x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​വ​ളം സ്പാ ​പീ​ഡ​ന​ക്കേ​സ്: അ​നു​രൂ​പി​നെ സ​ർ​വീ​സി​ൽ നി​ന്ന് നീ​ക്ക​ണം; ന​ഗ​ര​സ​ഭ സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കും

വെബ് ഡെസ്ക്
Published: October 31, 2026 06:08 PM IST | Updated: October 31, 2026 06:10 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം സ്പാ ​പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യാ​യ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​നു​രൂ​പി​നെ സ​ർ​വീ​സി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ സ​ർ​ക്കാ​രി​ന് ഔ​ദ്യോ​ഗി​ക​മാ​യി ക​ത്ത് ന​ൽ​കും. അ​തേ​സ​മ​യം കൗ​ൺ​സി​ല​ർ അ​ജി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും കൈ​ക്കൂ​ലി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും ബി​ജെ​പി, യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ കൗ​ൺ​സി​ൽ യോ​ഗം ബ​ഹ​ള​ത്തി​ൽ മു​ങ്ങി.

തൃ​ക്ക​ണ്ണാ​പു​രം കൗ​ൺ​സി​ല​ർ അ​ജി​നെ കൗ​ൺ​സി​ൽ ഹാ​ളി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നും രാ​ജി​വെ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി അം​ഗ​ങ്ങ​ൾ ബാ​ന​റു​ക​ളും പ്ല​ക്കാ​ർ​ഡു​ക​ളും ഉ​യ​ർ​ത്തി. നൂ​റ് കൗ​ൺ​സി​ല​ർ​മാ​ർ​ക്കും നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ സം​ഭ​വ​മാ​ണി​തെ​ന്ന് പാ​പ്പ​നം​കോ​ട് സ​ജി ആ​രോ​പി​ച്ചു. അ​ജി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും 10 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​പ​ണ​വി​ധേ​യ​നാ​യ വ്യ​ക്തി​യെ കൗ​ൺ​സി​ലി​ൽ ഇ​രു​ത്തി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നും സ​ജി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ജി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വം ന​ഗ​ര​സ​ഭ​യ്ക്ക് വ​ലി​യ നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യെ​ന്ന് കെ.​എ​സ്. ശ​ബ​രി​നാ​ഥ​നും സു​ഗ​ത​നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തേ​സ​മ​യം വ്യ​ക്തി​പ​ര​മാ​യി അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ മു​ഖം പ്ര​ദ​ർ​ശി​പ്പി​ച്ചു​ള്ള പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്ത​രു​തെ​ന്ന് സു​ഗ​ത​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ​മാ​ന​മാ​യ രീ​തി​യി​ൽ ത​ന്‍റെ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​പ്പോ​ൾ കു​ടും​ബ​ത്തി​ന് വ​ലി​യ വേ​ദ​ന​യു​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ സു​ഗ​ത​ന്‍റെ ഒ​പ്പ് വ്യാ​ജ​മാ​ണെ​ന്ന ആ​രോ​പ​ണം എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് എ​സ്.​പി. ദീ​പ​ക് ആ​വ​ർ​ത്തി​ച്ചു. സു​ഗ​ത​ന് ജ​യി​ലി​ൽ പോ​കു​ന്ന​തി​ന് മു​മ്പു​ത​ന്നെ കൗ​ൺ​സി​ല​ർ സ്ഥാ​നം ന​ഷ്ട​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും തു​ട​ർ​ച്ച​യാ​യി എ​ട്ടു​മാ​സം കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ദീ​പ​ക് ആ​രോ​പി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags : corporation council KovalamSpaCase Anurup ThiruvananthapuramCorporation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up