x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​പ്പു​മാ​യി ബി​ഐ​എ​സ്: സ്വ​ർ​ണാ​ഭ​ര​ണ പ​രി​ശു​ദ്ധി ഇ​നി വി​ര​ൽ​ത്തു​മ്പിൽ

വെബ്ഡെസ്ക്
Published: September 17, 2026 02:39 AM IST | Updated: September 17, 2026 02:39 AM IST

ബ്യൂ​​​റോ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ്സ്

തൃ​​​ശൂ​​​ർ: ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ പ​​​രി​​​ശു​​​ദ്ധി​​​യും ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഡി​​​ജി​​​റ്റ​​​ൽ സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കി ബ്യൂ​​​റോ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ്സ് (ബി​​​ഐ​​​എ​​​സ്).

ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ താ​​ത്​​​പ​​​ര്യ​​​സം​​​ര​​​ക്ഷ​​​ണ​​​വും ജ്വ​​​ല്ല​​​റി​​​ മേ​​​ഖ​​​ല​​​യി​​​ലെ സു​​​താ​​​ര്യ​​​ത​​​യും ല​​​ക്ഷ്യ​​​മി​​​ട്ട് ബി​​​ഐ​​​എ​​​സ് ത​​​യാ​​​റാ​​​ക്കി​​​യ മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ വ​​​ഴി സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ത്തി​​​ലെ ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് എ​​​ച്ച്‌​​യു​​​ഐ​​​ഡി ന​​​ന്പ​​​ർ സ്കാ​​​ൻ ചെ​​​യ്ത് ആ​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ ശു​​​ദ്ധ​​​ത, നി​​​ർ​​​മാ​​​താ​​​വ്, ജ്വ​​​ല്ല​​​റി​​​യു​​​ടെ പേ​​​ര്, ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് ചെ​​​യ്ത സെ​​​ന്‍റ​​​ർ എ​​​ന്നി​​​വ​​​യു​​​ടെ പൂ​​​ർ​​​ണ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ത​​​ത്സ​​​മ​​​യം പ​​​രി​​​ശോ​​​ധി​​​ക്കാം. പ്ലേ ​​​സ്റ്റോ​​​റി​​​ൽ​​​നി​​​ന്ന് ബി​​​ഐ​​​എ​​​സ് കെ​​യ​​ര്‍ ആ​​​പ്പ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.

വാ​​​ങ്ങി​​​യ ആ​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ൽ സം​​​ശ​​​യ​​​ങ്ങ​​​ളോ പ​​​രാ​​​തി​​​ക​​​ളോ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു നേ​​​രി​​​ട്ട് അ​​​ധി​​​കാ​​​രി​​​ക​​​ളെ അ​​​റി​​​യി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ആ​​​പ്പി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് പ​​​രാ​​​തി​​​ക​​​ൾ ബി​​​ഐ​​​എ​​​സ് കെ​​​യ​​​ർ ആ​​​പ്പി​​​ലൂ​​​ടെ​​​യോ ഒൗ​​​ദ്യോ​​​ഗി​​​ക പോ​​​ർ​​​ട്ട​​​ൽ വ​​​ഴി​​​യോ എ​​​ളു​​​പ്പ​​​ത്തി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. പ​​​രാ​​​തി​​​ക​​​ളി​​​ൽ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് ബി​​​ഐ​​​എ​​​സ് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തും.

ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് ചാ​​​ർ​​​ജു​​​ക​​​ളി​​​ൽ നേ​​​രി​​​യ പ​​​രി​​​ഷ്ക​​​ര​​​ണം വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മു​​​ൻ​​​പ് ഒ​​​രു സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ത്തി​​​ന് 45 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് നി​​​ര​​​ക്ക് 14 മു​​​ത​​​ൽ 75 രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ജ്വ​​​ല്ല​​​റി​​​ക​​​ൾ​​​വ​​​ഴി ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് ചെ​​​യ്യു​​​ന്ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് ഈ ​​​സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് ചെ​​​യ്ത ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ മാ​​​ത്ര​​​മേ വി​​​ൽ​​​ക്കാ​​​വൂ എ​​​ന്ന് ജ്വ​​​ല്ല​​​റി ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്. ബി​​​ല്ലി​​​ൽ എ​​​ച്ച്‌​​യു​​​ഐ​​​ഡി ന​​​ന്പ​​​ർ വ്യ​​​ക്ത​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

Tags : BISLaunches App GoldJewellery Purity Fingertips Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up