Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ExamFraud

പി​എ​സ്‌​സി പ​രീ​ക്ഷത്തട്ടി​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യും പി​ടി​യി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന പി​​​എ​​​സ് സി ​​​അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി ആ​​​ർ. ഹ​​​രി​​​യെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്തു.

എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യ​​​വേ​​​യാ​​​ണ് ഹ​​​രി​​​യെ ഇ​​​ന്ന​​​ലെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പി​​​എ​​​സ്‌​​​സി ചെ​​​യ​​​ർ​​​മാ​​​ന്‍റെ വ​​​ലം​​​കൈ​​​യാ​​​യാണ് ആ​​​ർ. ഹ​​​രി അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. പി​​​എ​​​സ്‌സി ​​​പ​​​രീ​​​ക്ഷത്ത ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ക്കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ അ​​​റ​​​സ്റ്റാ​​​ണി​​​ത്. നേ​​​രത്തേ മു​​​ൻ ഡെപ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി പി. ​​​സ​​​തീ​​​ഷി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.

പി​​​എ​​​സ്‌​​​സി സെ​​​ക്ര​​​ട്ട​​​റി സാ​​​ജു ജോ​​​ർ​​​ജി​​​നെ ഇ​​​ന്നു പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം ഇ​​​ന്നു ചോ​​​ദ്യം ചെ​​​യ്യും. ചോ​​​ദ്യംചെ​​​യ്യാ​​​ൻ ഹാ​​​ജ​​​രാ​​​ക​​​ാൻ നി​​​ർ​​​ദേ​​​ശി​​​ച്ച് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. പ​​​രീ​​​ക്ഷാ ക​​​ണ്‍​ട്രോ​​​ള​​​റും തി​​​ങ്ക​​​ളാ​​​ഴ്ച ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ന് എ​​​ത്ത​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ളെയും അ​​​ടു​​​ത്തയാ​​​ഴ്ച കൂ​​​ട്ട​​​ത്തോ​​​ടെ ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. 12 ക​​​മ്മി​​​ഷ​​​നം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ൽ ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​ന് ഹാ​​​ജ​​​രാ​​​കാ​​​ൻ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി.

പ​​​രീ​​​ക്ഷാ, നി​​​യ​​​മ​​​ന ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളി​​​ൽ ചെ​​​യ​​​ർ​​​മാ​​​നും അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും പു​​​റ​​​മെ സി​​​പി​​​എം അ​​​നു​​​ഭാ​​​വി​​​ക​​​ളാ​​​യ ചി​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും പ​​​ങ്കു​​​ണ്ടെ​​​ന്ന് ക്രൈം​​​ബ്രാ​​​ഞ്ച് ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യാ​​​ണ് വി​​​വ​​​രം.

Latest News

Corehub Up