പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ ബിഎൽഎം സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ നീക്കം. ഇതിനായി ക്രൈംബ്രാഞ്ച് ഉടൻ കോടതിയിൽ ഹർജി നൽകും.
കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് ചെയ്തതതെന്ന പ്രതിഭാഗത്തിന്‍റെ വാദം അംഗീകരിച്ചാണ് കോടതി കഴിഞ്ഞ ദിവസം പ്രേംകുമാറിനെ വിട്ടയിച്ചത്.
തട്ടിപ്പിന്‍റെ വ്യാപ്തിയും കസ്റ്റഡി ആവശ്യവും വ്യക്തമാക്കി വീണ്ടും കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ നീക്കം. 300 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക കണ്ടെത്തൽ.
Tags : BLM Arrest RPremkumar Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash