ഇഷാൻ കിഷനും ശ്രേയസ് അയ്യരും ബാറ്റിംഗിനിടെ
ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണെടുത്തത്.
ഇഷാൻ കിഷന്റെയും ശ്രേയസ് അയ്യരുടെയും അർധ സെഞ്ചുറികളുടെ ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഇഷാൻ കിഷാൻ 61 റൺസും ശ്രേയസ് അയ്യർ 50 റൺസുമെടുത്തു. നമാൻ ധിർ 33 റൺസെടുത്തു.
ന്യൂസിലൻഡിന് വേണ്ടി ആദം മിൽനെ നാല് വിക്കറ്റെടുത്തു. നതാൻ സ്മിത്തും ബ്ലെയർ ടിക്നറും രണ്ട് വിക്കറ്റ് വീതമെടുത്തു.
Tags : T20 India New Zealand Batting Score Ishan Kishan Shreyas Iyer