അസം ഖാൻ
ലക്നോ: വ്യാജ പാന്‍കാര്‍ഡ് കേസില്‍ ജാമ്യം നേടി ജയിലിൽ മോചിതനായ മുൻ യുപി മന്ത്രി അസം ഖാനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കുഴൽപണ ഇടപാട് കേസിലാണ് അറസ്റ്റ്. ജയിലിൽ നിന്ന് പുറത്തേക്ക് വന്ന അസം ഖാനെ ഇഡി നാടകീയമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രണ്ട് പാൻകാർഡുകൾ കൈവശം വെച്ച കേസിൽ അലഹബാദ് ഹൈക്കോടതി ജാമ്യം നൽകിയതിനെ തുടർന്നാണ് 11 മാസത്തിലേറെ നീണ്ട തടവിന് ശേഷം അസം ഖാൻ ജയിൽ മോചിതനായത്. മുസ്ലിം ആയതിനുള്ള ശിക്ഷയാണിതെന്നായിരുന്നു അറസ്റ്റിനെ തുടർന്ന് അസം ഖാന്റെ പ്രതികരണം.
മൗലാന മുഹമ്മദ് അലി ജൗഹർ ട്രസ്റ്റുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന കേസിലാണ് ഇഡി അന്വേഷണം നടത്തുന്നത്. അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം അസം ഖാനെ ഗാസിയാബാദിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags : ED Uttarpradesh NewsUpdate Headlines Deepika