x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​​റോ​​പ്പി​​ലെ സീ​​റോമ​​ല​​ബാ​​ർ അ​​പ്പ​​സ്തോ​​ലി​​ക് വി​​സി​​റ്റേ​​ഷ​​ൻ ദ​​ശ​​വ​​ത്സ​​രാ​​ഘോ​​ഷം നാ​​ളെ

വെബ്ഡെസ്ക്
Published: October 31, 2026 02:57 AM IST | Updated: October 31, 2026 02:57 AM IST

പ്രതീകാത്മക ചിത്രം

റോം: ​​​​​യൂ​​​​​റോ​​​​​പ്പി​​​​​ലെ സീ​​​​​റോ മ​​​​​ല​​​​​ബാ​​​​​ർ അ​​​​​പ്പ​​​​​സ്തോ​​​​​ലി​​​​​ക് വി​​​​​സി​​​​​റ്റേ​​​​​ഷ​​​​​ന്‍റെ ദ​​​​​ശ​​​​​വ​​​​​ത്സ​​​​​രാ​​​​​ഘോ​​​​​ഷം നാ​​​​​ളെ റോ​​​​​മി​​​​​ലെ സാ​​​​​ന്ത അ​​​​​ന​​​​​സ്താ​​​​​സി​​​​​യ ബ​​​​​സി​​​​​ലി​​​​​ക്ക​​​​​യി​​​​​ൽ വി​​​​​വി​​​​​ധ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളോ​​​​​ടെ ന​​​​​ട​​​​​ക്കും.

ഇ​​​​​തി​​​​​നു പ്രാ​​​​​രം​​​​​ഭ​​​​​മാ​​​​​യി ഇ​​​​​ന്ന് അ​​​​​പ്പ​​​​​സ്തോ​​​​​ലി​​​​​ക് വി​​​​​സി​​​​​റ്റേ​​​​​റ്റ​​​​​ർ മാ​​​​​ർ സ്റ്റീ​​​​​ഫ​​​​​ൻ ചെ​​​​​റ​​​​​പ്പ​​​​​ണത്തി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ അ​​​​​സീ​​​​​സി​​​​​യി​​​​​ലേ​​​​​ക്കു തീ​​​​​ർ​​​​​ഥാ​​​​​ട​​​​​നം ന​​​​​ട​​​​​ത്തും. യൂ​​​​​റോ​​​​​പ്പി​​​​​ലെ സീ​​​​​റോമ​​​​​ല​​​​​ബാ​​​​​ർ ക​​​​​മ്യൂ​​​​​ണി​​​​​റ്റി​​​​​ക​​​​​ളു​​​​​ള്ള 26 രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ ഇ​​​​​ന്നു രാ​​​​​വി​​​​​ലെ 7.30ന് ​​ ​​​കൊ​​​​​ർ​​​​​ണേ​​​​​ലി​​​​​യ​​​​​യി​​​​​ൽ എ​​​​​ത്തി​​​​​ച്ചേ​​​​​രും. അ​​​​​വി​​​​​ടെ​​​നി​​​​​ന്നാ​​​​​ണ് അ​​​​​സീ​​​​​സി​​​​​യി​​​​​ലേ​​​​​ക്ക് തീ​​​​​ർ​​​​​ഥാ​​​​​ട​​​​​നം ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ക.

നാ​​​​​ളെ രാ​​​​​വി​​​​​ലെ 8.45‌ന് ​​​​​ആ​​​​​രാ​​​​​ധ​​​​​ന​​​​​യോ​​​​​ടെ ദ​​​​​ശ​​​​​വാ​​​​​ർ​​​​​ഷി​​​​​കാ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യു​​​​​ള്ള തി​​​​​രു​​​​​ക്ക​​​​​ർ​​​​​മ​​​​​ങ്ങ​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ക്കും. ആ​​​​​രാ​​​​​ധ​​​​​ന​​​​​യ്ക്ക് ജ​​​​​ന​​​​​റ​​​​​ൽ കോ-​​​​​ഓ​​​​​ർ​​​​​ഡി​​​​​നേ​​​​​റ്റ​​​​​ർ ഫാ. ​​​ഡോ. ബി​​​​​നോ​​​​​ജ് മു​​​​​ള​​​​​വ​​​​​രി​​​​​ക്ക​​​​​ൽ നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കും.

പ​​​​​ത്തി​​​​​നു ന​​​​​ട​​​​​ക്കു​​​​​ന്ന ആ​​​​​ഘോ​​​​​ഷ​​​​​മാ​​​​​യ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്​​​​​ക്ക് സീ​​​​​റോ​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭാ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ റാ​​​​​ഫേ​​​​​ൽ ത​​​​​ട്ടി​​​​​ൽ മു​​​​​ഖ്യ​​​​​കാ​​​​​ർ​​​​​മി​​​​​ക​​​​​ത്വം വ​​​​​ഹി​​​​​ക്കും. ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് കൂ​​​​​വ​​​​​ക്കാ​​​​​ട്, മാ​​​​​ർ സ്റ്റീ​​​​​ഫ​​​​​ൻ ചെ​​​​​റ​​​​​പ്പ​​​​​ണ​​​​​ത്ത് എ​​​​​ന്നി​​​​​വ​​​​​രും നി​​​​​ര​​​​​വ​​​​​ധി വൈ​​​​​ദി​​​​​ക​​​​​രും സ​​​​​ഹ​​​​​കാ​​​​​ർ​​​​​മി​​​​​ക​​​​​രാ​​​​​കും. നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​നു സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത​​​​​രും വി​​​​​ശ്വാ​​​​​സീ സ​​​​​മൂ​​​​​ഹ​​​​​വും വി​​​​​ശു​​​​​ദ്ധ​​​​​ ബ​​​​​ലി​​​​​യി​​​​​ൽ പ​​​​​ങ്കു​​​​​ചേ​​​​​രും. തു​​​​​ട​​​​​ർ​​​​​ന്ന് യു​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ ഒ​​​​​രു​​​​​ക്കു​​​​​ന്ന ‘കൃ​​​​​പ​​​​​യു​​​​​ടെ പ​​​​​ത്തു​​​​​വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ’ എ​​​​​ന്ന പ്രോ​​​​​ഗ്രാം.

11.30ന് ​​ ​​​ന​​​​​ട​​​​​ക്കു​​​​​ന്ന പൊ​​​​​തു​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ സീ​​​​​റോ മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭയു​​​​​ടെ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ റാ​​​​​ഫേ​​​​​ൽ ത​​​​​ട്ടി​​​​​ൽ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ക്കും. ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് കൂ​​​​​വ​​​​​ക്കാ​​​​​ട് മു​​​​​ഖ്യ​​​​​പ്ര​​​​​ഭാ​​​​​ഷ​​​​​ണ​​​​​വും മാ​​​​​ർ​​​​​ സ്റ്റീ​​​​​ഫ​​​​​ൻ ചെ​​​​​റ​​​​​പ്പ​​​​​ണ​​​​​ത്ത് ആ​​​​​മു​​​​​ഖ​​​​​പ്ര​​​​​ഭാ​​​​​ഷ​​​​​ണ​​​​​വും ന​​​​​ട​​​​​ത്തും.

കോ​​-​​​ഓ​​​​​ർ​​​​​ഡിനേ​​​​​റ്റ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ ഫാ.​​ ​​​ഡോ. ക്ല​​​​​മ​​​​​ന്‍റ് ചി​​​​​റ​​​​​യ​​​​​ത്ത് സ്വാ​​​​​ഗ​​​​​ത​​​​​വും ജ​​​​​ന​​​​​റ​​​​​ൽ കോ-​​​ഓ​​​​​ർ​​​​​ഡി​​​​​നേ​​​​​റ്റ​​​​​ർ ഫാ.​​ ​​​ഡോ. ബി​​​​​നോ​​​​​ജ് മു​​​​​ള​​​​​യ്ക്ക​​​​​ൽ ന​​​​​ന്ദി​​​​​യും പ​​​​​റ​​​​​യും. തു​​​​​ട​​​​​ർ​​​​​ന്ന് ക​​​​​ലാ​​​​​വി​​​​​രു​​​​​ന്നും സ്നേ​​​​​ഹ​​​​​വി​​​​​രു​​​​​ന്നും ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കും. വൈ​​​​​കി​​​​​ട്ട് 4.30ന് ​​​​​ദോ​​​​​മു​​​​​സ് മാ​​​​​ർ​​​​​ത്തോ​​​​​മ​​​​​യി​​​​​ൽ യൂ​​​​​റോ​​​​​പ്പി​​​​​ലെ 26 രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​ന്നു വ​​​​​ന്ന പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളു​​​​​ടെ സം​​​​​ഗ​​​​​മം ന​​​​​ട​​​​​ക്കും. പ​​​​​ത്തു​​​​​വ​​​​​ർ​​​​​ഷ പ്ര​​​​​വ​​​​​ർത്ത​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ, പു​​​​​തി​​​​​യ ക​​​​​ർ​​​​​മ​​​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​കാ​​​​​ശനം ​​​​​എ​​​​​ന്നി​​​​​വ​​​​​യും സ്നേ​​​​​ഹ​​​​​വി​​​​​രു​​​​​ന്നും ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കും.

പ​​​​​ത്തു​​​​​വ​​​​​ർ​​​​​ഷം​​​​​മു​​​​​ന്പ് 89 കു​​​​​ർ​​​​​ബാ​​​​​ന കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ഒ​​​​​തു​​​​​ങ്ങി​​​​​നി​​​​​ന്നി​​​​​രു​​​​​ന്ന വി​​​​​ശ്വാ​​​​​സീ സ​​​​​മൂ​​​​​ഹം ഇ​​​​​ന്ന് 26 യൂ​​​​​റോ​​​​​പ്യ​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി 180 സ​​​​​ജീ​​​​​വ വി​​​​​ശ്വാ​​​​​സീ സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ളാ​​​​​യി വ​​​​​ള​​​​​ർ​​​​​ന്നി​​​ട്ടു​​​ണ്ട്. 2016ൽ 42 ​​​​​വൈ​​​​​ദി​​​​​ക​​​​​രു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന സ്ഥാ​​​​​ന​​​​​ത്ത് ഇ​​​​​ന്ന് 102 വൈ​​​​​ദി​​​​​ക​​​​​ർ അ​​​​​ജ​​​​​പാ​​​​​ല​​​​​ന ശു​​​​​ശ്രൂ​​​​​ഷ​​​​​യി​​​​​ൽ പ​​​​​ങ്കു​​​​​ചേ​​​​​രു​​​​​ന്നു.

യൂ​​​​​റോ​​​​​പ്പി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ താ​​​​​മ​​​​​സി​​​​​ക്കു​​​​​ന്ന സീ​​​​​റോ​​​മ​​​​​ല​​​​​ബാ​​​​​ർ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളെ ഒ​​​​​രു​​​​​മി​​​​​പ്പി​​​​​ക്കു​​​​​ക, പ്രാ​​​​​ദേ​​​​​ശി​​​​​ക ക​​​​​ത്തോ​​​​​ലി​​​​​ക്കാ രൂ​​​​​പ​​​​​ത​​​​​ക​​​​​ളു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ച്ച് അ​​​​​ജ​​​​​പാ​​​​​ല​​​​​ന പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ ക്ര​​​​​മീ​​​​​ക​​​​​രി​​​​​ക്കു​​​​​ക, സ​​​​​ഭ​​​​​യു​​​​​ടെ ആ​​​​​രാ​​​​​ധ​​​​​നാ ​​​​​പാ​​​​​ര​​​​​ന്പ​​​​​ര്യ​​​​​വും ആ​​​​​ത്മീ​​​​​യ പൈ​​​​​തൃ​​​​​ക​​​​​വും അ​​​​​ടു​​​​​ത്ത ത​​​​​ല​​​​​മു​​​​​റ​​​​​യി​​​​​ലേ​​​​​ക്കു കൈ​​​​​മാ​​​​​റു​​​​​ക തു​​​​​ട​​​​​ങ്ങി​​​​​യ ദൗ​​​​​ത്യ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​ണ് അ​​​​​പ്പ​​​​​സ്തോ​​​​​ലി​​​​​ക് വി​​​​​സി​​​​​റ്റേ​​​​​ഷ​​​​​ൻ നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്.

റോ​​​​​മി​​​​​ലെ പു​​​​​രാ​​​​​ത​​​​​ന ബ​​​​​സി​​​​​ലി​​​​​ക്ക​​​​​യാ​​​​​യ സാ​​​​​ന്താ അ​​​​​ന​​​​​സ്താ​​​​​സി​​​​​യ സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ​​​​​യു​​​​​ടെ ആ​​​​​രാ​​​​​ധ​​​​​ന​​​​​യ്ക്കും വി​​​​​ശ്വാ​​​​​സ​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ കൂ​​​​​ട്ടാ​​​​​യ്മ​​​​​യ്ക്കു​​​​​മാ​​​​​യി മാ​​​​​ർ​​​​​പാ​​​​​പ്പ ന​​​​​ൽ​​​​​കി​​​​​യി​​​ട്ടു​​​ണ്ട്.

Tags : SyroMalabar ApostolicVisitation Europe Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up