x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളത്തിന് 988.75 കോടിയുടെ റോഡ് വികസന സഹായം; 39 പദ്ധതികൾക്ക് കേന്ദ്രാനുമതി: മന്ത്രി പി.കെ. ബഷീർ

കോഴിക്കോട് ബ്യൂറോ
Published: November 1, 2026 09:41 AM IST | Updated: November 1, 2026 09:41 AM IST

മന്ത്രി പി.കെ. ബഷീർ (File Photo)

കോഴിക്കോട്: സംസ്ഥാനത്തെ 39 റോഡ് വികസന പദ്ധതികൾക്ക് 988.75 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (സിആർഐഎഫ്) പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയമാണ് അനുമതി നൽകിയത്. ഇതിലൂടെ സംസ്ഥാനത്തെ 486.33 കിലോമീറ്റർ റോഡുകൾ വികസിപ്പിക്കാനാകും. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് വലിയ കരുത്താകുമെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി പൊതുമരാമത്ത് മന്ത്രി ഇതുസംബന്ധിച്ച് നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. സംസ്ഥാനത്തിന്‍റെ വികസന ആവശ്യങ്ങൾ കൃത്യമായി അവതരിപ്പിച്ച് അനുകൂല തീരുമാനം നേടിയെടുക്കാനായത് നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയിൽ മേജർ ഡിസ്ട്രിക്ട് റോഡുകൾ, ഓർഡിനറി ഡിസ്ട്രിക്ട് റോഡുകൾ, കോർപ്പറേഷൻ റോഡുകൾ എന്നിവ ഉൾപ്പെടുന്നു. എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത റോഡുകളുടെ നവീകരണവും വികസനവുമാണ് ലക്ഷ്യമിടുന്നത്.

മലബാറിന് 570 കോടി

കേന്ദ്രം അനുവദിച്ച 988.75 കോടി രൂപയിൽ 570 കോടിയും മലബാർ മേഖലയിലെ റോഡുകൾക്കാണ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 21 റോഡ് പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. സംസ്ഥാനത്തെ ആകെ പദ്ധതികളുടെ പകുതിയിലധികവും മലബാറിലാണ്.

പദ്ധതികൾക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. സാങ്കേതിക, സാമ്പത്തിക അനുമതികൾ ഉൾപ്പെടെയുള്ള തുടർനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി ഡിസംബറിൽ നിർമാണം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

നിർമാണത്തിൽ ഗുണനിലവാരവും സമയക്രമവും ഉറപ്പാക്കും. ദേശീയപാതാ നിലവാരത്തിലുള്ള നിർമാണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവൃത്തികൾ നടപ്പാക്കുക. ഗ്രാമീണ, നഗര റോഡുകളുടെ നിലവാരം ഉയർത്തുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ഗതാഗതബന്ധം ശക്തിപ്പെടുത്തുന്നതിനും പദ്ധതികൾ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.

Tags : RoadConstruction Minister PWDMinister PKBasheer

Recent News

Corehub Up