Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tyre

ട​യ​ർ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ; തീ​രു​വ കു​റ​യ്ക്ക​ണ​മെ​ന്ന് ആ​ത്മ​

ന്യൂ​ഡ​ൽ​ഹി/കൊച്ചി: ട​യ​ർ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ​യി​ൽ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ഓ​ട്ടോ​മോ​ട്ടീ​വ് ട​യ​ർ മാ​നു​ഫാ​ക്ച​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ആ​ത്മ).

പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യും ആ​ഗോ​ള ക്രൂ​ഡ് ഓ​യി​ൽ വി​പ​ണി​യി​ലെ അ​സ്ഥി​ര​ത​യും കാ​ര​ണം ട​യ​ർ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ഇ​റ​ക്കു​മ​തി​യി​ൽ ത​ട​സം നേ​രി​ട്ട​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സം​ഘ​ട​ന ഇ​റ​ക്കു​മ​തി തീ​രു​വ​യി​ൽ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തെ തു​ട​ർ​ന്ന് ട​യ​ർ നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞി​ട്ടു​ണ്ട്. യു​ദ്ധ​ത്തെ തു​ട​ർ​ന്ന് ട​യ​ർ നി​ർ​മാ​ണ​ച്ചെ​ല​വ് 70 ശ​ത​മാ​നം വ​രെ വ​ർ​ധി​ച്ചെ​ന്ന് ആ​ത്മ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സി​ന്ത​റ്റി​ക് റ​ബ​ർ, പ്ര​ത്യേ​ക റെ​സി​നു​ക​ൾ എ​ന്നി​വ​യ്ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ ജൂ​ണ്‍ 30 വ​രെ താ​ത്കാ​ലി​ക ക​സ്റ്റം​സ് തീ​രു​വ ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ട​യ​ർ നി​ർ​മ്മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ മൊ​ത്തം അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ചെ​ല​വി​ൽ 60 മു​ത​ൽ 70 ശ​ത​മാ​നം വ​രെ​യും ക്രൂ​ഡ് ഓ​യി​ൽ അ​ധി​ഷ്ഠി​ത വ​സ്തു​ക്ക​ൾ​ക്കാ​ണ്.

ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലെ ചാ​ഞ്ചാ​ട്ട​വും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക്, സൂ​യ​സ് ക​നാ​ൽ തു​ട​ങ്ങി​യ പ്ര​ധാ​ന ക​പ്പ​ൽ പാ​ത​ക​ളി​ലെ പ്ര​തി​സ​ന്ധി ച​ര​ക്ക് കൂ​ലി വ​ർ​ധി​ക്കു​ന്ന​തി​നും ഇ​ൻ​ഷു​റ​ൻ​സ് നി​ര​ക്കു​ക​ൾ ഉ​യ​രു​ന്ന​തി​നും ഷി​പ്പ്മെ​ന്‍റു​ക​ൾ വൈ​കു​ന്ന​തി​നും കാ​ര​ണ​മാ​യ​താ​യി അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ഇ​ത് ഉ​ത്പാ​ദ​ന ചെ​ല​വ് കു​ത്ത​നെ ഉ​യ​ർ​ത്തു​ന്നു.

ട​യ​റു​ക​ളു​ടെ സു​ര​ക്ഷ​യി​ൽ നി​ർ​ണാ​യ​ക​മാ​യ ബീ​ഡ് വ​യ​റു​ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ത് ട​യ​ർ ക​ന്പ​നി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. വ്യാ​വ​സാ​യി​ക വാ​ത​ക​ത്തി​ന്‍റെ​യും എ​ൽ​പി​ജി​യു​ടെ​യും ക്ഷാ​മം കാ​ര​ണം ആ​ഭ്യ​ന്ത​ര വി​ത​ര​ണ​ക്കാ​ർ ഉ​ത്പാ​ദ​ന പ​രി​മി​തി​ക​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ബീ​ഡ് വ​യ​റു​ക​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് ക്വാ​ളി​റ്റി ക​ണ്‍ട്രോ​ൾ ഓ​ർ​ഡ​റി​ൽ​നി​ന്ന് താ​ത്കാ​ലി​ക ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​ത്മ​യു​ടെ ആ​വ​ശ്യം. കൂ​ടാ​തെ ട​യ​ർ നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ൾ​ഫ​ർ, റ​ബ​ർ പ്രോ​സ​സ് ഓ​യി​ലു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഉ​ത്പാ​ദ​നം നി​ല​നി​ർ​ത്താ​ൻ റി​ഫൈ​ന​റി​ക​ളോ​ട് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​ത​​​​ര​​​​ണ​​​ശൃം​​​​ഖ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ അ​​​​നി​​​​ശ്ചി​​​​ത​​​​ത്വം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​യ​​​​പ​​​​ര​​​​മാ​​​​യ പി​​​​ന്തു​​​​ണ ന​​​​ൽ​​​​ക​​​​ണം.

നി​​​​ല​​​​വി​​​​ലെ പ്ര​​​​തി​​​​സ​​​​ന്ധി മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ സി​​​​ന്ത​​​​റ്റി​​​​ക് റ​​​​ബ​​​​ർ, പ്ര​​​​ത്യേ​​​​ക റെ​​​​സി​​​​നു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്ക് ജൂ​​​​ൺ 30 വ​​​​രെ താ​​​​ത്കാ​​​​ലി​​​​ക ക​​​​സ്റ്റം​​​​സ് തീ​​​​രു​​​​വ ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ച്ച സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ ട​​​​യ​​​​ർ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് ഒ​​​​ഴി​​​​ച്ചു​​​​കൂ​​​​ടാ​​​​നാ​​​​കാ​​​​ത്ത നൈ​​​​ലോ​​​​ൺ ട​​​​യ​​​​ർ കോ​​​​ർ​​​​ഡ് ഫാ​​​​ബ്രി​​​​ക്, ബീ​​​​ഡ് വ​​​​യ​​​​ർ, സ്റ്റീ​​​​ൽ ട​​​​യ​​​​ർ കോ​​​​ർ​​​​ഡ്, കാ​​​​ർ​​​​ബ​​​​ൺ ബ്ലാ​​​​ക്ക് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്ക് ഇ​​​​പ്പോ​​​​ഴും ഉ​​​​യ​​​​ർ​​​​ന്ന ഇ​​​​റ​​​​ക്കു​​​​മ​​​​തി തീ​​​​രു​​​​വ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത് വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​നു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണെ​​​​ന്ന് ആ​​​​ത്മ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Latest News

Corehub Up