പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു ബിയർ പാർലറുകളെ ബാറുകളാക്കി പരിവർത്തനപ്പെടുത്തി ലൈസൻസ് അനുവദിച്ച ഡെപ്യൂട്ടി കമ്മിഷണർമാരുടെ നടപടി റദ്ദാക്കാൻ നിയമോപദേശം തേടി സർക്കാർ.
യുഡിഎഫ് സർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കും മുൻപ് ബാർ ലൈസൻസ് അനുവദിക്കരുതെന്ന സർക്കാർ നിർദേശം നിലനിൽക്കേ ഇതു ലംഘിച്ച് എക്സൈസ് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയ നടപടി അസ്ഥിരപ്പെടുത്താനാണ് എക്സൈസ് വകുപ്പ് നിയമോപദേശം തേടിയത്.
എറണാകുളം, കോട്ടയം ജില്ലകളിലെ ബിയർ പാർലറുകൾക്ക് ലൈസൻസ് അനുവദിച്ച ഡെപ്യൂട്ടി കമ്മിഷണർമാരുടെ നടപടി ശരിവച്ചുള്ള എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ട് എക്സൈസ് മന്ത്രി എം. ലിജു തള്ളി. നിലവിലുണ്ടായിരുന്ന ഫയലിൽ നടപടിക്രമങ്ങൾ പാലിച്ചാണ് ഡെപ്യൂട്ടി കമ്മിഷണർമാർ നടപടി സ്വീകരിച്ചതെന്നായിരുന്നു കമ്മിഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.
Tags : Bar Government License Excise Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash