x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്സൈ​സ് ചെ​ക്ക്‌​പോ​സ്റ്റി​ൽ ഡ്യൂ​ട്ടി​ക്കി​ടെ മ​ദ്യ​പി​ച്ചു; പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ

വെബ് ഡെസ്‌ക്
Published: October 31, 2026 10:53 AM IST | Updated: October 31, 2026 10:53 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ക​ള്ളി​ക്കാ​ട് എ​ക്സൈ​സ് ചെ​ക്ക്‌​പോ​സ്റ്റി​ൽ ഡ്യൂ​ട്ടി​ക്കി​ടെ മ​ദ്യ​പി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​റെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. ക​ള്ളി​ക്കാ​ട് എ​ക്സൈ​സ് ചെ​ക്ക്‌​പോ​സ്റ്റി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​എ​സ്. ഷി​ൻ​രാ​ജി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മി​ഷ്ണ​റാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

ബു​ധ​നാ​ഴ്ച ക​ള്ളി​ക്കാ​ട് എ​ക്സൈ​സ് ചെ​ക്ക്‌​പോ​സ്റ്റി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ദ്യ​പി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി. നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ ചെ​ക്ക്‌​പോ​സ്റ്റി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ഡ്യൂ​ട്ടി പോ​യി​ന്‍റി​ലും ചെ​ക്ക്‌​പോ​സ്റ്റി​ലെ ക​ണ്ടെ​യ്‌​ന​ർ മോ​ഡ്യൂ​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ജ​ന​റ​ൽ ഡ​യ​റി പ​രി​ശോ​ധി​ച്ച​പ്പോ​ൾ രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​ക്ക് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​എ​സ്. ഷി​ൻ​രാ​ജ് ഡ്യൂ​ട്ടി​യി​ൽ പ്ര​വേ​ശി​ച്ച​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ചെ​ക്ക്‌​പോ​സ്റ്റി​ലും പ​രി​സ​ര​ങ്ങ​ളി​ലും ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ ജീ​വ​ന​ക്കാ​ർ വി​ശ്ര​മ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ യൂ​ണി​ഫോ​മി​ൽ ഷി​ൻ​രാ​ജി​നെ ക​ണ്ടെ​ത്തി​യ​താ​യി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഡ്യൂ​ട്ടി സ​മ​യ​ത്ത് വി​ശ്ര​മ​മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ വ്യ​ക്ത​ത​യി​ല്ലാ​ത്ത മ​റു​പ​ടി​യാ​ണ് ന​ൽ​കി​യ​തെ​ന്നും പെ​രു​മാ​റ്റ​ത്തി​ൽ മ​ദ്യ​പി​ച്ച​താ​യി സം​ശ​യം തോ​ന്നി​യ​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

തു​ട​ർ​ന്ന് ഡ്യൂ​ട്ടി​ക്ക് പ​ക​രം മ​റ്റൊ​രു സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റെ നി​യോ​ഗി​ച്ച ശേ​ഷം ഷി​ൻ​രാ​ജി​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ഹെ​ഡ്‌​ക്വാ​ർ​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​പി​ച്ച​താ​യി ഡോ​ക്ട​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​താ​യും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഡ്യൂ​ട്ടി സ​മ​യ​ത്ത് മ​ദ്യ​പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ന​ട​പ​ടി ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക​ലം​ഘ​ന​വും കൃ​ത്യ​വി​ലോ​പ​വു​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് തി​രു​വ​ന​ന്ത​പു​രം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ്ണ​ർ സൂ​ര​ജ് സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

 

Tags : excise Drunk duty checkpost Preventive Officer suspended

Recent News

Corehub Up