x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജിരാം വാലി മാവോയിസ്റ്റ് ആക്രമണം: പത്തു പ്രതികൾക്കും തൂക്കുകയർ

വെബ്ഡെസ്ക്
Published: September 17, 2026 03:53 AM IST | Updated: September 17, 2026 03:53 AM IST

പ്രതീകാത്മക ചിത്രം - എഐ

ജ​​​​​ഗ​​​​​ദ​​​​​ൽ​​​​​പു​​​​​ർ: ഛത്തീ​​​​​സ്ഗ​​​​​ഡി​​​​​ലെ ജി​​​​​രാം വാ​​​​​ലി​​​​​യി​​​​​ൽ ഉ​​​​​ന്ന​​​​​ത കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​ക്ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 29 പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട മാ​​​​​വോ​​​​​യി​​​​​സ്റ്റ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ക്കേ​​​​​സി​​​​​ലെ പ​​​​​ത്തു പ്ര​​​​​തി​​​​​ക​​​​​ൾ​​​​​ക്കും വ​​​​​ധ​​​​​ശി​​​​​ക്ഷ.

ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രി​​​​​ൽ ര​​​​​ണ്ടു പേ​​​​​ർ വ​​​​​നി​​​​​ത​​​​​ക​​​​​ളാ​​​​​ണ്. ജ​​​​​ഗ​​​​​ദ​​​​​ൽ​​​​​പു​​​​​രി​​​​​ലെ പ്ര​​​​​ത്യേ​​​​​ക എ​​​ൻ​​​ഐ​​​എ കോ​​​​​ട​​​​​തി ജ​​​ഡ്ജി അ​​​ജ​​​യ് സിം​​​ഗ് ര​​​ജ്പു​​​ത് ആ​​​ണു ശി​​​​​ക്ഷ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. പ്ര​​​തി​​​ക​​​ൾ കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്ന് കഴിഞ്ഞ അ​​​ഞ്ചി​​​നു കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

പ്ര​​​മീ​​​ള മോ​​​ഡി​​​യം, ചൈ​​​തു ലേ​​​കം, സു​​​മി​​​ത്ര പൂ​​​നെം മോ​​​ഡി​​​യം. മു​​​ക്ക മ​​​ണ്ഡാ​​​വി, കോ​​​സ ക​​​വാ​​​സി, ആ​​​യ​​​ത മാ​​​ർ​​​കം, മ​​​ദ്കാ​​​മി ദേ​​​വ, ജോ​​​ഗ മ​​​ദ്കാ​​​മി, ബ​​​ൻ​​​ജാ​​​മി സ​​​ന്ന, മ​​​ഹാ​​​ദേ​​​വ് നാ​​​ഗ് എ​​​ന്നി​​​വ​​​ർ​​​ക്കാ​​ണു വ​​​ധ​​​ശി​​​ക്ഷ.

കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ൻ റാ​​​​​ലി​​​​​ക്കു നേ​​​​​ർ​​​​​ക്ക് 2013 മേ​​​​​യ് 25നാ​​​​​യി​​​​​രു​​​​​ന്നു മാ​​​​​വോ​​​​​യി​​​​​സ്റ്റ് ആ​​​​​ക്ര​​​​​മ​​​​​ണം. കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ മു​​​​​ൻ കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി വി.​​​​​സി. ശു​​​​​ക്ല, ഛത്തീ​​​​​സ്ഗ​​​​​ഡ് മു​​​​​ൻ പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് മ​​​​​ഹേ​​​​​ന്ദ്ര ക​​​​​ർ​​​​​മ, അ​​​​​ന്ന​​​​​ത്തെ പി​​​​​സി​​​​​സി അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ന​​​​​ന്ദ്കു​​​​​മാ​​​​​ർ പ​​​​​ട്ടേ​​​​​ൽ, മ​​​​​ക​​​​​ൻ ദി​​​​​നേ​​​​​ഷ് , മു​​​​​ൻ എം​​​​​എ​​​​​ൽ​​​​​എ ഉ​​​​​ദ​​​​​യ് മു​​​​​ദ​​​​​ലി​​​​​യാ​​​​​ർ എ​​​​​ന്നി​​​​​വ​​​​​രും സാ​​​​​ധാ​​​​​ര​​​​​ണ കോ​​​​​ൺ​​​​​ഗ്ര​​​​​സ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രും സു​​​​​ര​​​​​ക്ഷാ​​​​​ സൈ​​​​​നി​​​​​ക​​​​​രും കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.

ഛത്തീ​​​സ്ഗ​​​ഡി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​നി​​​ര​​​യൊ​​​ന്നാ​​​കെ തു​​​ട​​​ച്ചു​​​നീ​​​ക്ക​​​പ്പെ​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​ലി​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്നു​​​വെ​​​ന്നും കൃ​​​ത്യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ന്നി​​​ല്ലെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. 2019ൽ ​​​അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി എ​​​സ്ഐ​​​ടി രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ചു.

Tags : JiramValley Maoist Attack DeathPenalty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up