വരാപ്പുഴ: പൊലിസ് ഊതിക്കുമെന്നും ആരും പരാതിയുമായി വരരുതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മദ്യപിച്ച് വാഹനം ഓടിക്കുന്നതുമൂലമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ സംഭവിക്കുന്നത്. ഒരു കാരണവശാലും ഇത് അനുവദിക്കില്ല. അപകടങ്ങൾ ഒഴിവാക്കാനായി ജനങ്ങൾ സഹകരിക്കണം.
നിയമം നിയമത്തിന്റെ വഴിക്കു നീങ്ങും. അതിന്റെ ഭാഗമായി വാഹനപരിശോധന കർശനമാക്കും. മദ്യപിച്ചോയെന്നു കണ്ടെത്താൻ പൊലിസ് ഊതിക്കും. ജനങ്ങൾ സഹകരിക്കണം. പിടക്കപ്പെട്ടാൽ നിയമനടപടികൾ സ്വീകരിക്കും. ദയവായി എന്നെ ഊതിച്ചെന്നു പറഞ്ഞ് പരാതിയുമായി ആരും വരരുത്. പൊലിസിന്റെ കടമയാണ് അവർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
Tags : police blow complaint Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash