x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി​യു​ടെ പ​ത​നം ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വ്

ഓൺലൈൻ ഡെസ്ക്
Published: November 1, 2026 04:10 PM IST | Updated: November 1, 2026 06:03 PM IST

അഖിലേഷ് യാദവ്

ന്യൂ​ഡ​ൽ​ഹി: വോ​ട്ട് ചോ​രി​ക്കെ​തി​രെ ഡ​ൽ​ഹി രാം​ലീ​ല മൈ​താ​നി​യി​ൽ ന​ട​ന്ന ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ 'ച​ലോ ഡ​ൽ​ഹി' മ​ഹാ​റാ​ലി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ. ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ പ​ത​നം ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നാ​യി​രി​ക്കും ആ​രം​ഭി​ക്കു​ക​യെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് പ​റ​ഞ്ഞു.

"ബി​ജെ​പി​യു​ടെ പ​ത​നം യു.​പി​യി​ൽ നി​ന്ന് ആ​രം​ഭി​ക്കും."​വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ അ​ട്ടി​മ​റി​ക​ൾ മൂ​ല​മാ​ണ് ക​ഴി​ഞ്ഞ യു​പി, ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ത​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യു​ണ്ടാ​യ​തെ​ന്നും, 2027-ൽ ​ബി​ജെ​പി​ക്ക് ഭ​ര​ണ​ത്തി​ൽ തി​രി​ച്ചെ​ത്താ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബി​ജെ​പി​യു​ടെ ഡ​ബി​ൾ എ​ഞ്ചി​ൻ സ​ർ​ക്കാ​ർ ഇ​പ്പോ​ൾ 'ഡ​ബി​ൾ സീ​റോ' ആ​യി മാ​റി​യെ​ന്നും അ​ഖി​ലേ​ഷ് പ​രി​ഹ​സി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് മാ​റ്റി​യാ​ൽ മാ​ത്ര​മേ രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യു​ള്ളൂ​വെ​ന്ന് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു. സ്ത്രീ​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും ദ​ളി​ത​രു​ടെ​യും വോ​ട്ട​വ​കാ​ശം ക​വ​ർ​ന്നെ​ടു​ക്കാ​നാ​ണ് മോ​ദി​യും അ​മി​ത് ഷാ​യും ശ്ര​മി​ക്കു​ന്ന​ത്. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ പ​ദ​വി ഒ​ഴി​യു​ന്ന​ത് വ​രെ പ്ര​തി​പ​ക്ഷ പോ​രാ​ട്ടം തു​ട​രു​മെ​ന്നും ഖാ​ർ​ഗെ വ്യ​ക്ത​മാ​ക്കി.

"വോ​ട്ട് മോ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കാ​യി ഞ​ങ്ങ​ൾ ഇ​താ ഒ​രു 'മ​ഹാ​ഭാ​ര​തം' ഒ​രു​ക്കി​യി​രി​ക്കു​ന്നു." എ​ന്നാ​ണ് ബി​ഹാ​ർ പ്ര​തി​പ​ക്ഷ നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് പ​റ​ഞ്ഞ​ത്. സാ​ധാ​ര​ണ രാ​മാ​യ​ണം ന​ട​ക്കു​ന്ന ഈ ​രാം​ലീ​ല മൈ​താ​നി​യി​ൽ വോ​ട്ട് ക​വ​രു​ന്ന​വ​ർ​ക്കെ​തി​രാ​യി കു​രു​ക്ഷേ​ത്ര യു​ദ്ധം തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ളി​പ്പാ​വ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

രാ​ജ്യ​ത്ത് വോ​ട്ട് തി​രി​മ​റി ന​ട​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളും ച​രി​ത്ര​വും വ​രും ദി​വ​സ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും വോ​ട്ട​വ​കാ​ശം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണെ​ന്നും മു​തി​ർ​ന്ന അ​ഭി​ഭാ​ക്ഷ​ക​ൻ ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞു.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് 13 കോ​ടി ജ​ന​ങ്ങ​ളു​ടെ പേ​രു​ക​ൾ നീ​ക്കം ചെ​യ്ത ന​ട​പ​ടി തി​ക​ച്ചും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ മാ​ത്രം കാ​ര്യ​മ​ല്ലി​ത്, ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ മു​ഴു​വ​ൻ ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നാ​ണ് ഈ ​പോ​രാ​ട്ട​മെ​ന്നും ത​രൂ​ർ വ്യ​ക്ത​മാ​ക്കി.

രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, മ​മ​ത ബാ​ന​ർ​ജി, എം.​എ. ബേ​ബി, നേ​ഹ ബോ​റ തു​ട​ങ്ങി ഇ​ന്ത്യ സ​ഖ്യ​ത്തി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ വേ​ദി​യി​ൽ അ​ണി​നി​ര​ന്ന റാ​ലി​യി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

 

Tags : MallikarjunKharge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up