​മ​ത്തി​യ തീ​രു​വ​ക്ക് പു​റ​മേ​യാ​ണി​തെ​ന്നും ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞു.

കാ​ന​ഡ​യു​മാ​യു​ള്ള വ്യാ​പാ​ര ച​ർ​ച്ച​ക​ൾ അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന് ട്രം​പ് അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ധി​ക തീ​രു​വ ചു​മ​ത്തു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വ​സ്തു​ത​ക​ളെ ഗു​രു​ത​ര തെ​റ്റാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ശ​ത്രു​താ​പ​ര​മാ​യ പ്ര​വൃ​ത്തി ചെ​യ്യു​ക​യും ചെ​യ്ത​തി​നാ​ൽ കാ​ന​ഡ​ക്കു​മേ​ൽ 10 ശ​ത​മാ​നം അ​ധി​ക തീ​രു​വ ചു​മ​ത്തു​ക​യാ​ണെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി.

യു​എ​സ് തീ​രു​വ​ക​ൾ​ക്കെ​തി​രെ​യാ​ണ് കാ​ന​ഡ ടി​വി പ​ര​സ്യം ന​ൽ​കി​യ​ത്. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കാ​ന​ഡ​യു​മാ​യു​ള്ള വ്യാ​പാ​ര​ച​ർ​ച്ച അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് റീ​ഗ​ൻ 1987ൽ ​തീ​രു​വ​ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ ഒ​രു പ്ര​സം​ഗ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ട്രം​പ് ചു​മ​ത്തി​യ അ​ധി​ക​ത്തീ​രു​വ​യ്ക്കെ​തി​രെ കാ​ന​ഡ പ​ര​സ്യം ന​ൽ​കി​യ​ത്.

1987ലെ ​പ്ര​സം​ഗ​ത്തി​ൽ, തീ​രു​വ​ക​ൾ ഓ​രോ അ​മേ​രി​ക്ക​ൻ തൊ​ഴി​ലാ​ളി​യെ​യും ഉ​പ​ഭോ​ക്താ​വി​നെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ക​ടു​ത്ത വ്യാ​പാ​ര യു​ദ്ധ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും റീ​ഗ​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​താ​ണ് പ​ര​സ്യ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​ത്.

എ​ന്നാ​ൽ, പ്ര​സം​ഗ​ത്തെ തെ​റ്റാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്നും ക്ലി​പ്പ് ഉ​പ​യോ​ഗി​ക്കാ​ൻ ഒ​ന്‍റാ​റി​യോ സ​ർ​ക്കാ​ർ അ​നു​വാ​ദം ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നും റൊ​ണാ​ൾ​ഡ് റീ​ഗ​ൻ ഫൗ​ണ്ടേ​ഷ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ഈ ​പ​ര​സ്യം പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് കാ​ന​ഡ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ ട്രം​പ് ശ​ക്ത​മാ​ക്കി​യ​ത്.

National

യു​എ​സ് തീ​രു​വ: പ്ര​തി​സ​ന്ധി​യി​ലാ​യ ക​യ​റ്റു​മ​തി​ക്കാ​രെ ര​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക പാ​ക്കേ​ജ് കൊ​ണ്ടു​വ​രു​മെ​ന്ന് ധ​ന​മ​ന്ത്രി

 

 

ന്യൂ​ഡ​ല്‍​ഹി: യു​എ​സ് ചു​മ​ത്തി​യ ഉ​യ​ര്‍​ന്ന തീ​രു​വ മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ക​യ​റ്റു​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​ക ആ​ശ്വാ​സ പാ​ക്കേ​ജ് ഉ​ട​ൻ കൊ​ണ്ടു​വ​രു​മെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍.

സാ​ഹ​ച​ര്യം ഉ​ട​ന്‍ മാ​റു​മെ​ന്നു പ​റ​ഞ്ഞ് ക​യ​റ്റു​മ​തി​ക്കാ​രെ ഉ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ അ​വ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​ഗ​സ്റ്റ് 27 മു​ത​ല്‍ യു​എ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ 50 ശ​ത​മാ​നം താ​രി​ഫു​ക​ള്‍ ബാ​ധി​ച്ച വ്യ​വ​സാ​യ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യാ​ണ് പാ​ക്കേ​ജ് എ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ന്‍ വ്യ​ക്ത​മാ​ക്കി.

ക​യ​റ്റു​മ​തി​ക്കാ​രെ സ​ഹാ​യി​ക്കാ​ന്‍ പ​ല ഘ​ട​ക​ങ്ങ​ള​ട​ങ്ങി​യ പാ​ക്കേ​ജാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്കാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്. ക​യ​റ്റു​മ​തി​ക്കാ​രെ സം​ബ​ന്ധി​ച്ച് പു​തി​യ വി​പ​ണി​ക​ള്‍ പെ​ട്ടെ​ന്ന് ക​ണ്ടെ​ത്തു​ന്ന​ത് ഒ​രു വെ​ല്ലു​വി​ളി​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ക​യ​റ്റു​മ​തി​ക്കാ​രെ സ​ഹാ​യി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം പാ​ക്കേ​ജി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. റ​ഷ്യ​യി​ല്‍​നി​ന്ന് ഇ​ന്ത്യ എ​ണ്ണ വാ​ങ്ങു​ന്ന​ത് തു​ട​രു​മെ​ന്നും സീ​താ​രാ​മ​ന്‍ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം തീ​രു​വ​യാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​ത്. ഓ​ഗ​സ്റ്റ് 27 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ഈ ​അ​ധി​ക തീ​രു​വ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള വി​വി​ധ സെ​ക്ട​റു​ക​ളി​ലെ ക​യ​റ്റു​മ​തി​ക്കാ​രെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ട്ടി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up