ജീവനൊടുക്കിയ ഇതരസംസ്ഥാന തൊഴിലാളി
മലപ്പുറം: ചേളാരിപ്പടിയിൽ ആംബുലൻസിനു മുന്നിൽ ചാടി ഇതരസംസ്ഥാന തൊഴിലാളി ജീവനൊടുക്കി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു.
രാവിലെ ഒരു കാറിനു മുന്നിലും ഇയാൾ ചാടിയിരുന്നു. ഈ സംഭവത്തിൽ പരിക്കേറ്റ തൊഴിലാളിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. തുടർന്ന് ആശുപത്രിയിൽനിന്ന് ഇയാൾ താമസസ്ഥലത്തേക്ക് തിരിച്ചെത്തുകയായിരുന്നു.
എന്നാൽ, ഇതിനുശേഷവും വീണ്ടും പുറത്തിറങ്ങിയ ഇയാൾ ആംബുലൻസിനു മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ഇയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലിസ് വ്യക്തമാക്കി.
Tags : Suicide MigrantWorker Abulance Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash