ആർ. ഹരി
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പിഎസ് സി അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
എറണാകുളത്ത് ഒളിവിൽ കഴിയവേയാണ് ഹരിയെ ഇന്നലെ പിടികൂടിയത്. പിഎസ്സി ചെയർമാന്റെ വലംകൈയായാണ് ആർ. ഹരി അറിയപ്പെട്ടിരുന്നത്. പിഎസ്സി പരീക്ഷത്ത ട്ടിപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന രണ്ടാമത്തെ അറസ്റ്റാണിത്. നേരത്തേ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ അറസ്റ്റ് ചെയ്തിരുന്നു.
പിഎസ്സി സെക്രട്ടറി സാജു ജോർജിനെ ഇന്നു പ്രത്യേക അന്വേഷണസംഘം ഇന്നു ചോദ്യം ചെയ്യും. ചോദ്യംചെയ്യാൻ ഹാജരാകാൻ നിർദേശിച്ച് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. പരീക്ഷാ കണ്ട്രോളറും തിങ്കളാഴ്ച ചോദ്യം ചെയ്യലിന് എത്തണമെന്നു നിർദേശിച്ചിരുന്നു.
പിഎസ്സി അംഗങ്ങളെയും അടുത്തയാഴ്ച കൂട്ടത്തോടെ ചോദ്യം ചെയ്യാനാണു തീരുമാനം. 12 കമ്മിഷനംഗങ്ങൾക്ക് തിങ്കളാഴ്ച മുതൽ ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി.
പരീക്ഷാ, നിയമന ക്രമക്കേടുകളിൽ ചെയർമാനും അംഗങ്ങൾക്കും പുറമെ സിപിഎം അനുഭാവികളായ ചില ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതായാണ് വിവരം.
Tags : AdditionalSecretary Arrested PSC ExamFraud Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash