സാനിഫ് , നോയല്‍
ഉപ്പുതറ: ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. അയ്യപ്പന്‍കോവില്‍ മേരികുളം നിരപ്പേല്‍കട ആരംപുളിക്കല്‍ സലീമിന്റെ മകന് സാനിഫ് (19) ആലടിക്കുന്നേല് വരിക്കാനിക്കല്‍ അനീഷിന്റെ മകന് നോയല്‍ (18) എന്നിവരാണു മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ കട്ടപ്പന-കുട്ടിക്കാനം മലയോരഹൈവേയില്‍ പരപ്പ് ജംഗ്ഷനിലായിരുന്നു അപകടം. ആലടിയിലുള്ള സുഹൃത്തിന്റെ അടുത്ത് പോയി മടങ്ങുമ്പോഴായിരുന്നു അപകടം.
ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് മെറ്റലില്‍ തെന്നി നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. ഏതാനും മീറ്റര്‍ റോഡിലൂടെ നിരങ്ങി നീങ്ങിയതിനു ശേഷം ബൈക്ക് മലയോര ഹൈവേയിലെ കോണ്‍ക്രീറ്റ് പോസ്റ്റിലും ഇടിച്ചു.
ഉപ്പുതറ പോലീസ് സ്റ്റേഷനിലെ ജീപ്പിലും സ്വകാര്യ വാഹനത്തിലുമായി ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇരുവരും ലബ്ബക്കട ജെപി എം കോളജില്‍ ബികോം വിദ്യാര്‍ഥികളാണ്. ഷെഫീനയാണ് സാനീഫിന്റെ അമ്മ. ഒരു സഹോദരനുണ്ട്. കബറടക്കം നടത്തി. മഞ്ജുവാണ് മരിച്ച നോയലിന്റെ അമ്മ. സംസ്കാരം ഇന്ന് ആലടി മലങ്കര കത്തോലിക്ക പള്ളിയില്‍ നടക്കും.
Tags : PlusTwoStudents Died BikeAccident Bike Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash