x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി​ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ പ​ന്പ്ഡ് സ്റ്റോ​റേ​ജ് പ​ദ്ധ​തി പൊ​ടി​ത​ട്ടി​യെ​ടു​ക്കാ​ൻ കെ​എ​സ്ഇ​ബി

ജോ​​​​ൺ​​​​സ​​​​ൺ വേ​​​​ങ്ങ​​​​ത്ത​​​​ടം
Published: September 17, 2026 03:29 AM IST | Updated: September 17, 2026 03:29 AM IST

ലോഗോ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​ലി​​​​യ​​​​തോ​​​​തി​​​​ൽ ഊ​​​​ർ​​​​ജം സം​​​​ഭ​​​​രി​​​​ച്ചു​​​​വ​​​​യ്ക്കാ​​​​നും ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​പ്പോ​​​​ൾ വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാ​​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന ജ​​​​ല​​​​വൈ​​​​ദ്യു​​​​ത​​​​ പ​​​​ദ്ധ​​​​തി​​​​യാ​​​​യ പ​​​​മ്പ്ഡ് സ്റ്റോ​​​​റേ​​​​ജ് പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ കെ​​​​എ​​​​സ്ഇ​​​​ബി. പാ​​​​രി​​​​സ്ഥി​​​​തി​​​​ക പ്ര​​​​ശ്ന​​​​മി​​​​ല്ലെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തോ​​​​ടെ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രും പ​​​​ച്ച​​​​ക്കൊ​​​​ടി കാ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ചു മ​​​​ന്ത്രി​​​​സ​​​​ഭാ​​​​ യോ​​​​ഗ​​​​ത്തി​​​​ലും തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തുക​​​​ഴി​​​​ഞ്ഞു. ബാ​​​​റ്റ​​​​റി എ​​​​ന​​​​ര്‍​ജി സ്‌​​​​റ്റോ​​​​റേ​​​​ജ് സി​​​​സ്റ്റ​​​​ത്തി​​​​നൊ​​​​പ്പം വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ പ​​​​മ്പ്ഡ് സ്‌​​​​റ്റോ​​​​റേ​​​​ജ് പ​​​​ദ്ധ​​​​തി​​​​ക​​​​ളും പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​മെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രും വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​ത്. സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​ക​​​​ള്‍ താ​​​​ത്പ​​​​ര്യം അ​​​​റി​​​​യി​​​​ച്ചാ​​​​ല്‍ അ​​​​വ​​​​രി​​​​ല്‍നി​​​​ന്ന് വൈ​​​​ദ്യു​​​​തി വാ​​​​ങ്ങാ​​​​നും കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്ക് ആ​​​​ലോ​​​​ച​​​​ന​​​​യു​​​​ണ്ട്.

വൈ​​​​ദ്യു​​​​തിന​​​​യ​​​​ത്തി​​​​ല്‍ ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു പ്ര​​​​തി​​​​പാ​​​​ദി​​​​ക്കാ​​​​നും സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ബാ​​​​റ്റ​​​​റി എ​​​​ന​​​​ര്‍​ജി സ്‌​​​​റ്റോ​​​​റേ​​​​ജ് സി​​​​സ്റ്റം ഒ​​​​രു താ​​​​ത്കാ​​​​ലി​​​​ക പ​​​​രി​​​​ഹാ​​​​രം മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും പ്ര​​​​തി​​​​സ​​​​ന്ധി മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ന്‍ പ​​​​മ്പ്ഡ് സ്‌​​​​റ്റോ​​​​റേ​​​​ജ് പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നു​​​​മു​​​​ള്ള വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​നെ തു​​​​ട​​​​ര്‍​ന്നാ​​​​ണ് പ​​​​മ്പ്ഡ് സ്‌​​​​റ്റോ​​​​റേ​​​​ജ് പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ കൂ​​​​ടു​​​​ത​​​​ലാ​​​​യി കൊ​​​​ണ്ടുവ​​​​രാ​​​​ന്‍ കെ​​​​എ​​​​സ്ഇ​​​​ബി ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്.

നി​​​​ല​​​​വി​​​​ല്‍ 600 മെ​​​​ഗാ​​​​വാ​​​​ട്ടി​​​​ന്‍റെ ക​​​​ക്ക​​​​യം പ​​​​മ്പ്ഡ് സ്റ്റോ​​​​റേ​​​​ജ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​ദ്ധ​​​​തി റി​​​​പ്പോ​​​​ര്‍​ട്ട് ത​​​​യാ​​​​റാ​​​​ക്കാ​​​​ന്‍ കെ​​​​എ​​​​സ്ഇ​​​​ബി ടാ​​​​റ്റ ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍​സി​​​​യെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. 800 മെ​​​​ഗാ​​​​വാ​​​​ട്ടി​​​​ന്‍റെ ഇ​​​​ടു​​​​ക്കി പ​​​​മ്പ്ഡ് സ്‌​​​​റ്റോ​​​​റേ​​​​ജ് പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി വാ​​​​പ്‌​​​​കോ​​​​സ് പ​​​​രി​​​​സ്ഥി​​​​തി പ​​​​ഠ​​​​നം ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. മു​​​​തി​​​​ര​​​​പ്പു​​​​ഴ​​​​യി​​​​ലെ 100 മെ​​​​ഗാ​​​​വാ​​​​ട്ട് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഡി​​​​പി​​​​ആ​​​​ര്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞു.

പൊ​​​​രി​​​​ങ്ങ​​​​ല്‍​ക്കു​​​​ത്ത്, ഇ​​​​ട​​​​മ​​​​ല​​​​യാ​​​​ര്‍ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ സാ​​​​ധ്യ​​​​താപ​​​​ഠ​​​​ന​​​​വും പൂ​​​​ര്‍​ത്തി​​​​യാ​​​​യി​​​​ട്ടു​​​​ണ്ട്. ശ​​​​ബ​​​​രി​​​​ഗി​​​​രി​​​​യി​​​​ല്‍ 600 മെ​​​​ഗാ​​​​വാ​​​​ട്ട് പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​നും നി​​​​ര്‍​ദേ​​​​ശ​​​​മു​​​​ണ്ട്. മൂ​​​​ന്നാ​​​​റി​​​​ലെ ല​​​​ക്ഷ്മി എ​​​​സ്‌​​​​റ്റേ​​​​റ്റി​​​​ല്‍ 800 മെ​​​​ഗാ​​​​വാ​​​​ട്ട് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ സാ​​​​ധ്യ​​​​ത പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ന്‍ 2023ല്‍ ​​​​കെ​​​​എ​​​​സ്ഇ​​​​ബി തെ​​​​ഹ്‌​​​​രി ഹൈ​​​​ഡ്രോ ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നെ ക്ഷ​​​​ണി​​​​ച്ചി​​​​രു​​​​ന്നു. 2,000 മെ​​​​ഗാ​​​​വാ​​​​ട്ട് ശേ​​​​ഷി​​​​യു​​​​ള്ള പ​​​​മ്പ്ഡ് സ്റ്റോ​​​​റേ​​​​ജ് പ​​​​ദ്ധ​​​​തി​​​​യാ​​​​ണ് അ​​​​വ​​​​ര്‍ ശി​​​​പാ​​​​ര്‍​ശ ചെ​​​​യ്ത​​​​ത്.

ഒ​​​​രു മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി​​​​ക്ക് ആ​​​​റു കോ​​​​ടി രൂ​​​​പ വീ​​​​തം നി​​​​ക്ഷേ​​​​പം വേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന പ​​​​മ്പ്ഡ് സ്‌​​​​റ്റോ​​​​റേ​​​​ജ് പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍​ക്കാ​​​​യി പ​​​​ണം ക​​​​ണ്ടെ​​​​ത്തു​​​​ക എ​​​​ന്ന​​​​ത് സ​​​​ര്‍​ക്കാ​​​​രി​​​​ന് മു​​​​ന്നി​​​​ലു​​​​ള്ള വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ല്‍ അ​​​​തി​​​​ല്‍ തു​​​​ട​​​​ര്‍ന​​​​ട​​​​പ​​​​ടി ഉ​​​​ണ്ടാ​​​​യി​​​​ല്ല. കക്ക​​​​യം പ​​​​ദ്ധ​​​​തി​​​​ക്ക് മാ​​​​ത്രം 3,600 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ നി​​​​ക്ഷേ​​​​പം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ഇ​​​​ത്ര​​​​യും വ​​​​ലി​​​​യ തു​​​​ക ക​​​​ണ്ടെ​​​​ത്താ​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് ക​​​​ഴി​​​​യാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ ‘ബി​​​​ല്‍​ഡ് ഓ​​​​പ​​​​റേ​​​​റ്റ് ട്രാ​​​​ന്‍​സ്ഫ​​​​ര്‍ ’ മാ​​​​തൃ​​​​ക​​​​യി​​​​ല്‍ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ന്‍ സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​ക​​​​ളെ ഏ​​​​ല്‍​പി​​​​ക്കാ​​​​ന്‍ നി​​​​ര്‍​ദേ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍ ഈ ​​​​നി​​​​ര്‍​ദേ​​​​ശ​​​​ത്തെ എ​​​​തി​​​​ര്‍​ത്ത​​​​തോ​​​​ടെ തു​​​​ട​​​​ര്‍​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് മു​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ പി​​​​ന്നോ​​​​ട്ടു പോ​​​​യി​​​​രു​​​​ന്നു.

പ​​​​മ്പ്ഡ് സ്‌​​​​റ്റോ​​​​റേ​​​​ജ് പ​​​​ദ്ധ​​​​തി

താ​​​​ഴെ​​​​യും മു​​​​ക​​​​ളി​​​​ലു​​​​മാ​​​​യി ര​​​​ണ്ടു ജ​​​​ല​​​​സം​​​​ഭ​​​​ര​​​​ണി​​​​ക​​​​ള്‍ സൃ​​​​ഷ്ടി​​​​ച്ച് ഒ​​​​രി​​​​ക്ക​​​​ൽ ഉപ​​​​യോ​​​​ഗി​​​​ച്ച ജ​​​​ലം മു​​​​ക​​​​ളി​​​​ലേ​​​​ക്കു പ​​​​മ്പ് ചെ​​​​യ്ത് വീ​​​​ണ്ടും വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന രീ​​​​തി​​​​യാ​​​​ണ് പ​​​​മ്പ്ഡ് സ്റ്റോ​​​​റേ​​​​ജ് ഹൈ​​​​ഡ്രോ പ​​​​വ​​​​ര്‍. വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗം കു​​​​റ​​​​വു​​​​ള്ള സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ താ​​​​ഴ​​​​ത്തെ ജ​​​​ലാ​​​​ശ​​​​യ​​​​ത്തി​​​​ല്‍നി​​​​ന്ന് മു​​​​ക​​​​ളി​​​​ലു​​​​ള്ള ജ​​​​ലാ​​​​ശ​​​​യ​​​​ത്തി​​​​ലേ​​​​ക്കു വെ​​​​ള്ളം പ​​​​മ്പ് ചെ​​​​യ്ത് ശേ​​​​ഖ​​​​രി​​​​ക്കു​​​​ക​​​​യും വൈ​​​​ദ്യു​​​​തി കൂ​​​​ടു​​​​ത​​​​ല്‍ ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള സ​​​​മ​​​​യ​​​​ത്ത് ആ ​​​​വെ​​​​ള്ളം താ​​​​ഴേ​​​​ക്ക് പൈ​​​​പ്പ്‌​​​​ലൈ​​​​ന്‍ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ട​​​​ണ​​​​ല്‍ വ​​​​ഴി ഒ​​​​ഴു​​​​ക്കി ട​​​​ര്‍​ബൈ​​​​ന്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​പ്പി​​​​ച്ച് വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. ഈ ​​​​പ്ര​​​​ക്രി​​​​യ​​​​യ്ക്കു സോ​​​​ളാ​​​​ർ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നും സാ​​​​ധി​​​​ക്കും.

Tags : KSEB Pumped Storage PowerCrisis Overcome Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up