x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാറേൽ, പള്ളി ഉയർന്നതിങ്ങനെ...

റിസർച്ച് : മാത്യു ആന്‍റണി
Published: November 1, 2026 01:56 AM IST | Updated: November 1, 2026 01:56 AM IST

പാ​​റേ​​ൽ പ​​ള്ളി​​

പാ​​റേ​​ൽ പ​​ള്ളി​​യു​​ടെ പേ​​രു കേ​​ൾ​​ക്കു​​ന്പോ​​ൾ​​ത്ത​​ന്നെ പ​​ല​​രു​​ടെ​​യും മ​​ന​​സി​​ൽ ഉ​​യ​​രു​​ന്ന ചി​​ന്ത​​ക​​ളി​​ലൊ​​ന്നാ​​ണി​​ത്. എ​​ങ്ങ​​നെ​​യാ​​ണ് ഈ ​​പേ​​ര് വ​​ന്ന​​ത്‍? ച​​ങ്ങ​​നാ​​ശേ​​രി ക​​​വ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഏ​​​ക​​​ദേ​​​ശം ഒ​​​ന്ന​​​ര കി​​​ലോ​​​മീ​​​റ്റ​​​ർ കി​​​ഴ​​​ക്കു​​​മാ​​​റി ച​​​ങ്ങ​​​നാ​​​ശേ​​​രി - വാ​​​ഴൂ​​​ർ റോ​​​ഡി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന പ്ര​​​ദേ​​​ശ​​​മാ​​​ണ് ഇ​​​ന്നു പാ​​​റേ​​​ൽ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. നി​​​ബി​​​ഢ​​​മാ​​​യ ക​​​രി​​ന്പാ​​​റ​​​ക്കെ​​​ട്ടു​​​ക​​​ൾ ഈ ​​​പ്ര​​​ദേ​​​ശ​​​ത്തു ധാ​​​രാ​​​ള​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​ഴ​​യ പ​​​ള്ളി​​​യും സ​​​മീ​​​പ​​​മു​​​ള്ള കെ​​​ട്ടി​​​ടസ​​​മു​​​ച്ച​​​യ​​​വും സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന​​​ത് ഈ ​​​പാ​​​റ​​​മേ​​​ലാ​​​ണ്.

ഇ​​​രു​​​പ​​​താം നൂ​​​റ്റാ​​​ണ്ടി​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ ഇ​​​വി​​​ടം പാ​​​റ​​​ക്കെ​​​ട്ടു​​​ക​​​ളും കു​​​റ്റി​​​ക്കാ​​​ടു​​​ക​​​ളും നി​​​റ​​​ഞ്ഞ വി​​​ജ​​​ന​​​മാ​​​യ പ്ര​​​ദേ​​​ശ​​​മാ​​​യി​​​രു​​​ന്നു. അ​​​ക്കാ​​​ല​​​ത്ത് ഈ ​​​സ്ഥ​​​ല​​​ത്തി​​​ന് "പാ​​​റ​​​യ്ക്ക​​​ൽ' എ​​​ന്നും "പാ​​​റാ​​​യി​​​ൽ' എ​​​ന്നും പേ​​​രു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി ചി​​​ല രേ​​​ഖ​​​ക​​​ളി​​​ൽ കാ​​​ണാം. ഈ ​​​പേ​​​രു​​​ക​​​ൾ ലോ​​​പി​​​ച്ചാ​​​ണ് "പാ​​​റേ​​​ൽ' എ​​​ന്ന സ്ഥ​​​ല​​​നാ​​​മം ഉ​​​ണ്ടാ​​​യ​​​ത്. 1930ലെ ​​​വേ​​​ദ​​​പ്ര​​​ചാ​​​ര മ​​​ധ്യ​​​സ്ഥ​​​നി​​​ലാ​​​ണ് പാ​​​റേ​​​ൽ എ​​​ന്ന പ​​​ദം ആ​​​ദ്യ​​​മാ​​​യി ച​​​രി​​​ത്രരേ​​​ഖ​​​ക​​​ളി​​​ൽ കാ​​​ണു​​​ന്ന​​​ത് .

കൂ​​​റ്റ​​​ൻ പാ​​​റ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ൽ പ​​​ണി​​​തു​​​യ​​​ർ​​​ത്തി​​​യ ആ​​​ദ്യ പള്ളിക്ക് "പാ​​​റ​​​പ്പ​​​ള്ളി' എ​​​ന്ന​​താ​​യി​​​രു​​​ന്നു വി​​ളി​​പ്പേ​​ര്. പ​​​ള്ളി നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ക​​​ല്ലു​​​ക​​​ൾ വെ​​ട്ടി​​യെ​​ടു​​ത്ത​​ത് ഈ ​​​പാ​​​റ​​​ക​​​ളി​​​ൽനി​​​ന്നാ​​​യി​​​രു​​​ന്നു. പ​​​ഴ​​​യ പ​​​ള്ളി​​​യി​​​രു​​​ന്ന ഭൂ​​​മി​​​യി​​​ൽ​​നി​​ന്നു സൂ​​ക്ഷ്മ​​ത​​യോ​​ടെ മു​​റി​​ച്ചെ​​ടു​​ത്ത ക​​​ല്ലു​​​ക​​​ളി​​​ൽ ച​​​രി​​​ത്രം കൊ​​​ത്തി പു​​​തി​​​യ പള്ളി സ​​​മു​​​ച്ച​​​യ​​​ത്തി​​​ന്‍റെ മു​​​റ്റ​​​ത്തു സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

"പാ​​​റ​​​പ്പ​​​ള്ളി' എ​​​ന്ന പേ​​​രി​​​ന്‍റെ പി​​​ന്നി​​​ലെ ച​​​രി​​​ത്രം മു​​​ത​​​ൽ ആ​​​ദ്യ പള്ളി നി​​​ല​​​വി​​​ൽ വ​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​വും അ​​​വി​​​ടെ ന​​​ട​​​ന്ന പ്ര​​​ധാ​​​ന ആ​​​ത്മീ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ളും പി​​​ൽ​​​ക്കാ​​​ല​​​ത്തു​​​ണ്ടാ​​​യ വ​​​ള​​​ർ​​​ച്ച​​​യും വ​​​രെ മു​​​ഴു​​​വ​​​ൻ ച​​​രി​​​ത്ര​​​വ​​​ഴി​​​ക​​​ളും ഈ ​​​ശി​​​ലാ​​​ഫ​​​ല​​​ക​​​ങ്ങ​​​ളി​​​ൽ ആ​​​ലേ​​​ഖ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

പു​​​തി​​​യ പ​​​ള്ളി​​​യി​​​ലെ ​നി​​​ത്യാ​​​രാ​​​ധ​​​ന ക​​​പ്പേ​​​ള​​യു​​ടെ പ്ര​​​ധാ​​​ന പ്ര​​​ത്യേ​​​ക​​​ത ഇ​​​തി​​ന്‍റെ ത​​​റ​​​യാ​​​ണ്. ഇ​​വി​​ടെ​​നി​​ന്നു ല​​ഭ്യ​​മാ​​യ പാ​​​റ​​​ക​​​ൾ ചെ​​​ത്തിമി​​​നു​​​ക്കി​​​യാ​​​ണ് ത​​​റ നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തു​​​പോ​​​ലെ, പാ​​​റ​​​യി​​​ൽ എ​​​മ്മേ​​​ദ് മി​​​ശി​​​ഹാ ഭൂ​​​ഗ​​​ർ​​​ഭ പ​​ള്ളി പാ​​​റേ​​ൽ​​​ പ​​​ള്ളി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തോ​​​ട് ഏ​​​റ്റ​​​വും ചേ​​​ർ​​​ന്നു​​​നി​​​ൽ​​​ക്കു​​​ന്ന ഒ​​​ന്നാ​​​ണ്.

ഒ​​​രു വ​​​ലി​​​യ പാ​​​റ​​​ക്കെ​​​ട്ടി​​​നു​​​ള്ളി​​​ൽ (ഗു​​​ഹ​​​യു​​​ടെ മാ​​​തൃ​​​ക​​​യി​​​ൽ) നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന ഈ ​​​ഭാ​​​ഗം പള്ളിയുടെ "പാ​​​റ​​​പ്പ​​​ള്ളി' എ​​​ന്ന പേ​​​രി​​​ന്‍റെ അ​​​ർ​​​ഥ​​​ത്തെ​​​യും പാ​​​ര​​​മ്പ​​​ര്യ​​​ത്തെ​​​യും പൂ​​​ർ​​​ണ​​​മാ​​​യും അ​​​ന്വ​​​ർ​​​ഥ​​​മാ​​​ക്കു​​​ന്നു.

 

Tags : ParelChurch Changanassery Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up