NRI
കൊളോണ്: കൊളോണിലെ സീറോമലബാര് റീത്ത് കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ നാല്പ്പത്തിനാലാമത്തെ തിരുനാളും വി. തോമാശ്ലീഹായുടെ തിരുനാളും സംയുക്തമായി ജൂലൈ 11,12 (ശനി,ഞായര്) ദിവസങ്ങളില് നടക്കും.
56 വര്ഷം പിന്നിടുന്ന കമ്യൂണിറ്റിയുടെ തിരുനാള് ആഘോഷ പരിപാടികള് കൊളോണ് മ്യൂള്ഹൈമിലെ ലീബ് ഫ്രൗവന് ദേവാലയത്തിലാണ് (Regenten Str.4, 51063 Koeln) നടക്കുന്നത്.
11ന് വൈകുന്നേരം നാലിന് വി. കുർബാനയെ തുടർന്ന് തിരുനാളിന് കൊടിയേറും. 12ന് രാവിലെ 10ന് നടക്കുന്ന ദിവ്യബലിയില് യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര് മാര് സ്റ്റീഫന് ചിറപ്പണത്തത്ത് കാര്മികത്വം വഹിക്കും.
തിരുനാളില് കൊളോണ് അതിരൂപത സഹായമെത്രാന് ഡൊമിനിക്കൂസ് ഷ്വാഡര്ലാപ്പ് പങ്കെടുക്കും. വിശുദ്ധ കുര്ബാനയെ തുടര്ന്ന് പ്രദക്ഷിണവും ഉച്ചഭക്ഷണവും സാംസ്കാരിക പരിപാടികളും ലോട്ടറിയുടെ നറുക്കെടുപ്പും നടക്കും.
ബോണിൽ താമസിക്കുന്ന തൃശൂര് സ്വദേശി സാബു, ജോർലി ചിറ്റിലപ്പിള്ളി മക്കളായ ഡേവിഡ്, ജോർജി എന്നിവരടങ്ങുന്ന കുടുംബമാണ് ഇത്തവണത്തെ പ്രസുദേന്തി.
ജര്മനിയിലെ കൊളോണ് അതിരൂപതയിലെയും എസന്, ആഹന്, എന്നീ രൂപതകളിലെയും സീറോമലബാർ കൂട്ടായ്മയാണ് കൊളോണിലെ കാത്തലിക് കമ്യൂണിറ്റി.
കൊളോണ് കര്ദിനാള് റൈനര് മരിയ വോള്ക്കിയുടെ കീഴിലുള്ള സമൂഹത്തിന്റെ ചാപ്ലയിനായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കഴിഞ്ഞ 25 വര്ഷമായി സേവനം അനുഷ്ടിക്കുന്നു.
NRI
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം ബർമിംഗ്ഹാമിൽ നടന്നു. രൂപതയുടെ ഇടവക മിഷൻ പ്രൊപ്പോസഡ് മിഷനുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം രാവിലെ ഫാ. ജെബിൻ പതിപറമ്പിൽ എംസിബിഎസ് നടത്തിയ പ്രെയിസ് ആൻഡ് വർഷിപ്പോടെയാണ് ആരംഭിച്ചത്.
തുടർന്ന് നടന്ന ഖത്വാ പ്രാർഥനയ്ക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. തുടർന്ന് തലശേരി മുൻ അതിരൂപതാധ്യക്ഷൻ മാർ ജോർജ് വലിയമറ്റം, മാർ ജോസഫ് സ്രാമ്പിക്കൽ, രൂപതയുടെ വിവിധ ഇടവക മിഷനുകളിൽ നിന്നെത്തിയ വൈദികർ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
NRI
തിരുവനന്തപുരം: സീറോമലങ്കര സഭയുടെ പ്രഥമ യൂറോപ്പ് - യുകെ കണ്വൻഷൻ ജൂണ് 13 മുതൽ 15 വരെ റോമിൽ നടത്തും. "വിശ്വാസത്തിലും സ്നേഹത്തിലും ഒന്നായി'' എന്നതാണു സമ്മേളനത്തിന്റെ പ്രമേയം.
സമ്മേളനത്തിന്റെ ഭാഗമായി തയാറാക്കിയ ലോഗോയുടെയും പോസ്റ്ററിന്റെയും ഔദ്യോഗിക പ്രകാശനം സീറോമലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ തിരുവനന്തപുരത്ത് നിർവഹിച്ചു.
NRI
ഷിക്കാഗോ: സീറോമലബാർ യുഎസ്എ കൺവൻഷൻ ജൂലൈ ഒമ്പത് മുതൽ 16 വരെ ഷിക്കാഗോ ഡൗൺടൗണിലെ മക്കോർമിക് പ്ലേസിൽ നടക്കും. ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യ സീറോമലബാർ രൂപതയായ ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ 25-ാം വാർഷീക ആഘോഷവും ഇതോടനുബന്ധിച്ചു നടക്കും.
പ്രാർഥനയ്ക്കും സാംസ്കാരിക ആഘോഷങ്ങൾക്കും യുവജന കൂട്ടായ്മയ്ക്കും ആത്മീയ നവീകരണത്തിനുമായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള സീറോമലബാർ വിശ്വാസികൾ നാലു ദിവസത്തേക്ക് ഒരുമിച്ചു ചേരുന്ന ആത്മീയ സംഗമമാണിത്.
NRI
ഷിക്കാഗോ: രജതജൂബിലി ആഘോഷിക്കുന്ന ഷിക്കാഗോ സീറോമലബാർ രൂപതയുടെ ജൂബിലി കൺവൻഷന് ആവേശം പകർന്ന് ഓസ്റ്റിനിലെ സെന്റ് അൽഫോൻസ ദേവാലയത്തിൽ ഇടവകതല "കിക്കോഫ്' സംഘടിപ്പിച്ചു.
ഈ മാസം 14ന് നടന്ന ചടങ്ങുകൾക്ക് രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു. കൺവൻഷന്റെ പ്രചരണാർഥം എത്തിയ പ്രതിനിധി സംഘത്തെ ഇടവക വികാരി ഫാ. ആന്റോ ജോർജ് ആലപ്പാട്ടിന്റെയും ഇടവകാംഗങ്ങളുടെയും നേതൃത്വത്തിൽ ഹൃദ്യമായി സ്വീകരിച്ചു.
ബോബി ചാക്കോ, ജിബി പാറക്കൽ, ബിനു മാത്യു, സിജോ വടക്കൻ, മനീഷ് ആന്റണി, റോഷൻ ചാക്കോ, ജെയ്സൺ മാത്യു, ഐഷാ ലോറൻസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
കൺവൻഷൻ ഫിനാൻസ് കമ്മിറ്റി ചെയർമാൻ ആൻഡ്രൂസ് തോമസ് രജിസ്ട്രേഷൻ, സ്പോൺസർഷിപ്പ്, വിവിധ പരിപാടികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. കൺവൻഷൻ വൈസ് ചെയർമാൻ ജോമോൻ ചിറയിൽ ഏവരെയും കൺവൻഷനിലേക്ക് സ്വാഗതം ചെയ്തു.
NRI
ന്യൂയോർക്ക്: ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ സീറോമലബാർ രൂപതയായ ഷിക്കാഗോ രൂപത 25 വർഷം പൂർത്തിയാക്കുന്നതിന്റെ രജതജൂബിലി ആഘോഷങ്ങളുടെ പരിസമാപ്തിയിൽ നടക്കുന്ന സീറോമലബാർ കൺവൻഷന്റെ കിക്കോഫ് ന്യൂയോർക്കിലെ റോക്ക്ലാൻഡ് ഹോളി ഫാമിലി സീറോമലബാർ പള്ളിയിൽ നടന്നു.
ഞായറാഴ്ച നടന്ന മനോഹരമായ ചടങ്ങുകൾക്ക് ജൂബിലി കൺവീനർ ഫാ. ജോൺ മേലേപ്പുറം നേതൃത്വം നൽകി. ഇടവക വികാരി ഫാ. സ്റ്റീഫൻ കണിപ്പള്ളിലിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ, കൺവീനർ ഫാ. ജോൺ മേലേപ്പുറത്തെയും ജൂബിലി ചെയർമാൻ ജോസ് ചാമക്കാലയെയും ഹൃദ്യമായി സ്വീകരിച്ചു.
സന്തോഷ് വർഗീസ്, ചെറിയാൻ മാത്യു, ജോസഫ് പള്ളിപുറത്തുകുന്നേൽ, ജോയ് തറത്തട്ടേൽ, ജെസി ജോസഫ്, തോമസ് പാലാച്ചേരി, ഷൈൻ റോയ് എന്നിവർ കിക്കോഫിന് നേതൃത്വം നൽകി.
വിശ്വാസവും അറിവും സൗഹൃദങ്ങളും പങ്കുവയ്ക്കുവാനുള്ള അനുഗ്രഹീതമായ വേദിയാണ് കൺവൻഷനെന്നും യുവജനങ്ങളെ പ്രത്യേകം ഇതിലേക്ക് കൊണ്ടുവരണമെന്നും ഫാ. ജോൺ തന്റെ സന്ദേശത്തിൽ വിശദീകരിച്ചു. രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ഈ വേളയിൽ ആഘോഷിക്കുന്നുണ്ട്.
NRI
ടൊറോന്റോ: കാനഡയിലെ സീറോമലബാര് വിശ്വാസികള്ക്കായി രൂപീകരിക്കപ്പെട്ട മിസിസാഗ രൂപത പത്തു വർഷങ്ങൾ പൂർത്തിയാക്കുന്നു. 2015 ഓഗസ്റ്റ് ആറിനാണ് ഫ്രാന്സിസ് മാര്പാപ്പ സീറോമലബാര് എക്സാര്ക്കേറ്റ് സ്ഥാപിച്ചത്.
ഡോ. ജോസ് കല്ലുവേലിയുടെ മെത്രാഭിഷേകവും എക്സാര്ക്കേറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും 2015 സെപ്റ്റംബര് 19ന് കര്ദിനാള് മാർ ജോര്ജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലാണ് നടന്നത്. 2024 സെപ്റ്റംബര് 20ന് ആരംഭം കുറിച്ച ദശവത്സര ആഘോഷങ്ങൾ ശനിയാഴ്ച (സെപ്റ്റംബർ 20) സമാപിക്കും.
സീറോമലബാര് സഭാ മേജര് ആര്ച്ച്ബിഷപ് മാര് റാഫേല് തട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ മിസിസാഗ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടക്കുന്ന കുർബാനയോടു കൂടി ആഘോഷങ്ങൾക്ക് ആരംഭം കുറിക്കും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ടൊറോന്റോ അതിരൂപതയുടെ മെത്രാപോലീത്ത കാർഡിനൽ ഫ്രാങ്ക് ലിയോ, ഷിക്കാഗോ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത് തുടങ്ങിയ സഭാ മേലധ്യക്ഷന്മാരും രാഷ്ട്രീയ നേതാക്കന്മാരും പങ്കെടുക്കും.
കാനഡയിലെ മുഴുവൻ വിശ്വാസികളെയും ഒരു കുടക്കീഴിലാക്കി തുടക്കമിട്ട എക്സാര്ക്കേറ്റ് ഏഴ് പള്ളികള്, പുതിയ മിഷന് സ്റ്റേഷനുകള്, വൈദികമന്ദിരങ്ങള് എന്നിങ്ങനെ അതിവേഗം വളര്ന്നു.
ഇതിനുള്ള അംഗീകാരമായി 2018 ഡിസംബര് 22ന് എക്സാര്ക്കേറ്റിനെ മിസിസാഗ രൂപതയായി ഉയര്ത്തി. 2019 മേയ് 19ന് രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും മെത്രാന്റെ സ്ഥാനാരോഹണവും നടന്നു.
വളര്ച്ചയുടെ പടവുകള്
രൂപതയ്ക്കായി തിരുപ്പട്ടം സ്വീകരിച്ച മൂന്നു വൈദികരെ കൂടാതെ 34 വൈദികര് വിവിധ മേഖലകളില് ശുശ്രൂഷ ചെയ്യുന്നു. മൂന്നു മഠങ്ങളിലായി ഒന്പത് സന്യാസിനിമാര്, 10 വൈദിക വിദ്യാര്ഥികള്, നാല്പതിനായിരത്തോളം ഇടവകാംഗങ്ങള്, 18 ഇടവകകള്, 31 മിഷന് സ്റ്റേഷനുകള്, 13 കുര്ബാന കേന്ദ്രങ്ങള് എന്നിങ്ങനെ മിസിസാഗ രൂപത അതിവേഗം വളരുകയാണ്.
രൂപത വികാരി ജനറല് ഫാ. പത്രോസ് ചമ്പക്കരയുടെ നേതൃത്വത്തില് വിവിധ കമ്മിറ്റികള് പരിപാടിക്കു നേതൃത്വം നൽകി. വി. കുർബാനയെ കൂടുതൽ അറിയുക, അനുഭവിക്കുക എന്ന ലക്ഷ്യത്തോടെ പത്താം വർഷം കുർബാന വർഷമായി മാറ്റി വയ്ക്കുകയും പഠനങ്ങൾ വിവിധ തലങ്ങളിൽ നടത്തപ്പെടുകയും ചെയ്തു.