തിരുവനന്തപുരം: സീറോമലങ്കര സഭയുടെ പ്രഥമ യൂറോപ്പ് - യുകെ കണ്വൻഷൻ ജൂണ്‍ 13 മുതൽ 15 വരെ റോമിൽ നടത്തും. "വിശ്വാസത്തിലും സ്നേഹത്തിലും ഒന്നായി'' എന്നതാണു സമ്മേളനത്തിന്റെ പ്രമേയം.
സമ്മേളനത്തിന്റെ ഭാഗമായി തയാറാക്കിയ ലോഗോയുടെയും പോസ്റ്ററിന്റെയും ഔദ്യോഗിക പ്രകാശനം സീറോമലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ തിരുവനന്തപുരത്ത് നിർവഹിച്ചു.

യൂറോപ്പ് - യുകെ അപ്പസ്തോലിക് വിസിറ്റേറ്റർ ഡോ.കുര്യാക്കോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത യുകെയിലും കണ്വൻഷൻ കോ-ഓർഡിനേറ്റർ മോണ്‍.കുര്യാക്കോസ് ചെറുപുഴതോട്ടത്തിൽ റോമിലും പ്രകാശനത്തിന് നേതൃത്വം നൽകി.
കണ്‍വൻഷനിൽ പങ്കുചേരുന്ന യുകെ, ഇറ്റലി, ജർമനി, സ്വിറ്റ്സർലൻഡ്, അയർലൻഡ്, മാൾട്ട, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലെ ഇടവകകളിലും പ്രകാശന ചടങ്ങുകൾ നടന്നു.
.jpeg1777268400.jpg)
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, സഭയിലെ മെത്രാന്മാർ, വൈദികർ, സന്യസ്തർ തുടങ്ങിയവരാണ് കണ്‍വൻഷനിൽ പങ്കെടുക്കുന്നത്.
.jpeg1777268400.jpg)
നടത്തിപ്പിനായി അപ്പസ്തോലിക് വിസിറ്റേറ്റർ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ ചെയർമാനായും മോണ്‍. ഡോ. കുര്യാക്കോസ് ചെറുപുഴത്തോട്ടത്തിൽ ജനറൽ കോ-ഓർഡിനേറ്ററുമായുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
Tags : SyroMalabar Europe UK Convention