സ്വകാര്യ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചപ്പോൾ
കോഴിക്കോട്: നാദാപുരം കായ്പനച്ചിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് തീയും പുകയും ഉയര്‍ന്നു. നാദാപുരം-തലശേരി സംസ്ഥാനപാതയില്‍ കായ്പ്പനച്ചിയില് ഇന്നലെ രാവിലെ 9:30നാണ് സംഭവമുണ്ടായത്.
തീ പെട്ടെന്ന് തന്നെ നിയന്ത്രണമാക്കാനായതിനാല് വലിയ അപകടം ഒഴിവാകുകയായിരുന്നു. നാദാപുരത്ത് നിന്ന് തലശേരിയിലേക്ക് പോവുകയായിരുന്നു ബസ്. അപകടം നടക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു.
യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാദാപുരം, പാനൂര്‍ എന്നിവിടങ്ങളില്‍ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. തുടര്‍ന്ന് തീ പൂര്‍ണമായും അണയ്ക്കുകയായിരുന്നു.
Tags : Tyre Running Bus Burst Fire Nadapuram