നാദാപുരം: നിപ പ്രതിരോധത്തിനു കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കല്ലാച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കാനാണു ശ്രമം നടക്കുന്നത്.
ടാസ്ക് ഫോഴ്സിൽ അംഗമായിട്ടുള്ള ഐഎഎസ് ഉദ്യോഗസ്ഥന് ഉത്തരേന്ത്യയിലെ ബിജെപി നേതാക്കളുടെ ബിസിനസുമായി ബന്ധമുണ്ട്. സ്വകാര്യമേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് ഇതു വ്യക്തമാക്കുന്നത്. കേരളത്തിലെ ഗവ. ആശുപത്രികൾ സ്വകാര്യ മേഖലയിലേക്കു പോകുമോയെന്ന ആശങ്കയുണ്ട്.
അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്ക്കാനും ആരോഗ്യമേഖലയിൽ വൻ വികസന പ്രവർത്തനങ്ങൾ നടത്താനും എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. എന്നാൽ എല്ലാം തകിടം മറിക്കുകയാണ്. ആരോഗ്യവകുപ്പ് അതിസങ്കീർണമാണെന്നും വെറുതെ സർക്കാരിനെ കുറ്റം പറയാൻ പാടില്ലെന്നും ശൈലജ കൂട്ടിച്ചേർത്തു.
Tags : Expired medicine K.K. Shailaja K.K. Shailaja's public tour Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash