x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​തി​നാ​ലു​കാ​രി​യെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ന്ന പി​താ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: October 31, 2026 02:44 PM IST | Updated: October 31, 2026 02:46 PM IST

പ്രതീകാത്മക ചിത്രം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ വി​ല്ലു​പു​രം ജി​ല്ല​യി​ൽ പ്ര​ണ​യ​ബ​ന്ധം ഉ​പേ​ക്ഷി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​ന് പ​തി​നാ​ലു​കാ​രി​യെ പി​താ​വ് ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ പെ​ൺ​ക്കു​ട്ടി​യു​ടെ പി​താ​വ് ശി​വ​ശാ​സ്ത്രി​യെ (40) പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

ശി​വ​ശാ​സ്ത്രി​യും ഭാ​ര്യ എ​സ്. വി​മ​ലും ര​ണ്ട് പെ​ൺ​മ​ക്ക​ളും വാ​നൂ​രി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​ള​യ മ​ക​ൾ പ​ഠ​ന​ത്തി​നാ​യി റാ​ണി​പേ​ട്ടി​ലു​ള്ള മു​ത്ത​ശി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. അ​വി​ടെ​വ​ച്ച് കു​ട്ടി ജീ​വ എ​ന്ന യു​വാ​വു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി.

പെ​ൺ​കു​ട്ടി​യു​ടെ പ്ര​ണ​യ​വി​വ​ര​മ​റി​ഞ്ഞ മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യെ ശാ​സി​ക്കു​ക​യും പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന് സ​മീ​പ​ത്തു​ള്ള സ്കൂ​ളി​ൽ പ​ത്താം ക്ലാ​സി​ൽ ചേ​ർ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ കു​ടും​ബ​ത്തി​ന്‍റെ എ​തി​ർ​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് പെ​ൺ​കു​ട്ടി ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി ഫോ​ണി​ലൂ​ടെ ജീ​വ​യു​മാ​യി ബ​ന്ധം തു​ട​ർ​ന്നു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ദി​വ​സം രാ​ത്രി​യി​ൽ പെ​ൺ​കു​ട്ടി ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ൾ ശി​വ​ശാ​സ്ത്രി ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഇ​യാ​ൾ സ​ഹോ​ദ​ര​ൻ ശ​ശി​കു​മാ​റി​നെ വി​ളി​ച്ച് വി​വ​രം പ​റ​യു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ വീ​ട്ടി​ലെ​ത്തു​ക​യും ബോ​ധ​ര​ഹി​ത​യാ​യ കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കു​ട്ടി മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് ശി​വ​ശാ​സ്ത്രി​യെ അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Murder Arrest Death

Recent News

Corehub Up