x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടും​ക്രൂ​ര​ത ചെ​യ്യു​ന്ന​വ​ർ​ക്ക് കു​ട്ടി​യെ​ന്ന പ​രി​ഗ​ണ​ന പാ​ടി​ല്ല; ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബ​ത്തി​നൊ​പ്പ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍

വെബ് ഡെസ്ക്
Published: October 31, 2026 05:23 PM IST | Updated: October 31, 2026 05:27 PM IST

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍.

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബ​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. കേ​സി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ മെ​ല്ലെ​പ്പോ​ക്കാ​ണെ​ന്നും കൊ​ടും ക്രൂ​ര​കൃ​ത്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് കു​ട്ടി​യെ​ന്ന പ​രി​ഗ​ണ കൊ​ടു​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. അ​തീ​വ ദു​ഖഃ​ക​ര​മാ​യ സം​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​ത്.

ത​ങ്ങ​ള്‍​ക്ക് നീ​തി കി​ട്ടു​ന്നി​ല്ലെ​ന്ന തോ​ന്ന​ലാ​ണ് ഈ ​കു​ടും​ബ​ത്തി​ന് തു​ട​ക്കം മു​ത​ലേ ഉ​ണ്ടാ​യ​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യി ചി​ല പ്ര​ത്യ​ക്ഷ ന​ട​പ​ടി​ക​ള്‍ അ​വ​ര്‍​ക്ക് ചി​ത എ​രി​യു​ന്ന​തി​ന് മു​മ്പ് ത​ന്നെ സ്വീ​ക​രി​ക്കേ​ണ്ടി വ​ന്നു. ഇ​ക്കാ​ര്യം സ​ഭ​വ​യി​ല്‍ ഉ​ന്ന​യി​ച്ച​പ്പോ​ള്‍ സ​ര്‍​ക്കാ​റി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും കൃ​ത്യ​മാ​യി പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി. കു​റ്റ​വാ​ളി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും അ​ര്‍​ഹ​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കും, വീ​ഴ്ച​യു​ണ്ടാ​കി​ല്ലെ​ന്ന് പ​റ​ഞ്ഞു. പ​ക്ഷെ പി​ന്നീ​ട് ന​ട​പ​ടി​ക​ള്‍ ആ ​നി​ല​യ്ക്ക​ല്ല ഉ​ണ്ടാ​യ​ത്.

മു​ഖ്യ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മൊ​ക്കെ ക​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ണ്ട​ത്ര ജാ​ഗ്ര​ത​യോ​ടെ നീ​ങ്ങു​ന്നി​ല്ല​യെ​ന്ന തോ​ന്ന​ലാ​ണ്. മ​റു​ഭാ​ഗ​ത്ത് ന​ല്ല​തു പോ​ലെ നി​യ​മ​ങ്ങ​ള്‍ അ​റി​യാ​വു​ന്ന ജ​ഡ്ജി​യു​ടെ സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്നു​വെ​ന്ന തോ​ന്ന​ല്‍ എ​ല്ലാ​വ​ര്‍​ക്കു​മു​ണ്ട്. സ്വാ​ധീ​ന​വും സ​മ്പ​ത്തും ഉ​ള്ള​വ​ര്‍​ക്കും എ​ന്തു​മാ​കാം എ​ന്ന നി​ല പ​റ്റി​ല്ല. കൊ​ടും​ക്രൂ​ര​കൃ​ത്യം ചെ​യ്ത ആ​ളെ സം​ര​ക്ഷി​ക്കു​ന്ന​താ​യാ​ണ് തോ​ന്ന​ല്‍.

കൊ​ടും ക്രൂ​ര​കൃ​ത്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് കു​ട്ടി​യെ​ന്ന പ​രി​ഗ​ണ കൊ​ടു​ക്കാ​ന്‍ പാ​ടി​ല്ല. കു​ടും​ബ​ത്തോ​ടൊ​പ്പം സ​മൂ​ഹം ആ​കെ​യു​ണ്ട്. എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യു​ണ്ട്. ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് ക​രു​താം. അ​ര്‍​ഹാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ അ​ലം​ഭാ​വം ഉ​ണ്ടാ​വാ​ന്‍ പാ​ടി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.

Tags : Pinarayi Vijayan. CheranalloorAccident Jayabalakrishnan JusticeForJayabalakrishnan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up