വി.എസ്.സുജിത്ത്
തിരുവനന്തപുരം: കുന്നംകുളത്ത് പൊലിസ് കസ്റ്റഡിയിൽ ക്രൂരമായി മർദനമേറ്റ യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന വി.എസ്.സുജിത്തിന് അരലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിർദേശപ്രകാരമാണിത്. കെപിസിസി മുൻ അധ്യക്ഷൻ വി.എം. സുധീരനാണ് കസ്റ്റഡി മർദനത്തെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷനു പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ കേസെടുത്തിരുന്നു. ധനസഹായമായി 50,000 നൽകാൻ കമ്മിഷൻ ശിപാർശ ചെയ്തിരുന്നു.
Tags : Compensation VSSujith KeralaPolice Beaten Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash kunnamkulam PoliceCustody