പ്രതീകാത്മക ചിത്രം
അറ്റ്ലാന്റ: റഷ്യയിലെ സെർഗി ലാവ്റോവിന്റെ സാന്നിധ്യം കല്ലുകടിയായതിനെത്തുടർന്ന് ജി20 വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിൽ ഗ്രൂപ്പ് ഫോട്ടോയെടുപ്പ് ഒഴിവാക്കി. ലാവ്റോവിനൊപ്പം ഫോട്ടോയ്ക്കു നിൽക്കാൻ യൂറോപ്യൻ വിദേശകാര്യ മന്ത്രിമാർ മടിച്ച പശ്ചാത്തലത്തിലാണിത്.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ആണ് അറ്റ്ലാന്റ നഗരത്തിൽ യോഗം വിളിച്ചുകൂട്ടിയത്. പങ്കെടുക്കുന്ന എല്ലാവരും ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതാണു പതിവ്. ചില പ്രതിനിധികൾ താത്പര്യമില്ലെന്ന് അറിയിച്ചതിനാലാണു ഗ്രൂപ്പ് ഫോട്ടോ റദ്ദാക്കേണ്ടിവന്നതെന്ന് യുഎസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഉച്ചകോടിയിൽ യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ ലാവ്റോവ് വിമർശനം നേരിട്ടു. “ആരാണ് ഈ യുദ്ധത്തിലെ അതിക്രമിയെന്ന് എല്ലാവർക്കുമറിയാവുന്നതാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രിയോട് നേരിട്ടു പറയുകയാണ് ” എന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി എഡ് മിലിബാൻഡ് പറഞ്ഞു.
Tags : Presence G20 Photo Omitted Summit SergeyLavrov Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash