x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലപ്പുഴ ജില്ലയിൽ തിങ്കളാഴ്ച അവധി

വെബ് ഡെസ്ക്
Published: November 1, 2026 09:53 PM IST | Updated: November 1, 2026 09:53 PM IST

പ്രതീകാത്മക ചിത്രം

ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവവും പരുമല പള്ളി പെരുന്നാളും പ്രമാണിച്ച് ആലപ്പുഴ ജില്ലയിൽ തിങ്കളാഴ്ച പ്രാദേശിക അവധി. ജില്ലയിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

നവംബർ രണ്ടിനാണ് മണ്ണാറശാലയിലെ പ്രസിദ്ധമായ ആയില്യം മഹോത്സവവും പരുമല പള്ളി പെരുന്നാളും നടക്കുന്നത്. ഇരു തീർഥാടന കേന്ദ്രങ്ങളിലെയും പ്രധാന ആഘോഷങ്ങളിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ഭക്തരാണ് എത്തുന്നത്. ഇതു പരിഗണിച്ചാണ് ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

Tags : Holiday Alappuzha School Office Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up