District News
തിരുവമ്പാടി: പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പകർച്ച വ്യാധികൾക്കെതിരേ ജനകീയ കൺവൻഷൻ നടത്തി. മലയോര മേഖലയിൽ ഷിഗെല്ല, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജനകീയ കൺവൻഷൻ നടത്തിയത്.
തിരുവമ്പാടി ഫൊറോന ചർച്ച് പാരിഷ് ഹാളിൽ നടന്ന കൺവൻഷൻ പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ. അജിത അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ ബോധവത്കരണ ക്ലാസെടുത്തു.
ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ പകർച്ചവ്യാധി പ്രതിരോധ രൂപരേഖ അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിന്ദു ജോൺസൺ, പി.എ. ഫിറോസ്ഖാൻ, വാർഡ് മെംബർമാരായ മറിയാമ്മ ബാബു, കെ.ബി. റിനി, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ റംല ചോലക്കൽ, വി.എം. മിനി, രതി ടീച്ചർ എന്നിവർ പ്രസംഗിച്ചു.
NRI
ന്യൂയോർക്ക്: ഇന്ത്യയ്ക്ക് പുറത്തു സ്ഥാപിതമായ പ്രഥമ സീറോമലബാർ രൂപതയായ സീറോമലബാർ സെന്റ് തോമസ് കത്തോലിക്കാ എപ്പാർക്കിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി
ഷിക്കാഗോയിൽ നടക്കുന്ന സീറോ മലബാർ കൺവൻഷന് ഇനി വെറും മുപ്പത് ദിവസങ്ങൾ മാത്രം.
ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്ററിൽ ജൂലൈ 9, 10, 11, 12 (വ്യാഴം മുതൽ ഞായർ വരെ) തീയതികളിലാണ് കൺവൻഷൻ നടക്കുന്നത്. രൂപതയുടെ പ്രഥമ മെത്രാനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ഇതോടനുബന്ധിച്ച് ആഘോഷിക്കും.
കഴിഞ്ഞ 25 വർഷത്തിനിടെ മാർ ജേക്കബ് അങ്ങാടിയത്തിന്റെയും തുടർന്ന് മാർ ജോയ് ആലപ്പാട്ടിന്റെയും നേതൃത്വത്തിൽ രൂപത കൈവരിച്ച ആത്മീയവും ഭൗതികവുമായ നേട്ടങ്ങളുടെ പ്രതിഫലനമായിരിക്കും ഈ കൺവൻഷൻ. ആഗോളതലത്തിൽ സീറോമലബാർ സഭയുടെ അജപാലന ശുശ്രൂഷകൾ വ്യാപിപ്പിക്കുന്നതിൽ ഷിക്കാഗോ രൂപത വഹിച്ച പങ്ക് ഏറെ ശ്രദ്ധേയമാണ്.
കൺവൻഷൻ ദിവസങ്ങളിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് കൂവക്കാട്ട്, ആർച്ച്ബിഷപ്പ് കർദിനാൾ ബ്ലേസ് കുപിച്, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ, ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, ബിഷപ്പ് ഏൾ ഫെർണാണ്ടസ്, ഫാ. സേവ്യർഖാൻ വട്ടായിൽ, ഡോ. ജോസഫ് തടത്തിൽ, ഫാ. ജോസഫ് പുത്തൻപുരയിൽ, ഫാ. ടിം അനസ്റ്റോസ്, ഫാ. ജോൺ കർടജേ, ഡോ. എഡ്വേഡ്, സി. ജോസ്ലിൻ ഇടത്തിൽ തുടങ്ങി നിരവധി പ്രമുഖർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങൾ നടത്തും.
കൺവൻഷന്റെ സായാഹ്നങ്ങളെ കൂടുതൽ ആകർഷകമാക്കുന്നതിനായി വൈവിധ്യമാർന്ന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ജൂലൈ ഒമ്പതിന് നടക്കുന്ന ഉദ്ഘാടന ദിനത്തിൽ പ്രശസ്ത ചലച്ചിത്രതാരം പത്മശ്രീ ജയറാമും സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും സീറോ മലബാർ കലാകാരന്മാരും
ചേർന്ന് അവതരിപ്പിക്കുന്ന “താള വിസ്മയം” പ്രധാനആകർഷണമായിരിക്കും.കൂടാതെ വിവിധ ദിവസങ്ങളിലായി മെഗാ മാർഗംകളി, സംഗീത നിശാ,സംഘ നൃത്തങ്ങൾ, പാരിഷ് ഫെസ്റ്റ്, കായിക വിനോദങ്ങൾ, യുവജനങ്ങൾക്കായുള്ള പ്രത്യേക പരിപാടികൾ എന്നിവയും നടക്കും.
ലീഡർഷിപ്പ് പരിശീലനങ്ങൾ, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവയും യുവജനങ്ങൾക്കായിഉൾപ്പെടുത്തിയിട്ടുണ്ട്. ജൂബിലി കമ്മിറ്റി കൺവീനർ ഫാ. ജോൺ മേലേപ്പുറം, ചെയർമാൻ ജോസഫ് ചാമക്കാല, കൺവൻഷൻ കമ്മിറ്റി കൺവീനർ ഫാ. തോമസ് കടുകപ്പിള്ളിൽ, ചെയർമാൻ ബിജി സി. മാണി, ജോയിന്റ് കൺവീനർ ഫാ. ജോയൽ പയസ്, യൂത്ത് കൺവീനർ ഫാ. മെൽവിൻ പോൾ, സെക്രട്ടറി ബീന വള്ളിക്കളം, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ആൻഡ്രൂ തോമസ്, ഫസിലിറ്റി ചെയർമാൻ ജോണി വടക്കുംചേരി, പ്രോഗ്രാം ചെയർമാൻ ജോഷി കുഞ്ചെറിയ, മാർക്കറ്റിംഗ് ചെയർമാൻ സജി വർഗീസ്, ജോയിന്റ് സെക്രട്ടറി ആനി മാനാട്ട് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
ഫോക്കസ് ട്രാക്ക് (യൂത്ത്) ലീഡ്സായ മാത്യു തോമസ്, കെന്നിറ്റാ ജോസ് കുമ്പിളുവേലി,ജോർജ് നെല്ലിക്കുന്നേൽ, മെലിസ പുത്തൻപുര, ലിയ ജോസഫ് തുടങ്ങിയവരും വിവിധ കമ്മിറ്റികളിൽ സജീവമാണ്.സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ കൺവൻഷനിലും അതോടനുബന്ധിച്ചുള്ള ആത്മീയ, സാംസ്കാരിക, പൈതൃക കൂട്ടായ്മകളിലും പങ്കുചേരാൻ എല്ലാ വിശ്വാസികളെയുംരൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.
District News
മൂവാറ്റുപുഴ: വൈസ്മെന്‍ ഇന്റർനാഷണല്‍ മിഡ് വെസ്റ്റ് ഇന്ത്യ റീജണ്‍ സോണ്‍ 3-യുടെ വാര്‍ഷിക കണ്‍വന്‍ഷനും 2026-27 വര്‍ഷത്തേക്കുള്ള ലെഫ്റ്റനന്റ് റീജണല്‍ ഡയറക്ടര്‍ (എല്‍ആര്‍ഡി) ഉള്‍പ്പെടെയുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. വൈസ്മെന്‍ ഇന്ത്യ ഏരിയ പ്രസിഡന്റ് ബാബു ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു.
റീജണല്‍ ഡയറക്ടര്‍ ടെന്‍സിംഗ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ എല്ആര്ഡിയുടെയും മറ്റ് ഭാരവാഹികളുടെയും സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നു. റീജണല്‍ നേതാക്കളായ പി.ജെ. കുര്യാച്ചന്, പ്രഫ. എം.കെ. ബാബു, ജിജോ വി. എല്‍ദോ, ജോസഫ് വര്‍ഗീസ്, ബിനോയ് പൗലോസ് എന്നിവര്‍ പങ്കെടുത്തു. 2026-27 വര്‍ഷത്തേക്കുള്ള ലെഫ്റ്റനന്റ് റീജണല്‍ ഡയറക്ടറായി പ്രഫ. ഡോ. ജേക്കബ് ഏബ്രഹാം സ്ഥാനമേറ്റു.
NRI
ഷിക്കാഗോ: അടുത്ത് നടക്കുന്ന കെസിസിഎൻഎ കൺവൻഷനിൽ ഷിക്കാഗോയുടെ അഭിമാനവും കലാപാരമ്പര്യവും ഉയർത്തിക്കാട്ടുന്നതിനായി മികച്ച കാര്യശേഷിയും കലാബോധവും സംഘടനാ മികവുമുള്ള നേതാക്കളെ ഉൾപ്പെടുത്തി ശക്തമായ ഒരു കൾച്ചറൽ പ്രോഗ്രാം ടീം രൂപീകരിച്ചു.
ഷിക്കാഗോ വിമൻസ് ഫോറത്തിന്റെ മുൻ പ്രസിഡന്റ് ടോസ്മി കൈതക്കത്തൊട്ടിയിൽ ആണ് ഈ വർഷത്തെ കൺവെൻഷൻ കൾച്ചറൽ പ്രോഗ്രാം ടീമിന് നേതൃത്വം നൽകുന്നത്. ടോണി പൊങ്ങന, അഭിലാഷ് നെല്ലാമറ്റം, ചാരി വണ്ടനൂർ എന്നിവരും ടീമിന്റെ ഭാഗമാകുന്നത് പരിപാടികൾക്ക് കൂടുതൽ മിഴിവേകുമെന്ന പ്രതീക്ഷയിലാണ് സമൂഹം.
ഇവർക്കൊപ്പം കെസിഎസ് ട്രഷറർ ടീന നെടുവാമ്പുഴയും ജോയിന്റ് സെക്രട്ടറി ക്രിസ് കട്ടപ്പുറംയും കൾച്ചറൽ പ്രോഗ്രാം ടീമുമായി ചേർന്ന് വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ആവശ്യമായ പിന്തുണയും മാർഗനിർദേശങ്ങളും നൽകുകയും ചെയ്യുന്നു.
കൾച്ചറൽ പ്രോഗ്രാമുകളുടെ ആസൂത്രണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും പദ്ധതികൾക്ക് അന്തിമരൂപം ലഭിക്കുന്നതോടെ വിവിധ പരിപാടികളുടെ പരിശീലനങ്ങൾ ഉടൻ ആരംഭിക്കുമെന്നും കൺവൻഷൻ കൾച്ചറൽ പ്രോഗ്രാം കോഓർഡിനേറ്റർ ടോസ്മി കൈതക്കത്തൊട്ടിയിൽ അറിയിച്ചു.
ഷിക്കാഗോ കെസിഎസ് വിമൻസ് ഫോറം ഭാരവാഹികളായ ഷാനിൽ വെട്ടിക്കാട്ട് (പ്രസിഡന്റ്), ജിനു നെടിയകാലായിൽ (വൈസ് പ്രസിഡന്റ്), മനു തിരുനെല്ലിപ്പറമ്പിൽ (സെക്രട്ടറി), ജെയിൻ മുണ്ടപ്ലാക്കിൽ (ജോയിന്റ് സെക്രട്ടറി), ഡെന്നി തുരുത്തുവേലിൽ (ട്രഷറർ) എന്നിവർ നൽകിവരുന്ന ശക്തമായ പിന്തുണയും സഹകരണവും കൾച്ചറൽ പ്രോഗ്രാം ടീമിന് കൂടുതൽ ആത്മവിശ്വാസവും കരുത്തും പകരുന്നതായി സംഘാടകർ അഭിപ്രായപ്പെട്ടു.
ഈ വർഷവും യാതൊരു പരാതികൾക്കും ഇടവരുത്താതെ, കലാമികവിലും അവതരണഭംഗിയിലും മികവ് തെളിയിച്ച് ഓവറോൾ കൾച്ചറൽ ചാമ്പ്യൻഷിപ്പ് ചിക്കാഗോയിലേക്ക് തന്നെ എത്തിക്കുവാൻ സാധിക്കട്ടെ എന്ന് കെസിഎസ് പ്രസിഡന്റ് ജോസ് ആനമലയും വൈസ് പ്രസിഡന്റ് മാറ്റ് വിളങ്ങാട്ടുശേരിയിലും ആശംസിച്ചു.
NRI
ഷിക്കാഗോ: വരാനിരിക്കുന്ന കെസിസിഎൻഎ കൺവൻഷനിലെ ഘോഷയാത്രയിൽ ഷിക്കാഗോ കെസിഎസിന്റെ അഭിമാനവും പാരമ്പര്യവും മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിനായി കഴിവും നേതൃത്വമികവും തെളിയിച്ച ഒരു ശക്തമായ സംഘത്തെ തെരഞ്ഞെടുത്തു.
വിവിധ വിമൻസ് ഫോറം റീജിയണുകളിൽ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ അതീവ കാര്യക്ഷമതയോടെയും സംഘാടന മികവോടെയും വിജയകരമായി പൂർത്തിയാക്കിയ മാർഗരറ്റ് പാട്ടകണ്ടത്തിൽ, കൂടാതെ സെന്റ് ആന്റണീസ് കൂടാരയോഗത്തിന്റെ ക്രിസ്മസ് കരോൾ പരിപാടിയെ മികച്ച രീതിയിൽ ഏകോപിപ്പിച്ച് സമൂഹത്തിൽ ശ്രദ്ധേയനായ നവീൻ കണിയാപറമ്പിൽ എന്നിവരാണ് കെസിസിഎൻഎ കൺവൻഷനിൽ കെസിഎസ് ഷിക്കാഗോയുടെ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകുന്നത്.
ഇവരുടെ നേതൃത്വത്തിന് കൂടുതൽ കരുത്തേകുന്നതിനായി പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായ മഞ്ജു കൊല്ലപ്പള്ളിൽ, ബിനി ചാലുങ്കൽ, കൂടാതെ യുവജനങ്ങളുടെ പ്രിയങ്കരനായി മാറിക്കൊണ്ടിരിക്കുന്ന ടോണി പോങ്ങാന എന്നിവരും സംഘത്തോടൊപ്പം ചേരുന്നു.
ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഷിക്കാഗോയുടെ ഘോഷയാത്ര ഈ വർഷം ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുമെന്ന ആത്മവിശ്വാസമാണ് സമൂഹാംഗങ്ങൾ പങ്കുവയ്ക്കുന്നത്.
പ്രോസഷൻ കമ്മിറ്റിയുടെ എല്ലാ പ്രവർത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ നിർദേശങ്ങളും പിന്തുണയും നൽകുകയും ചെയ്യുന്നതിനായി വിമൻസ് ഫോറം ഭാരവാഹികളായ ഷാനിൽ വെട്ടിക്കാട്ട് (പ്രസിഡന്റ്), ജിനു നെടിയകാലായിൽ (വെെസ് പ്രസിഡന്റ്), മന്നൂ തിരുനെല്ലിപ്പറമ്പിൽ (സെക്രട്ടറി), ജെയിൻ മുണ്ടപ്ലാക്കിൽ (ജോയിന്റ് സെക്രട്ടറി), ഡെന്നി തുരുത്തുവേലിൽ (ട്രെഷറർ) എന്നിവർ സജീവമായി പ്രവർത്തിച്ചുവരുന്നു.
കെസിസിഎൻഎ കൺവൻഷൻ ഘോഷയാത്രയിൽ ഷിക്കാഗോ കെസിഎസ് മികച്ച പ്രകടനം കാഴ്ചവച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കട്ടെയെന്ന് ആശംസിച്ച്, കെസിഎസ് പ്രസിഡന്റ് ജോസ് ആനമല പ്രോസഷൻ ടീമിനെ അഭിനന്ദിച്ചു.
സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന ഈ ഘോഷയാത്ര കൺവൻഷനിലെ ഏറ്റവും ശ്രദ്ധേയമായ അവതരണങ്ങളിലൊന്നായി മാറുമെന്ന പ്രതീക്ഷയിലാണ് ഷിക്കാഗോ കെസിഎസ് കുടുംബം.
District News
രാമങ്കരി: കേരള കോൺഗ്രസ് എം നിയോജകമണ്ഡലം ജനറൽ ബോഡി യോഗം ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാതിരുന്നതും ഉത്തരവാദിത്വപ്പെട്ടവരുടെ അസാന്നിധ്യവുമാണ് കുട്ടനാട്ടിലെ എൽഡിഎഫ് തോൽവിക്ക് കാരണം.
വിവിധ പ്രശ്നങ്ങളിൽ നിലപാടുകൾ ഉണ്ടാകാതിരുന്നത് സർക്കാരിന്റെ ക്ഷേമ ആനൂകൂല്യങ്ങളുടേയും വികസന പദ്ധതികളുടേയും നിറം കെടുന്നതിന് കാരണമായെന്നും വി.സി. ഫ്രാൻസീസ് പറഞ്ഞു.
ജോണി പത്രോസ് അധ്യക്ഷനായി. ജോസഫ് കെ. നെല്ലുവേലി, ബിനു ഐസക് രാജു, ഷിബു ലൂക്കോസ്, ഡോ. ഷാജോ കണ്ടക്കുടി, ജോസഫ് കുട്ടി തുരുത്തേൽ, സുലജ റെനി, കെ.പി. കുഞ്ഞുമോൻ, ജോജി വൈലപ്പള്ളി, ജോണിച്ചൻ മണലിൽ, ബിനോയ് ഉലക്കപ്പാടി, സണ്ണി അഞ്ചിൽ, ബാബു വടക്കേകളം, സണ്ണികൊച്ചു പറന്പിൽ, ബിനീഷ് തോമസ് തെക്കേപ്പറന്പ് തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കോഴിക്കോട്: മൂന്നാമത് ഏല്‍റൂഹാ ബൈബിള്‍ കണ്വന്ഷന് കടലുണ്ടി കാല്‍വരി ഹില്‍സിലുള്ള ഏല്‍റൂഹാ ധ്യാനകേന്ദ്രത്തില്‍ സിഎംഐ സെന്റ് പോള്‍സ് ഹൗസ് അധിപന് ഫാ. റിജോ പയ്യപ്പിള്ളി ഉദ്ഘാടനം ചെയ്തു.
ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. റാഫേല്‍ കോക്കാടന്‍, ഫാ. ജോസഫ് പരത്തപ്പള്ളി, കണ്‍വീനര്‍ ബ്രദര്‍ കെ.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
രാവിലെ 8.30 മുതല്‍ 10.30 വരെ നൊവേന, ജപമാല, കുരിശിന്റെ വഴി തുടങ്ങിയ ശുശ്രൂഷകള്‍ക്ക് ഫാ. ജോസഫ് പരത്തപ്പള്ളി കാര്‍മികത്വം വഹിച്ചു. 10.30 മുതല്‍ 12.30 വരെ ബ്രദര്‍ ജോണ്‍ ആന്റണി വചനപ്രഘോഷണം നടത്തി. തുടര്‍ന്ന് ഫാ. റാഫേല്‍ കോക്കാടന്റെ കാര്‍മികത്വത്തില്‍ ദിവ്യബലിയും വാഹന വെഞ്ചരിപ്പും ദിവ്യകാരുണ്യ വിടുതല്‍ ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടത്തി.
17 വരെ നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ വൈദിക മേലധ്യക്ഷന്മാരും പ്രമുഖ വചനപ്രഘോഷകരായ ബ്രദര്‍ ഷാജന് ആലപ്പുഴ, ഫാ. റിജോ പയ്യപ്പള്ളി, ഫാ. റാഫേല്‍ കോക്കാടന്‍, ബ്രദര്‍ സാബു ആറുതൊട്ടിയില്‍ തുടങ്ങിയവരും വിവിധ സെഷനുകളില്‍ ക്ലാസുകള്‍ നയിക്കും.
കണ്‍വന്‍ഷനില്‍ വചനശുശ്രൂഷ, രോഗശാന്തിശുശ്രൂഷ, സ്പിരിച്വല്‍ ഷെയറിംഗ്, അനുതാപശുശ്രൂഷ, ജപമാല, വിശുദ്ധ കുര്‍ബാന, വിടുതല്‍ ആരാധന, വെഞ്ചരിപ്പ്, അഭിഷേക ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ എല്ലാ ദിവസങ്ങളിലും നടത്തും. വിദൂരത്തുനിന്ന് വരുന്നവര്‍ക്ക് താമസസൗകര്യവും പോയിവരുന്നതിന് വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്.ഇന്ന് പ്രമുഖ സുവിശേഷ പ്രഘോഷകന് ബ്രദര്‍ ഷാജന് ആലപ്പുഴ ക്ലാസെടുക്കും.
Kerala
ചാലക്കുടി: പോട്ട ആശ്രമത്തിൽ പത്തുദിവസം നീളുന്ന പോട്ട പന്തക്കുസ്ത കൺവെൻഷൻ 15 മുതൽ 24 വരെ നടത്തും.
15നു രാവിലെ 10ന് ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ദിവ്യബലിക്കു ബിഷപ് മുഖ്യകാർമികത്വം വഹിക്കും.
ദിവസേന രാവിലെ 9.30 മുതൽ രണ്ടുവരെയാണ് കൺവെൻഷൻ. പ്രശസ്ത വചനപ്രഘോഷകർ കൺവൻഷൻ നയിക്കും.
ദൂരസ്ഥലങ്ങളിൽനിന്ന് എത്തുന്നവർക്കു പോട്ട ആശ്രമത്തിൽ താമസസൗകര്യം ഒരുക്കിയിരിക്കുന്നതായി ഡയറക്ടർ ഫാ. ബിനോയ് ചക്കാനിക്കുന്നേൽ അറിയിച്ചു.
District News
മുവാറ്റുപുഴ: ഫാമിലി അപ്പോസ്റ്റലേറ്റിന്റെയും ദീപിക ഫ്രണ്ട്സ് ക്ലബിന്റെയും മൂവാറ്റുപുഴ ഫൊറോന തല സംയുക്ത കൺവൻഷൻ മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി ഹാളിൽ നടന്നു.
രൂപത ഡയറക്ടർ ഫാ. ആന്റണി പുത്തൻകുളം ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. മാനുവൽ പിച്ചളക്കാട്ട് അധ്യക്ഷനായി. ദീപിക ചീഫ് കോർഡിനേറ്റിംഗ് ഓഫീസർ ഫാ. ജിനോ പുന്നമറ്റത്തിൽ സമുദായിക ശാക്തീകരണം ദീപികയിലൂടെ എന്ന വിഷയത്തിൽ ക്ലാസെടുത്തു. സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ജോയി നടുക്കുടി, രൂപത പ്രസിഡന്റ് ഡിഗോൾ ജോർജ് കൊളംബേൽ, ഫൊറോന പ്രസിഡന്റുമാരായ സിബി കെ. ജോസ്, ജേക്കബ് തോമസ് എന്നിവർ പ്രസംഗിച്ചു.
NRI
ന്യൂയോർക്ക്: ഫൊക്കാന ഇന്റർനാഷണൽ കൺവൻഷന്റെ രജിസ്ട്രേഷന് നേതൃത്വം നൽകുന്നതിനായി രജിസ്ട്രേഷൻ കമ്മിറ്റി ചെയർ ഷിജിമോൻ മാത്യു, കോ ചെയർ ഫ്രാൻസിസ് കാരക്കാട്ട്, കോഓർഡിനേറ്റർ ബിഷിൻ ജോസഫ് എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ കൽഹാരി റിസോർട്ടിലാണ് ഇന്റർനാഷണൽ കൺവൻഷൻ നടക്കുന്നത്. പഞ്ചാരിമേളത്തിൽ മട്ടന്നൂരിന്റെ നേതൃത്വത്തിലും മോഹിനിയാട്ടത്തിൽ ഗുരു ബീന മേനോന്റെ നേതൃത്വത്തിലും അരങ്ങേറുന്ന ഗിന്നസ് വേൾഡ് റിക്കാർഡുകൾ, യുവജനോത്സവത്തിന്റെ ഗ്രാൻഡ്ഫിനാലെ, അവാർഡ് നൈറ്റ്, സ്റ്റേജ് ഷോകൾ തുടങ്ങി ഒട്ടനേകം പരിപാടികൾ അരങ്ങേറും.
നോർത്ത് അമേരിക്കയിൽ നിന്നും നാട്ടിൽനിന്നും എത്തുന്ന സാമൂഹിക, സാംസ്കാരിക, സിനിമാ മേഖലകളിലെ വിശിഷ്ട വ്യക്തികൾ കൺവൻഷനെ വർണാഭമാക്കും. ഫൊക്കാനയുടെ അന്തർദേശീയ കൺവെൻഷൻ ചരിത്രത്തിൽ കാണാത്ത അത്രയും ഗംഭീരമായിരിക്കുമെന്ന് സംഘടനാ ഭാരവാഹികൾ പറയുന്നു.
ഈ കൺവൻഷന്റെ രെജിസ്ട്രേഷന് നേതൃത്വം നൽകുന്ന കമ്മിറ്റി ചെയർ ഷിജിമോൻ മാത്യു, കോ ചെയർ ഫ്രാൻസിസ് കാരക്കാട്ട്, കോഓർഡിനേറ്റർ ബിഷിൻ ജോസഫ് എന്നിവർക്ക് എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്നും പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷറർ ജോൺ കല്ലോലിക്കൽ,അഡീഷണൽ ജോയിന്റ് സെക്രട്ടറി അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ ജോയിന്റ് ട്രഷറർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, ട്രസ്റ്റി ബോർഡ് ചെയർ ജോജി തോമസ്, കൺവൻഷൻ ചെയർ ആൽബർട്ട് ആന്റണി എന്നിവർ അറിയിച്ചു.
NRI
തിരുവനന്തപുരം: സീറോമലങ്കര സഭയുടെ പ്രഥമ യൂറോപ്പ് - യുകെ കണ്വൻഷൻ ജൂണ്‍ 13 മുതൽ 15 വരെ റോമിൽ നടത്തും. "വിശ്വാസത്തിലും സ്നേഹത്തിലും ഒന്നായി'' എന്നതാണു സമ്മേളനത്തിന്റെ പ്രമേയം.
സമ്മേളനത്തിന്റെ ഭാഗമായി തയാറാക്കിയ ലോഗോയുടെയും പോസ്റ്ററിന്റെയും ഔദ്യോഗിക പ്രകാശനം സീറോമലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ തിരുവനന്തപുരത്ത് നിർവഹിച്ചു.
Kerala
തിരുവനന്തപുരം: സീറോമലങ്കര സഭയുടെ പ്രഥമ യൂറോപ്പ് - യുകെ കണ്വൻഷൻ ജൂണ്‍ 13 മുതൽ 15 വരെ റോമിൽ നടത്തും. "വിശ്വാസത്തിലും സ്നേഹത്തിലും ഒന്നായി'' എന്നതാണു സമ്മേളനത്തിന്റെ പ്രമേയം.
സമ്മേളനത്തിന്റെ ഭാഗമായി തയാറാക്കിയ ലോഗോയുടെയും പോസ്റ്ററിന്റെയും ഔദ്യോഗിക പ്രകാശനം സീറോമലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ തിരുവനന്തപുരത്ത് നിർവഹിച്ചു.
യൂറോപ്പ്-യുകെ അപ്പസ്തോലിക് വിസിറ്റേറ്റർ ഡോ.കുര്യാക്കോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത യുകെയിലും കണ്വൻഷൻ കോ-ഓർഡിനേറ്റർ മോണ്‍.കുര്യാക്കോസ് ചെറുപുഴതോട്ടത്തിൽ റോമിലും പ്രകാശനത്തിന് നേതൃത്വം നൽകി. കണ്‍വൻഷനിൽ പങ്കുചേരുന്ന യുകെ, ഇറ്റലി, ജർമ്മനി, സ്വിറ്റ്സർലൻഡ്, അയർലൻഡ്, മാൾട്ട, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലെ ഇടവകകളിലും പ്രകാശന ചടങ്ങുകൾ നടന്നു.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, സഭയിലെ മെത്രാന്മാർ, വൈദികർ, സന്യസ്തർ തുടങ്ങിയവരാണ് കണ്‍വൻഷനിൽ പങ്കെടുക്കുന്നത്. നടത്തിപ്പിനായി അപ്പസ്തോലിക് വിസിറ്റേറ്റർ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ ചെയർമാനായും മോണ്‍. ഡോ. കുര്യാക്കോസ് ചെറുപുഴത്തോട്ടത്തിൽ ജനറൽ കോ-ഓർഡിനേറ്ററുമായുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
NRI
ലിവര്‍പൂള്‍: ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 19-ാം വാര്‍ഷിക കണ്‍വന്‍ഷനു തുടക്കം. പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു.
മരുഭൂമിയിൽ ഇസ്രായേൽ ജനത്തിന്റെ വിജയത്തിനും അനുഗ്രഹങ്ങൾക്കും കാരണം അവരുടെ മധ്യേയുണ്ടായിരുന്ന ദൈവസാന്നിധ്യമായിരുന്നു. പെട്ടകത്തിന്റെ മേൽ വെളിപ്പെട്ട ദൈവതേജസാണ് അവർക്കു വഴികാട്ടിയും സംരക്ഷണവും ശക്തിയും നൽകിയത്.
പെട്ടകം നിർമിച്ച ഖദിരമരത്തിനോ തങ്കത്തിനോ സ്വതന്ത്രമായ ശക്തിയില്ലായിരുന്നു. ദൈവമഹത്വം ഇല്ലാത്ത പെട്ടകം വെറും ഒരു സാധാരണ പെട്ടി മാത്രമായിരുന്നെങ്കില്‍ ദൈവസാന്നിധ്യം അതിന്മേൽ പ്രത്യക്ഷപ്പെടുമ്പോള്‍ "ബലത്തിന്റെ പെട്ടകമായി' മാറുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
കേരള പിവൈപിഎ പ്രസിഡന്റ് പാസ്റ്റര്‍ ഷിബിന്‍ ജി. ശാമുവേല്‍ മുഖ്യ പ്രഭാഷണം നടത്തി. മാര്‍ത്തയുടെയും മറിയയുടെയും വീട്ടില്‍ ക്രിസ്തുവിന്റെ കരച്ചില് നിസഹായതയുടേതായിരുന്നില്ല. കാല്‍വറിയില്‍ വേദനിക്കുമ്പോഴും തെറ്റു ചെയ്യാതിരുന്നിട്ടും ശിക്ഷ വിധിച്ചപ്പോഴും യേശു കരഞ്ഞില്ല.
ഭാരമേറിയ മരക്കുരിശ് വഹിക്കുമ്പോഴും ആണി കരങ്ങളില്‍ അടിച്ചു കയറ്റുമ്പോഴും കരയാത്ത ക്രിസ്തുവിന് ആരെല്ലാം തന്നെ കൈവിട്ടാലും പിതാവു കൈവിടില്ല എന്ന ഉറപ്പുണ്ടായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലണ്ടന്‍ഡെറി സഭാ ശുശ്രൂഷകന് പാസ്റ്റര്‍ ബെന്നി വര്‍ഗീസ്, യോവില്‍ സഭാ ശുശ്രൂഷകന് പാസ്റ്റര്‍ തോമസ് വര്‍ഗീസ് എന്നിവര്‍ പ്രാര്‍ഥിച്ച് ആരംഭിച്ച കണ്വന്ഷന് ഐപിസി യുകെ അയര്‍ലന്‍ഡ് റീജിയണ്‍ സെക്രട്ടറി പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ് യോഗത്തിന് അധ്യക്ഷത വഹിച്ചു.
കണ്വന്ഷന് കണ്‍വീനര്‍ പാസ്റ്റര്‍ വില്‍സണ്‍ ബേബി ലിവര്‍പൂളിലെ സഭാ ചരിത്രവും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. സോണി ഏബ്രഹാം മാന്‍സ്ഫീഡ് ആശംസ അറിയിച്ചു. ഐപിസി ജനറല്‍ ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ തോമസ് ജോര്‍ജ് വരും ദിവസത്തെ യോഗങ്ങളില്‍ മുഖ്യസന്ദേശം നല്‍കും.
ശനി രാവിലെ യുവജനങ്ങള്‍ക്കുള്ള പ്രത്യേക യോഗവും ഉച്ചയ്ക്കു ശേഷം സൺഡേസ്കൂള്, പിവൈപിഎ, വനിതാ സമാജം വാര്‍ഷിക യോഗങ്ങള്‍ നടക്കും. ഞായറാഴ്ച പൊതുആരാധനയോടെയാകും സമാപനം.
ചിത്രങ്ങള്‍: സിജോ ജോസ്
District News
നെടുമങ്ങാട്: അരുവിക്കര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജി. സ്റ്റീഫന്റെ പ്രചാരണ കൺവൻഷൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് അരുവിക്കര മേഖല ചെയർമാൻ അഡ്വ. എം.എ. റഹീം അധ്യക്ഷത വഹിച്ചു.
അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ഷജിത, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ, എൽഡിഎഫ് മണ്ഡലം കമ്മിറ്റി അംഗം വി.ആർ. പ്രവീൺ എന്നിവർ പ്രസംഗിച്ചു. എൽഡിഎഫ് അരുവിക്കര മേഖല സെക്രട്ടറി എ. ആന്റണി സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയൻ നായർ നന്ദിയും പറഞ്ഞു.
Kerala
തൃശൂർ: മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ എൽഡിഎഫ് വിട്ടുവീഴ്ച്ച ചെയ്യാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വർഗീയശക്തിയോടും എൽഡിഎഫ് ചേർന്നുനിൽക്കില്ലെന്നും 2021ൽ എടുത്ത തീരുമാനം ശരിയായോ അതോ തെറ്റായിപ്പോയോ എന്ന് ജനങ്ങൾ ചിന്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒല്ലൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.2021ൽ എടുത്ത തീരുമാനം ശരിയായോ അതോ തെറ്റായിപ്പോയോ എന്ന് ജനങ്ങൾ ചിന്തിക്കും. 2016ൽ കേരളത്തിലെ സർവ മേഖലയും തകർന്ന നിലയിലായിരുന്നു. ജനങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ എൽഡിഎഫ് സർക്കാർ നടപ്പാക്കിയതോടെ ഭരണത്തുടർച്ച ഉണ്ടായി.'-മുഖ്യമന്ത്രി പറഞ്ഞു.
ചുവപ്പുനാട സമ്പ്രദായം ഇല്ലാതായി. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളത്തെ മാറ്റിയതിന് കാരണം എൽഡിഎഫ് സംസ്കാരമാണ്. യുഡിഎഫിന് ഇതിനെ പറ്റി ചിന്തിക്കാനാവുമോ? മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ എൽഡിഎഫ് വിട്ടുവീഴ്ച്ച ചെയ്യാറില്ല.
ഒരു വർഗീയശക്തിയോടും എൽഡിഎഫ് ചേർന്നു നിൽക്കില്ല. കേരളമാണ് ഏറ്റവും വലിയ ശക്തികേന്ദ്രം എന്ന് പറയുന്ന രാജ്യത്തെ വർഗീയ സംഘടന കേരളത്തിലുണ്ട്, പക്ഷേ അവർക്ക് തല പൊക്കാനാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
District News
ആലക്കോട്: യുഡിഎഫ് കരുവഞ്ചാൽ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ടോമി കുമ്പിടിയാമാക്കൽ അധ്യക്ഷത വഹിച്ചു.
ഇരിക്കൂർ നിയോജക മണ്ഡലം സ്ഥാനാർഥി സജീവ് ജോസഫ്, നിയോജക മണ്ഡലം കൺവീനർ ടി.എൻ.എ. ഖാദർ, വി.എ. റഹീം, ഡിസിസി സെക്രട്ടറിമാരായ തോമസ് വെക്കത്താനം, ദേവസ്യ പാലപ്പുറം, ബിജു പുളിയുംതൊട്ടി, ബേബി തോലാനി, ജോഷി കണ്ടത്തിൽ, കേരളാ കോൺഗ്രസ് നേതാവ് മാത്യു ചാണക്കാട്ടിൽ, നൗഷാദ് ബ്ലാത്തൂര്‍, സി.പി. നാരായണൻ, പഞ്ചായത്ത് പ്രസിഡന്റ് മോളി സജി എന്നിവർ പ്രസംഗിച്ചു.
District News
കോടഞ്ചേരി: തിരുവമ്പാടി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ലിന്റോ ജോസഫിന്റെ വിജയത്തിനായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കാനും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കാനുമായി തെരഞ്ഞെടുപ്പ് കൺവൻഷൻ ചേർന്നു.
കോടഞ്ചേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഷാജി മുട്ടത്ത് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാത്യു ചെമ്പോട്ടിക്കൽ ഉദ്ഘാടനം ചെയ്തു.
സ്ഥാനാർഥി ലിന്റോ ജോസഫ്, സിപിഎം ഏരിയാ കമ്മിറ്റി അംഗം ജോർജ്കുട്ടി വിളക്കുന്നേൽ, ആർജെഡി മണ്ഡലം പ്രസിഡന്റ് ജയേഷ് ചാക്കോ, സിപിഎം ലോക്കൽ സെക്രട്ടറി എ.എസ് രാജു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഷാജി മുട്ടത്ത് (ചെയർമാൻ), ഷിജി ആന്റണി (ജനറൽ കൺവീനർ), എ.എസ്. രാജു (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. 501 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
NRI
പെൻസിൽവാനിയ : അമേരിക്കയിലെ മലയാളികളുടെ സംഘടനായ ഫൊക്കാനയുടെ ഇന്റർഷണൽ കൺവൻഷൻ ഓഗസ്റ്റ് 6, 7, 8, 9 തീയതികളിൽ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ ഒരു ചരിത്ര കൺവെൻഷന് സാക്ഷിയാകാൻ പോകുന്നവേളയിൽ പെൻസിൽവാനിയയിൽ നടത്തിയ റീജണൽ കൺവൻഷൻ വർണാഭമായി. രജിസ്ട്രേഷൻ കൊണ്ടും പങ്കെടുത്ത ഫൊക്കാന ലീഡേഴ്സിന്റെ ഒത്തൊരുമ കൊണ്ടും റീജണൽ കൺവൻഷൻ വേറിട്ടതായി.
റീജണൽ വൈസ് പ്രസിഡന്റ് ഷാജി ശാമുവേൽ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ട്രഷർ ജോയി ചാക്കപ്പൻ, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ്, ഫൊക്കാന 2026-2028 പ്രസിഡന്റ് സ്ഥാനാർഥികൾക്കായി മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പ്, ലീല മാരേട്ട്, റീജണൽ വൈസ് പ്രസിഡന്റുമാരായ ആന്റോ വർക്കി , ലാജി തോമസ്, നാഷണൽ കമ്മിറ്റി മെമ്പർ അജിത് ചാണ്ടി , ഫെയിത് എൽദോ, അസോസിയേഷൻ പ്രസിഡന്റുമാരായ കൊച്ചുമോൻ വയലത്തു, അലക്സ് തോമസ്, ഫൊക്കാന നേതാക്കളായ സുധ കർത്താ , മാത്യു ചെറിയാൻ (മോൻസി ), സര്‍ജന്റ് ബ്ലെസ്സൻ മാത്യു, ദേവസി പാലാട്ടി, ജോർജ് ഓലിക്കൽ, രാജൻ ശാമുവേൽ, സുമോദ് നെല്ലിക്കൽ, അലക്സ് ചെറിയാൻ, അജി ഉമ്മൻ, അഭിലാഷ് ജോൺ, ലിബിൻ പുന്നശേരിൽ, എൽദോ വർഗീസ് തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.
പരിപാടിയിൽ PAMPA, MAP, DELMA, PMA പോലുള്ള പ്രമുഖ അസോസിയേഷനുകളുടെ പ്രതിനിധികളും, സാമൂഹിക-സാംസ്കാരിക നേതാക്കളുടെ സജീവ സാനിധ്യം ശ്രദ്ധേയമായി.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ കൺവൻഷന് 8 മാസം മുൻപേ രജിസ്ട്രേഷൻ ക്ലോസ് ചെയ്യുവാൻ സാധിച്ചതിൽ ഉള്ള സന്തോഷം പങ്കുവച്ചു. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കൺവൻഷന് ഇത്രയും മുൻപേ തന്നെ രജിസ്ട്രേഷൻ ക്ലോസ് ചെയ്യുന്നത്. കലഹരി റിസോർട്ടുമായി ഫൊക്കാന നേതൃത്വം നിരന്തരമായി കൂടുതൽ റൂമുകൾക്കു വേണ്ടി ബന്ധപ്പെടുന്നുണ്ട് . അങ്ങനെ കിട്ടുന്ന റൂമുകൾ വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ളവർക്ക് കൊടുക്കുന്നതാണ് എന്നും സജിമോൻ അറിയിച്ചു .
റീജണൽ വൈസ് പ്രസിഡന്റ് ഷാജി ശാമുവേലിനെ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും ട്രഷർ ജോയി ചക്കപ്പാനും ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു. ഫൊക്കാനയുടെ ഓരോ റീജണും ഒന്നിന് ഒന്ന് മറ്റ് കൂട്ടുന്ന പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് സജിമോൻ അഭിപ്രായപ്പെട്ടു.
ഫൊക്കാനയിൽ ഇലക്ഷന് മത്സരിക്കുന്ന ടീമുകളുടെ സാനിധ്യവും സംഘടനക്ക് വേണ്ടിയുള്ള കൂട്ടായ പ്രവർത്തനവും വേറിട്ടതായി . ഇലക്ഷൻ വരുകയും പോവുകയും ചെയ്യും പക്ഷേ സഘടന പ്രവർത്തനത്തിൽ എല്ലാവരും മുന്നിൽ എന്ന ആശയത്തോട് ആണ് ഇന്ന് സംഘടന മുന്നോട്ടു പോകുന്നത് .
District News
മീനങ്ങാടി: ബത്തേരി നിയോജകമണ്ഡലത്തിൽ യുഡിഎഫ് പഞ്ചായത്ത് കണ്‍വൻഷനുകൾ തുടങ്ങി. പ്രഥമ കണ്വൻഷൻ മീനങ്ങാടിയിൽ നടന്നു. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിനെതിരായ ശക്തമായ വിധിയെഴുത്താകും നിയമസഭാ തെരഞ്ഞെടുപ്പുഫലമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ വോട്ടർമാർ യുഡിഎഫിനും സ്ഥാനാർഥി ഐ.സി. ബാലകൃഷ്ണനും ഒപ്പമാണ്. മണ്ഡലത്തിന്റെ വികസനത്തുടർച്ചയ്ക്ക് ബാലകൃഷ്ണൻ വീണ്ടും നിയമസഭയിൽ എത്തേണ്ടതുണ്ടെന്നും ഐസക് പറഞ്ഞു.
യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ്, എം.എ. അസൈനാർ, കെ.ഇ. വിനയൻ, എച്ച്.ബി. പ്രദീപ്, ഡി.പി. രാജശേഖരൻ, മാടക്കര അബ്ദുള്ള, അഡ്വ. കെ.ടി. ജോർജ്, റോബ് ബത്തേരി, കെ.ടി. ഗിരീഷ്, ബേബി വർഗീസ്, സി.കെ. സെയ്തലവി ഹാജി, കെ. ജയപ്രകാശ്, കെ.ആർ. ഭാസ്കരൻ, വി.എം. വിശ്വനാഥൻ, പി.പി. പൈലി, എൻ.എം. ലാൽ. എം.എ. അയൂബ്, ടി.കെ. തോമസ്, ടി.എം. ഹയറുദ്ദീൻ എന്നിവർ പ്രസംഗിച്ചു. സി.പി. കുഞ്ഞിമുഹമ്മദ്(ചെയർമാൻ), മനോജ് ചന്ദനക്കാവ്(ജനറൽ കണ്‍വീനർ), വി.എസ്. ജയാനന്ദൻ(ട്രഷറർ)എന്നിവർ ഭാരവാഹികളായി 301 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കുഞ്ഞമ്മദ്, ടി.എം. ഹൈറുദ്ദീൻ എന്നിവർ സംസാരിച്ചു.
District News
വൈക്കം: യുഡിഎഫ് വൈക്കം നിയോജക മണ്ഡലം നേതൃയോഗം യുഡിഎഫ് ചെയർമാൻ പോൾസൺ ജോസഫിന്റെ അധ്യക്ഷതയിൽ നടന്നു. 20ന് സ്ഥാനാർഥി കെ. ബിനിമോൻ പങ്കെടുക്കുന്ന റോഡ് ഷോ വൈകുന്നേരം നാലിന് തലയോലപ്പറമ്പിൽനിന്ന് ആരംഭിച്ച് വൈക്കത്ത് സമാപിക്കും.
21ന് തെരഞ്ഞെടുപ്പ് കൺവൻഷൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ഫ്രാൻസിസ് ജോർജ് എംപി അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. യോഗത്തിൽ യുഡിഎഫ് കൺവീനർ ബി. അനിൽകുമാർ, മോഹൻ ഡി. ബാബു, ബ്ലോക്ക് പ്രസിഡന്റുമാരായ പി.ഡി. ഉണ്ണി, എം.കെ. ഷിബു, സുബേർ പുളിന്തുരുത്തിൽ തുടങ്ങിയർ പ്രസംഗിച്ചു.
District News
കണ്ണൂർ: " സമുദായ ശക്തീകരണം രാഷ്ട്ര പുരോഗതിക്ക് ' എന്ന മുദ്രാവാക്യവുമായി അഖില കേരള കത്തോലിക്ക കോൺഗ്രസിന്റ 108 -ാം ജന്മവാർഷിക സമ്മേളനവും മഹാറാലിയും നാളെയും മറ്റെന്നാളുമായി കണ്ണൂരിൽ നടക്കുമെന്ന് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ, ഗ്ലോബൽ ഡയറക്ടർ ഫാ.ഡോ. ഫിലിപ്പ് കവിയിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. തലശേരി അതിരൂപതയാണ് ഇത്തവണ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
1918 ൽ രൂപീകൃതമായതുമുതൽ രാജ്യത്തിന്റെ വളർച്ചയ്ക്കും കേരളത്തിന്റെ നവോത്ഥാനത്തിനും ക്രൈസ്തവസമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടി സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലയിൽ കത്തോലിക്ക കോൺഗ്രസ് ശക്തമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കാർഷിക മേഖലയോടുള്ള വിവേചനവും വന്യജീവി ആക്രമണങ്ങളും കുടിയിറക്ക് ഭീഷണിയും അർഹതപ്പെട്ട അവകാശനിഷേധങ്ങളും യുവജന പലായനവും സർക്കാരുകളുടെ വികസന വിരുദ്ധ നിലപാടുകളും ചർച്ച ചെയ്യപ്പെടുന്ന സംഗമത്തിൽ സമുദായത്തിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
14 ന് ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണൂർ പോലീസ് മൈതാനിയിൽ ക്രമീകരിച്ചിട്ടുള്ള ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി നഗറിൽനിന്ന് ആരംഭിക്കുന്ന ഒരു ലക്ഷത്തോളം പേരുടെ മഹാറാലി ആർച്ച് ബിഷപ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം ഫ്ലാഗ് ഓഫ് ചെയ്യും. റാലി സമ്മേളനനഗരയിൽ എത്തുന്പോൾ നടക്കുന്ന അന്തർദേശീയ സമുദായ ശക്തീകരണ സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ അധ്യക്ഷത വഹിക്കും. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണവും ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹപ്രഭാഷണവും നടത്തും.
കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് എന്നിവർ സന്ദേശങ്ങൾ നല്‍കും. ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ.ഫിലിപ്പ് കവിയിൽ ആമുഖപ്രഭാഷണവും ജനറൽ സെക്രട്ടറി ഡോ.ജോസ്കുട്ടി ജെ. ഒഴുകയിൽ വിഷയാവതരണവും നടത്തും. സമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് ആരംഭിക്കുന്ന ഗ്ലോബൽ ബിസിനസ് നെറ്റ്വർക്ക് പോർട്ടലിന്റെ ഉദ്ഘാടനവും നടക്കും.
തലശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപടവിൽ, കോട്ടയം അതിരൂപത മലബാർ റീജിയൻ ഡയറക്ടർ ഫാ. ജോയ് കട്ടിയാങ്കൽ, കത്തോലിക്ക കോൺഗ്രസ് മുൻ പ്രസിഡന്റുമാരായ വി.വി. അഗസ്റ്റിൻ, അഡ്വ. ബിജു പറയന്നിലം, തലശേരി അതിരൂപത ചാൻസലർ ഫാ.ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ഫിനാൻസ് ഓഫീസർ ഫാ.ഡോ. ജോസഫ് കാക്കരമറ്റത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ തുടങ്ങിയവർ പ്രസംഗിക്കും.
ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ രാഷ്ട്രീയ പ്രമേയവും തലശേരി അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം സംഘടന റിപ്പോർട്ടും അവതരിപ്പിക്കും. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് സ്വാഗതവും ഗ്ലോബൽ വൈസ് പ്രസിഡന്റ് ട്രീസ ലിസ് സെബാസ്റ്റ്യൻ നന്ദിയും പറയും.
14 ന് രാവിലെ 9.30 ന് കണ്ണൂർ ശ്രീപുരം ക്നാനായ പാസ്റ്ററൽ സെന്ററിൽ കത്തോലിക്കാ കോൺഗ്രസ് പ്രതിനിധി സമ്മേളനം നടക്കും.
കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഗ്ലോബൽ റിസോഴ്സ് ടീം മെംബർ ജോണി തോമസ്, ആന്റോ തെരുവംകുന്നേൽ, തലശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവരും പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
പതാക, ദീപശിഖ പ്രയാണങ്ങൾ നാളെ
നാളെ വൈകുന്നേരം അഞ്ചിന് കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിന്റെ നേതൃത്വത്തിൽ താമരശേരി രൂപതയിലൂടെ കടന്നുവരുന്ന കത്തോലിക്കാ കോൺഗ്രസ് പതാക പ്രയാണവും കണ്ണൂർ പെരിങ്കരിയിൽ ആനയുടെ കുത്തേറ്റു മരിച്ച ജസ്റ്റിന്റെ കബറിടത്തിൽ നിന്നു നാളെ രാവിലെ 9. 30 ന് തലശേരി അതിരൂപത ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ നയിക്കുന്ന ദീപശിഖ പ്രയാണവും കണ്ണൂർ മഹാത്മ മന്ദിരത്തിന് സമീപത്ത് സംഗമിച്ച് കണ്ണൂർ പോലീസ് മൈതാനിയിൽ ക്രമീകരിച്ചിട്ടുള്ള ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി നഗറിൽ എത്തിച്ചേരും.
തുടർന്ന് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ പതാക ഉയർത്തും. വൈകുന്നേരം ആറിന് കണ്ണൂർ തെക്കിബസാറിലുള്ള തിരുക്കുടുംബ ദേവാലയത്തിൽ ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി നടക്കും. വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും എല്ലാ രൂപതകളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
റാലിയുടെ ക്രമീകരണം
14 ന് ഉച്ചകഴിഞ്ഞ് മൂന്നിന് റാലി ആരംഭിക്കുന്നത് കണ്ണൂർ ടൗൺ ട്രാഫിക് പോലീസ് സ്റ്റേഷന് സമീപത്തുള്ള സമ്മേളനനഗരിയുടെ ഗേറ്റിനുസമീപത്തുനിന്നാണ് നിന്നാണ്. ഗേറ്റിന് പുറത്തുകടന്ന് ഇടതു വശത്തുകൂടി മുൻപോട്ടു നീങ്ങി പോസ്റ്റ് ഓഫീസിനു മുന്നിലൂടെ സ്റ്റേഡിയം, പരേഡ് ഗ്രൗണ്ട്,കളക്ടറേറ്റ്, പോലീസ് ആസ്ഥാനമുൾപ്പെടെയുള്ള സ്ഥാപനങ്ങളും ചുറ്റി പോലീസ് മൈതാനത്തിന്റെ കിഴക്ക് ഭാഗത്തു ഒരുക്കിയിരിക്കുന്ന മാർ വള്ളോപ്പിള്ളി നഗറിൽ റാലി അവസാനിക്കും. 4.15 നാണ് സമ്മേളനം.
ഗതാഗത ക്രമീകരണം
കാസർഗോഡ്, തളിപ്പറമ്പ്, പുതിയതെരു, കണ്ണൂർ, വളപട്ടണം ഭാഗത്തു നിന്ന് വരുന്ന ബസുകൾ ഉച്ചകഴിഞ്ഞ് രണ്ടുവരെ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിസരത്ത് (സമ്മേളനനഗരിക്കടുത്തുള്ള ഗേറ്റിന് മുൻപിൽ) ആളെ ഇറക്കി പയ്യാമ്പലം ഭാഗത്തു പാർക്ക് ചെയ്യണം.
രണ്ടിന് ശേഷം കണ്ണൂർ, പുതിയതെരു, വളപട്ടണം ഭാഗത്തുനിന്ന് വരുന്നവർ എകെജി ആശുപത്രിയുടെ അടുത്ത് ആളുകളെ ഇറക്കി ചെറിയ വാഹനങ്ങൾ ശ്രീപുരം സ്കൂൾ മുറ്റത്തും ബസുകൾ കൃഷ്ണമേനോൻ വനിതാ കോളജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
ഇരിട്ടി, തലശേരി, കോഴിക്കോട് ഭാഗങ്ങളിൽനിന്ന് വരുന്നവർ കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം ആളെ ഇറക്കി പയ്യാമ്പലം ഭാഗത്തോ, ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന പയ്യാന്പലം ബീച്ച് റോഡിലും ഗവ. ആശുപത്രിയുടെ പരിസരത്തുള്ള വീതി കൂടിയ റോഡുകളിലും പാർക്ക് ചെയ്യണം. (എസ്എൻ പാർക്കിനും ജെഎസ് പോളിനും ഇടയിൽ പേ ആൻഡ് പാർക്കിംഗ് സൗകര്യമുണ്ട്).
കക്കാട് റോഡിൽ അരയാൽ തറവരെയും പ്രഭാത ടാക്കീസ്, സെന്റ് മൈക്കിൾസ് സ്കൂൾ, തളാപ്പ് റോഡ് എന്നിവടങ്ങളിലും പാർക്ക് ചെയ്യാം.
NRI
ന്യൂയോർക്ക്: മലങ്കര കത്തോലിക്കാ സഭ അമേരിക്ക കാനഡ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പന്ത്രണ്ടാമത് കൺവൻഷൻ 2026 ജൂലൈ മാസം 23 മുതൽ 26 വരെ കണക്ടികട്ടിലെ സ്റ്റാഫർഡിലുള്ള ഹിൽട്ടൻ ഹോട്ടൽ സമുച്ചയത്തിൽ വച്ച് നടത്തപ്പെടും. നാല് ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന പരിപാടിയിൽ അമേരിക്കയിലെയും കാനഡയിലെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഭാ വിശ്വാസികൾ പങ്കെടുക്കും.
മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ, വിവിധ രൂപതാ അധ്യക്ഷന്മാർ തുടങ്ങിയവർ മുഖ്യ അതിഥികളായി പങ്കെടുക്കും. പരിപാടികളുടെ വിജയത്തിനായി ഭദ്രാസനാധ്യക്ഷൻ മോസ്റ്റ് റവ. ഡോക്ടർ ഫിലിപ്പോസ് മാർ Stephanos മെത്രാപ്പോലീത്ത ചെയർമാനായും വികാരി ജനറാൾ മോൺസിങ്ങോർ അഗസ്റ്റിൻ മംഗലത്ത് കോർ- എപ്പിസ്കോപ്പാ ജനറൽ കൺവീനറായും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റിൻസി മനോജ് ജനറൽ സെക്രട്ടറി ആയും, റവ. ഫാദർ സജി മുക്കൂട്ട് ജനറൽ പ്രോഗ്രാം കോഡിനേറ്റർ ആയും റവ. ഫാദർ നോബി അയ്യനേത്ത് ജനറൽ പ്രോഗ്രാം കോ- കോഡിനേറ്റർ ആയും വിവിധ കമ്മറ്റികൾക്ക് നേതൃത്വം നൽകുന്നു.
ഈ വർഷത്തെ കൺവൻഷന്റെ മുഖ്യ ചിന്താവിഷയമായ ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുക എന്നതിനെ ആസ്പദമാക്കി വിവിധ പഠന ശിബിരങ്ങളും വിവിധ പരിപാടികളും അരങ്ങേറും. എല്ലാ ദിവസവും രാവിലെ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
ആഘോഷമായ സമൂഹ ബലി, അല്മായ സംഗമം, യുവജന സമ്മേളനം, സുവിശേഷ സന്ധ്യ, സൺഡേസ്കൂൾ കുട്ടികളുടെ സംഗമം, നേതൃത്വ പരിശീലന സെമിനാർ, ക്വിസ് മത്സരം, കൾച്ചറൽ പ്രോഗ്രാം, വിവിധ ചർച്ച) ക്ലാസുകൾ, പൊതുസമ്മേളനം തുടങ്ങിയ പരിപാടികൾ ഇപ്രാവശ്യത്തെ കൺവൻഷൻ പ്രോഗ്രാമിന് മാറ്റുകൂട്ടുമെന്ന് ഭദ്രാസന ഓഫീസിൽ നിന്നും പിആർഒ അറിയിച്ചു.
District News
പാലക്കാട്: കേരള കോണ്‍ഗ്രസ്-ജേക്കബ് തരൂർ നിയോജകമണ്ഡലം കണ്വൻഷൻ തെന്നിലാപുരം ശ്രീനാരായണ സ്കൂളിൽ നടന്നു. സംസ്ഥാന വൈസ് ചെയർമാൻ വി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒന്‍പത് വർഷമായി കേരളം ഭരിച്ച ഇടത് സർക്കാർ കേരളത്തിലെ ജനങ്ങളെ വാഗ്ദാനങ്ങൾ നൽകി പറ്റിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യമേഖല പാടെ തകർന്നു. മന്ത്രികസേരയിൽ ഇരിക്കാൻ അർഹതയില്ലാത്ത വീണാ ജോർജ് സ്ഥിരം അഭിനയിക്കുന്നു. തൊഴിൽമേഖല കുത്തഴിഞ്ഞ പുസ്തകമായി പിഎസ് സി പിരിച്ചുവിടേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി.ഡി. ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. ജോയ് വൈദ്യൻ തെന്നിലാപുരം മുഖ്യപ്രഭാഷണം നടത്തി.
പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി വി. അനിൽകുമാർ ആശംസകൾ അർപ്പിച്ചു. നിയോജകമണ്ഡലം ഭാരവാഹികൾ സെക്രട്ടറി സി. വർഗീസ്, വൈസ് പ്രസിഡന്റ് ആർ. രാജൻ കുട്ടി, ട്രഷറർ വി.മോഹൻദാസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അപ്പച്ചൻ കണ്ണംകുളം, കെ. തോമസ്, സി. ബോബി, ഡി. വിക്രം, സി. രവീന്ദ്രൻ, എസ്. ശ്രീനിവാസൻ, വി. സജിത എന്നിവർ പ്രസംഗിച്ചു.
District News
അടൂർ: ക്രിസ്തുവിന്റെ സ്നേഹത്തിൽ വേരൂന്നി വളരുക എന്നുള്ളതാണ് സുവിശേഷത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ഡോ. സഖറിയാസ്മാർ അപ്രേം മെത്രാപ്പോലീത്ത .
അടൂർ ഓർത്തഡോക്സ് കൺവൻഷൻ സമാപനവും നവാഭിഷിക്തരായ കോർ എപ്പിസ്കോപ്പമാർക്ക് നൽകിയ അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
ഫാ.ജോസഫ് സാമുവേൽ തറയിൽ കോർ എപ്പിസ്കോപ്പ, ഫാ.രാജൻ മാത്യു കോർ എപ്പിസ്കോപ്പ, ഫാ.ജേക്കബ് കോശി കോർ എപ്പിസ്കോപ്പ എന്നിവരെ മെത്രാപ്പോലീത്ത പൊന്നാട അണിയിച്ച് ആദരിച്ചു.ഫാ.എബ്രഹാം ഇഞ്ചക്കലോടിൽ കോർ എപ്പിസ്കോപ്പഅധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ ഫാ.ഷിജു ബേബി,ജനറൽ സെക്രട്ടറി സച്ചിൻ സാം പാണുവേലിൽ എന്നിവർപ്രസംഗിച്ചു.
District News
മാരാമണ്‍: എട്ടുമുതല്‍ 15 വരെ നടക്കുന്ന 131 -ാമത് മാരാമണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. മാരാമണ്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന ക്രമീകരണങ്ങള്‍ സംബന്ധിച്ച് മാരാമണ്‍ റിട്രീറ്റ് സെന്റര്‍ ഹാളില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ക്രമസമാധാന പാലനവും സുരക്ഷയും പോലീസ് ഉറപ്പാക്കും. സമ്മേളന നഗരിയില്‍ മഫ്തിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി വനിതാ പോലിസിനെയും ക്രമീകരിക്കും. മണല്പ്പുറത്തോടു ചേര്‍ന്ന ഭാഗങ്ങളില്‍ നദിയില്‍ ആളുകള്‍ ഇറങ്ങുന്നത് തടയും. സുരക്ഷാ വേലികള്‍ സ്ഥാപിച്ചും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചും സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കോഴഞ്ചേരി, തോട്ടപ്പുഴശേരി എന്നിവിടങ്ങളില്‍ പോലീസ് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കും. കോഴഞ്ചേരി, നെടുമ്പ്രയാര്‍ ഉള്‍പ്പെടെ പ്രധാന കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. കണ്വന്ഷന് നഗറിലും മാരാമണ്‍, കോഴഞ്ചേരി പ്രദേശങ്ങളിലും തടസം കൂടാതെയുള്ള വൈദ്യതി വിതരണം കെഎസ്ഇബി ഉറപ്പാക്കും.
കണ്വന്ഷന് നഗറില്‍ താത്കാലിക ഡിസ്പെന്‍സറിയും ആംബുലന്‍സ് സൗകര്യവും ആരോഗ്യവകുപ്പ് ക്രമീകരിക്കും. കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ഉറപ്പാക്കും. കണ്വന്ഷന് നഗറില്‍ അണുനശീകരണവും ശുചീകരണ പ്രവര്‍ത്തനവും നടത്തും.
ആധുനിക സൗകര്യമുള്ള ഫയര്‍ യൂണിറ്റ് ക്രമീകരിക്കും. സ്കൂബ ഡൈവിംഗ് ടീമിന്റെ സേവനം ഉണ്ടാകും. കണ്വന്ഷന് നഗറില്‍ 24 മണിക്കൂറും ജലലഭ്യത ഉറപ്പാക്കും. കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്ന് സ്പെഷല്‍ സര്‍വീസ് ക്രമീകരിക്കും. തിരുവല്ല ഭാഗത്തേക്ക് പ്രത്യേക രാത്രി സര്‍വീസും ഉണ്ടാകും. കോഴഞ്ചേരി, മാരാമണ്‍ ഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കും. തിരുവല്ല, പത്തനംതിട്ട ഡിപ്പോകളുടെ ചുമതലയിലാണ് സ്പെഷല്‍ ബസുകളുടെ ക്രമീകരണം. കണ്വന്ഷന് നഗറിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യം, നിരോധിത ലഹരി വസ്തുക്കള്‍ തുങ്ങിയവയുടെ വില്പന തടയുന്നതിന് കര്‍ശന നടപടി എക്സൈസ് വകുപ്പ് സ്വീകരിക്കും.
തിരുവല്ല സബ് കളക്ടർ, അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എന്നിവര്‍ കോഓര്‍ഡിനേറ്റര്‍മാരായും കോഴഞ്ചേരി, തിരുവല്ല തഹസില്‍ദാര്‍മാര്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണൻ, തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂർ, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ, ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വ, ഡെപ്യൂട്ടി കളക്ടര്‍ ആർ. രാജലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
District News
മല്ലപ്പള്ളി: മല്ലപ്പള്ളി യുണൈറ്റഡ് ക്രിസ്ത്യന്‍ കണ്വന്ഷന് സമാപിച്ചു. സിഎസ്ഐ ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് സമാപന സന്ദേശം നല്കി.
വിശ്വാസം എന്നത് സുപരിചിതമായ സാഹചര്യങ്ങളെ വിട്ടുകളയുവാന്‍ തയാറാകുന്നതാണെന്നും. അത് അപരിചിതമായ അനുഭവങ്ങളിലൂടെയുള്ള യാത്രയായി മാറുമെന്നും ബിഷപ് അഭിപ്രായപ്പെട്ടു.
ദൈവവുമായ അടിയുറച്ച ബന്ധത്തില്‍ നിന്ന് രൂപപ്പെടുന്നതാണ് യഥാര്‍ഥ വിശ്വാസം. അബ്രഹാമിന്റെ വിശ്വാസം പ്രതിസന്ധികളിലൂടെ വളര്‍ന്ന വിശ്വാസമാണ്. ഓരോ പ്രതിസന്ധിയും നമ്മുടെ വിശ്വാസത്തെ ശക്തീകരിക്കുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു.
റവ. ഉമ്മന്‍ പി. ജോണ്‍ അധ്യക്ഷത വഹിച്ചു. റവ. ഷാജി എം. ജോണ്സന് പ്രാര്‍ഥന നയിച്ചു. . പി. ബാബു ഉമ്മൻ, ജോസി കുര്യന്, വാളകം ജോൺ, എന്നിവര്‍ പ്രസംഗിച്ചു. വചന ധ്വനിയുടെ പ്രകാശനം ബിഷപ് നിര്‍വഹിച്ചു. പബ്ലിസിറ്റി ചെയര്മാന് റവ. ഷിബു മാത്യു, കണ്‍വീനര്‍മാരായ റോയിസ് വര്‍ഗീസ്, ജോണ്‍ മാത്യൂസ് എന്നിവര്‍ പ്രകാശനത്തിന് നേതൃത്വം നല്കി.
Business
കൊച്ചി: അതിജീവനത്തിനും നവീകരണത്തിനുമായി പരിവർത്തനത്തിനു വിധേയമാകണമെന്ന ആഹ്വാനത്തോടെ 43-ാമത് കേരള മാനേജ്മെന്റ് അസോസിയേഷൻ വാർഷിക കൺവൻഷൻ സമാപിച്ചു.
സമാപനച്ചടങ്ങിൽ ബെയ്ൻ ആൻഡ് കമ്പനി അഡ്വൈസറും വിഎസ്ടി ഇൻഡസ്ട്രീസ് ചെയർമാനുമായ നരേഷ് കുമാർ സേഥി മുഖ്യാതിഥിയായിരുന്നു.
മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു , നെറ്റ് വര്‍ക്സ് ഹ്യുമാനിറ്റി സഹ സ്ഥാപകനും ചീഫ് ആര്‍ക്കിടെക്ടുമായ ഡോ. പ്രമോദ് വര്‍മ , ആനന്ദ് കുൽക്കർണി, നവാസ് മീരാൻ, രാജ് രാഘവൻ, വിനോദ് തരകൻ, പ്രഫ. ഹെലെ ഹാരിസൺ, ഡോ. കൃഷ്ണദാസ് ഗെയ്ടോൻഡ്, ഡോ. ബിജോയ് ഈരാറ്റിൽ, ശ്രീവത്സൻ അപരാജിതൻ, ഡോ. നളന്ദ ജയദേവ്, ഡോ. നേഗിഷ് ഗൗനിക്കർ , ഡോ. എസ് .ജ്യോതി നീരജ, ഷീന സിംഗ്, ഇബ്രാഹിം ഹവാസ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
സമാപനച്ചടങ്ങിൽ കെഎംഎ പ്രസിഡന്റ് കെ. ഹരികുമാർ, മുൻ ഡിജിപി ഹോർമിസ് തരകൻ എന്നിവരും പങ്കെടുത്തു. ലേഖ ബാലചന്ദ്രൻ നന്ദി പറഞ്ഞു.
Business
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) 43-ാമത് വാർഷിക കൺവൻഷന് ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ തുടക്കമായി.
മുൻ ഹാബിറ്റാറ്റ് 3 യു എൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ കുമരേശ് സി. മിശ്ര കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ദീർഘകാല വളർച്ചയും സാമ്പത്തിക അച്ചടക്കവും ഉറപ്പാക്കിയുള്ള സാമ്പത്തിക വളർച്ചയാണ് അഭികാമ്യമെന്നും കുമരേശ് സി. മിശ്ര പറഞ്ഞു.
അന്‍പതിലധികം പ്രഭാഷകരും ആയിരത്തിലധികം പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. ട്രാൻസ്ഫോർമിംഗ് ഫോർ ഇമ്പാക്റ്റ് എന്നതാണ് ഇത്തവണത്തെ സമ്മേളനപ്രമേയം. ജോർജ് അലക്സാണ്ടർ മുത്തൂറ്റ് (മുത്തൂറ്റ് ഫിനാൻസ് ), സി.ജെ. ജോർജ് (ജിയോജിത്), മധു എസ്. നായർ (കൊച്ചിൻ ഷിപ്പ്യാർഡ്) , എം.പി. അഹമ്മദ് (മലബാർ ഗ്രൂപ്പ്) എന്നിവരെ ട്രാൻസ്ഫർമേഷൻ ഐക്കൺസ് ഓഫ് കേരളയായി ചടങ്ങിൽ ആദരിച്ചു. കെഎംഎ പ്രസിഡന്റ് കെ. ഹരികുമാർ അധ്യക്ഷത വഹിച്ചു.
Business
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) 43-ാമത് വാർഷിക മാനേജ്മെന്റ് കൺവൻഷൻ 15നും 16നും ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കും. 50ലധികം പ്രഭാഷകർ പങ്കെടുക്കും.
ട്രാൻസ്ഫോർമിംഗ് ഫോർ ഇംപാക്ട് എന്നതാണു സമ്മേളനത്തിന്റെ പ്രമേയം. നാളെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യും. കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. യുഎൻ മുൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ കുമരേഷ് സി. മിശ്ര വിശിഷ്ടാതിഥിയാകും.
ദ്വിദിന സമ്മേളനത്തിൽ ആയിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് കെഎംഎ പ്രസിഡന്റ് കെ. ഹരികുമാർ, കെ മാക് ചെയർ അൾജിയേഴ്സ് ഖാലിദ് എന്നിവർ അറിയിച്ചു. കേരളത്തിലെ മാനേജ്മെന്റ് മേഖലയെ ശക്തിപ്പെടുത്തുക എന്നതാണു കൺവൻഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു.
ജോർജ് അലക്സാണ്ടർ മുത്തൂറ്റ് (മുത്തൂറ്റ് ഫിനാൻസ് ), സി.ജെ. ജോർജ് (ജിയോജിത്), മധു എസ്. നായർ (കൊച്ചിൻ ഷിപ്പ്യാർഡ്) , എം.പി. അഹമ്മദ് (മലബാർ ഗ്രൂപ്പ്) എന്നിവരെ ട്രാൻസ്ഫർമേഷൻ ഐക്കൺസ് ഓഫ് കേരളയായി ആദരിക്കും. ഇവരെ പങ്കെടുപ്പിച്ചുള്ള റൗണ്ട് ടേബിൾ വേണുഗോപാൽ സി. ഗോവിന്ദ് മോഡറേറ്റ് ചെയ്യും.
രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള ബിസിനസ്, മാനേജ്മെന്റ് വിദഗ്ധർ സമ്മേളന സെഷനുകളിൽ പങ്കെടുക്കും. കൺവൻഷനിൽ പങ്കെടുക്കാൻ www.kma.org.in സന്ദർശിക്കുക. ഫോൺ: 9072775588.
District News
മാരാമൺ: ഫെബ്രുവരി എട്ട് മുതൽ15 വരെ പമ്പ മണൽപ്പുറത്തു നടത്തപ്പെടുന്ന 131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ ലോഗോ പ്രകാശനം മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ മാരാമൺ റിട്രീറ്റ് സെന്ററിൽ നിര്‍വഹിച്ചു. ഏറ്റവും നല്ല ലോഗോ ഡിസൈൻ ചെയ്ത കാരിക്കുഴി മാർത്തോമ്മാ ഇടവക അംഗം ജോബി ജയിംസിനെ അനുമോദിച്ചു.
സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ, ലേഖക സെക്രട്ടറി പ്രഫ. ഏബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വര്‍ഗീസ്, ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ റ്റിജു എം. ജോര്‍ജ് , സാം ചെമ്പകത്തിൽ, കമ്മിറ്റിയംഗങ്ങളായ റവ.ബിജു സാം, റവ. റൊണാൾഡ് രാജു, റവ.ജോജി ജേക്കബ്, സാം ജേക്കബ്, അനി കോശി, സ്.ബിനോജ്, സുബി പള്ളിക്കൽ, ജോൺസൺ മാത്യു, ഡോ.എസ്. ഷാജി, മാത്യു ജോൺ, പി.പി.അച്ചന്‍കുഞ്ഞ്, സെൽവരാജ്, മനോജ് മലയിൽ, ജോർജ്കുട്ടി എം സി, ഗീതാ മാത്യു, ലാലമ്മ മാത്യു, ബേബിമാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
കോട്ടയം: 131- മത് മാരാമണ്‍ കണ്വന്ഷന് ഫെബ്രുവരി എട്ടു മുതല്‍ 15 വരെ മാരാമണ്‍ മണല്‍പ്പുറത്ത് നടക്കും. എട്ടിന് ഉച്ചകഴിഞ്ഞ് 2.30ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.
ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. കോട്ടയം: 131- മത് മാരാമണ്‍ കണ്വന്ഷന് ഫെബ്രുവരി എട്ടു മുതല്‍ 15 വരെ മാരാമണ്‍ മണല്‍പ്പുറത്ത് നടക്കും. എട്ടിന് ഉച്ചകഴിഞ്ഞ് 2.30ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.
മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ പ്രൊഫ.ഡോ. ക്ലിയോഫസ് ജെ. ലാറു (യുഎസ്എ), റവ. മോളോ വില്സന് മെസവാന്‍ഡിലെ (സൗത്ത് ആഫ്രിക്ക), റവ. പോള്‍ സ്വരൂപ് (ന്യൂഡല്‍ഹി) എന്നിവര്‍ പ്രഘോഷണം നടത്തും.
ഒന്‍പതു മുതല്‍ രാവിലെ 7.30ന് ബൈബിള്‍ ക്ലാസുകള്‍ പന്തലില്‍ നടക്കും. കുട്ടികള്‍ക്കുള്ള യോഗം രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടിപ്പന്തലില്‍ നടക്കും. സായാഹ്ന യോഗങ്ങള്‍ വൈകിട്ട് ആറിന് ആരംഭിച്ച് 7.30ന് സമാപിക്കും.
District News
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത 27-ാമത് ബൈബിള്‍ കണ്വന്ഷന് ഫെബ്രുവരി 18 മുതല്‍ 22 വരെ തീയതികളില്‍ എസ്ബി കോളജ് മൈതാനത്തു നടക്കും. പ്രശസ്ത വചനപ്രഘോഷകന് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ കണ്വന്ഷന് നയിക്കും. വൈകുന്നേരം 3.30 മുതല്‍ രാത്രി ഒമ്പതു വരെയാണ് കണ്വന്ഷന് സമയ ക്രമീകരണം.
കണ്‍വന്‍ഷന്റെ വിളബര ദീപം അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് തെളിച്ചു. ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ഫാ. ജേക്കബ് ചീരംവേലി, ഫാ. ജോസഫ് ചമ്പക്കുളത്തില്‍, ഫാ. ജയിംസ് കലയംങ്കണ്ടം, സിസ്റ്റര്‍ ചെറുപുഷ്പം, സിസ്റ്റര്‍ ബെറ്റി റോസ്, ചെറിയാന് നെല്ലുവേലി, സൈബി അക്കര, ടോമിച്ചന് അയ്യരുകുളങ്ങര, ജോബി തൂമ്പുങ്കല്‍, ബാബു വള്ളപ്പുര, സിബി മുക്കാടന്‍, തോമസ്കുട്ടി മണക്കുന്നേല്‍, ജോഷി കൊല്ലാപുരം, ജോണി കാവാലം, ആന്റണി മലയില്‍, ജോര്‍ജി ചെത്തിപ്പുഴ, പ്രഫ. സെബാസ്റ്റ്യന്‍ വര്‍ഗീസ്, കുഞ്ഞുമോന് തൂമ്പൂങ്കല്, ടോമിച്ചന് കൈതക്കളം എന്നിവര്‍ പ്രസംഗിച്ചു.കണ്വന്ഷന് വിജയത്തിനായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
District News
മാരാമണ്‍: പമ്പാനദിയില്‍ ഉറപ്പിക്കുന്ന തെങ്ങിന്കുറ്റികള്ക്കു മുകളില്‍ പലകയും ഇരുമ്പു പാളികളും നിരത്തി, ഇരുമ്പുവല ഉപയോഗിച്ച് സംരക്ഷണ വേലിയും തീര്‍ത്ത് പമ്പാ തീരത്തേക്ക് വിശ്വാസികള്‍ക്ക് നടന്നു നീങ്ങാനായി നിര്‍മിച്ചിരുന്ന താത്കാലിക പാലങ്ങള്‍ വിസ്മൃതിയിലേക്ക്.
131 -ാമത് മാരാമണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനായി എത്തുന്നവര്‍ക്കായി ആധുനിക സാങ്കേതികവിദ്യയുടെ പുത്തന്പാലങ്ങളാണ് താത്കാലികാടിസ്ഥാനത്തില്‍ പമ്പാനദിക്കു കുറുകെ തയാറാകുന്നത്. ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനിലേക്ക് പമ്പയുടെ മറുകരയില്‍ നിന്നും എത്തുന്നവരെ മണല്‍പ്പുറത്തേക്ക് എത്തിക്കുന്നതിനുള്ള പാലങ്ങളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. ചെപ്പള്ളി പുരയിടത്തില്‍ നിന്ന് കണ്‍വന്‍ഷന്റെ പ്രധാന വേദിക്കരികില്‍ എത്തുന്ന ആദ്യ പാലം പൂര്‍ത്തിയായി. ഇതിലൂടെയാണ് കണ്വന്ഷന് പന്തല്‍ ആവശ്യത്തിനുള്ള സാമഗ്രികള്‍ എത്തിക്കുന്നത്.
തെങ്ങിന്കുറ്റികള്ക്കു പകരം 700 എംഎം വ്യാസമുള്ള വലിയ മൈല്‍ഡ് സ്റ്റീല്‍ പൈപ്പുകളും ബെയ്ലി പാലത്തിന്റെ മാതൃകയിലുള്ള ഇരുമ്പു ഗര്‍ഡറുകളുമാണ് ഉപയോഗിക്കുന്നത്. കൃത്യമായ രൂപരേഖയുടെ അടിസ്ഥാനത്തില്‍ മൂന്ന് പാലങ്ങള്‍ക്കുള്ള കരാറാണ് സംഘാടകര്‍ നല്‍കിയിരിക്കുന്നത്.
നെടുമ്പ്രയാര്‍ കരയില്‍ നിന്നും മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ നിന്നുമുള്ള പാലങ്ങളുടെ നിര്‍മാണവും നടന്നുവരുന്നു. നദിയില്‍ പൈലിംഗ് നടത്തിയാണ് പൈപ്പുകള്‍ ഉറപ്പിക്കുന്നത്. കണ്വന്ഷന് കഴിയുന്നതോടെ ഇതു നീക്കം ചെയ്യും. എറണാകുളത്താണ് പാലത്തിന്റെ ഘടന തയാറാക്കിയത്. അവ മാരാമണ്ണിലെത്തിച്ച് ഘടിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
തുടര്‍വര്‍ഷങ്ങളിലും ഇതേപാലം
അടുത്തവര്‍ഷങ്ങളിലും പാലം ഇതേ രീതിയില്‍ ഉപയോഗിക്കാനാകും. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം പാലം കണ്വന്ഷന് സംഘാടകര്‍ക്കു കൈമാറത്തക്ക രീതിയിലാണ് കരാർ. 110 ടൗണ്‍ ഉരുക്ക് നിര്മാണാവശ്യത്തിനു വേണ്ടിവന്നു.
റിട്രീറ്റ് സെന്ററിനു മുമ്പിലൂടെയുള്ള പാലത്തിനു നാല് മീറ്റര്‍ വീതിയുണ്ടാകും. മറ്റു രണ്ട് പാലങ്ങള്‍ക്കും മൂന്ന് മീറ്ററാണ് വീതി.
മണല്പ്പരപ്പിലേക്ക് വാഹനങ്ങള്‍ ഇറക്കുന്നതിനു നിയന്ത്രണമുണ്ടെങ്കിലും അടിയന്തരഘട്ടത്തില്‍ അഗ്നിരക്ഷാ സേനയുടെ വാഹനങ്ങള്‍ക്കോ ആംബുലന്‍സിനോ ഇതുവഴി കടന്നുവരാനാകും. പമ്പാനദിയിലൂടെയുള്ള വള്ളങ്ങളുടെ യാത്രയ്ക്കോ കടവുകള്ക്കോ തടസമുണ്ടാക്കാതെയാണ് നിര്‍മാണം. വശങ്ങള് ഇരമ്പുവലയിട്ടു തന്നെ ഭദ്രമാക്കും. 5 എംഎം കനമുള്ള ഇരുമ്പുപാളികള്ക്കു മുകളില്‍ കാര്‍പെറ്റ് വിരിച്ചാണ് നടപ്പാത സജ്ജീകരിക്കുന്നത്.
എറണാകുളം ആസ്ഥാനമായ അവാന്‍സ് എന്‍ജിനിയറിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ചമ്പക്കുളത്തു നിന്നുള്ള മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ 20 ജോലിക്കാരാണ് പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പുതുപ്പള്ളി സ്വദേശിയായ സോണി സ്കറിയ പട്ടറമ്പിലാണ് കമ്പനിയുടെ എംഡി. തൃശൂര്‍ എന്‍ജിനിയറിംഗ് കോളജാണ് പാലം രൂപകല്പന ചെയ്തത്. എല്ലാവര്‍ഷവും തടിയില്‍ നിര്‍മിച്ചിട്ടുള്ള താത്കാലിക പാലത്തിനാണ് കണ്വന്ഷന് സംഘാടകര്‍ക്ക് വന്‍ ചെലവാണ് വന്നുകൊണ്ടിരുന്നത്.
കണ്വന്ഷന് കാലയളവിലേക്കായി ഉപയോഗിക്കാവുന്ന സ്ഥിര സംവിധാനം എന്ന ആശയം മുന്നോട്ടുവച്ചപ്പോള്‍ സ്വീകാര്യമായി. കണ്വന്ഷന് കഴിഞ്ഞാലുടന്‍ പാലത്തിന്റെ ഉരുക്കു ഗര്‍ഡറുകളും മറ്റും സഭാവക ചെപ്പള്ളി പുരയിടത്തില്‍ സൂക്ഷിക്കും. 15 വര്‍ഷം വരെ കമ്പനി പാലം നിര്‍മിച്ചു നല്‍കും. പിന്നീട് ഇത് സഭയ്ക്കു സ്വന്തമാകും. ഓരോ കണ്‍വന്‍ഷനിലും സംഘാടകര്‍ ജോലിക്കാരെ ഉപയോഗിച്ച് പാലത്തിന്റെ നിര്‍മിതി നടത്തിയാല്‍ മതിയാകും.
District News
തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭ നിരണം - മാരാമൺ ഭദ്രാസനത്തിന്റെ പതിനാലാമത് കൺവൻഷൻ എട്ടു മുതൽ 11 വരെ കുമ്പനാട് ശാലേം മാർത്തോമ്മാ പള്ളിയിൽ നടക്കും.
എട്ടിനു വൈകുന്നേരം 6.30ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. റവ. ഡോ. പി.പി തോമസ് വചന പ്രഘോഷണം നടത്തും.
ഒന്പതിനു രാവിലെ 10 ന് സന്നദ്ധ സുവിശേഷകസംഘവും സേവികാസംഘവും സംയുക്തമായി നടത്തുന്ന സമ്മേളനത്തിൽ ഡെയ്സി മാത്യൂസ് പ്രസംഗിക്കും. വൈകുന്നേരം ആറിന് ഓർത്തഡോക്സ് സഭ അടൂർ - കടന്പനാട് ഭദ്രാസനാധ്യ ക്ഷൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത വചന സന്ദേശം നൽകും.
10നു രാവിലെ കുട്ടികൾക്ക് വേണ്ടി മിഷൻ ചലഞ്ച്. ഉച്ചകഴിഞ്ഞ് 2. 30 ന് സിഎസ്എസ്എം നേതൃത്വത്തിൽ കുട്ടികളുടെ കൺവൻഷൻ.
സൺഡേസ്കൂൾ സമാജം ജനറൽ സെക്രട്ടറി റവ. സജേഷ് മാത്യു ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിനു പൊതുയോഗത്തിൽ ഡോ. ജോർജ് ചെറിയാൻ പ്രസംഗിക്കും.
11നു രാവിലെ എട്ടിന് ഭദ്രാസനത്തിലെ എല്ലാ വൈദികരും വിശ്വാസികളും പങ്കെടുക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ചേരുന്ന കുടുംബ സംഗമ യോഗത്തിൽ റവ. ഡോ. കെ. തോമസ് പ്രസംഗിക്കും. മാർത്തോമ്മാ മെത്രാപ്പോലീത്താ സമാപന സന്ദേശം നൽകും.
NRI
ഡാളസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവക മിഷന്റെ നേതൃത്വത്തിലുള്ള വാർഷിക കൺവൻഷനും ഉപവാസ പ്രാർഥനയും വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ 8.30 വരെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ദേവാലയത്തിൽ നടക്കും.
ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക വികാരിയും പ്രമുഖ കൺവൻഷൻ പ്രസംഗകനുമായ റവ. ജിജോ എം. ജേക്കബ് മുഖ്യ സന്ദേശം നൽകും. ഇടവക ഗായകസംഘം ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ ഉപവാസ പ്രാർഥന ദേവാലയത്തിൽ നടത്തപ്പെടും.
കൺവൻഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. എബ്രഹാം വി. സാംസൺ, സഹവികാരി റവ. ജസ്വിൻ വി. ജോൺ, ഇടവക മിഷൻ സെക്രട്ടറി ജോർജ് വർഗീസ് (ജയൻ) എന്നിവർ അറിയിച്ചു.
District News
തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 65-ാമത് ജനറൽ കൺവൻഷൻ ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നു വരെ തിരുവല്ല മഞ്ഞാടി സഭാ ആസ്ഥാനത്ത് ബിഷപ് ഏബ്രഹാം നഗറിൽ നടക്കും.
പ്രിസൈഡിംഗ് ബിഷപ് ഡോ.തോമസ് ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിക്കും. ബിഷപ്പുമാരായ ഡോ. എം.കെ. കോശി, ഡോ. ടി.സി.ചെറിയാൻ, ഡോ.സി.വി മാത്യു, എ.ഐ. അലക്സാണ്ടർ എന്നിവർ വിവിധ യോഗങ്ങൾക്ക് നേതൃത്വം നൽകും. റവ.ഡോ.അശോക് ആൻഡ്രൂസ് (കൊൽക്കത്ത), റവ.ഡോ.അജിത് കുമാർ (ബംഗ്ലൂരു) എന്നിവരാണ് മുഖ്യപ്രസംഗകർ.
പ്രിസൈഡിംഗ് ബിഷപ് ഡോ.തോമസ് ഏബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന സഭ കൗൺസിൽ യോഗത്തിൽ കൺവൻഷന്റെ നടത്തിപ്പിന് വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. സംഘാടകസമിതി യോഗം ഇന്ന് രാവിലെ10.30 ന് സഭ ആസ്ഥാനത്ത് നടക്കും.
NRI
ഹൂസ്റ്റൺ: അമേരിക്കയിലെ സീറോമലബാർ രൂപതയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈയിൽ ഷിക്കാഗോയിൽ നടക്കാനിരിക്കുന്ന ദേശീയ കൺവൻഷന്റെ രജിസ്ട്രേഷൻ നടപടികൾക്ക് ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോമലബാർ കാത്തലിക് ഫൊറോനായിൽ ഉജ്വല തുടക്കം കുറിച്ചു.
സഭയുടെ സിൽവർ ജൂബിലി വർഷത്തിൽ വിശ്വാസികളെ ഒന്നിപ്പിക്കുന്ന ഈ മഹാസംഗമത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എത്തിയ കൺവൻഷൻ പ്രതിനിധികളെ വലിയ ആവേശത്തോടെയാണ് ഇടവക സമൂഹം സ്വീകരിച്ചത്.
വിപുലമായ ഒരുക്കങ്ങളുമായി കൺവൻഷൻ ടീം:
രൂപത പ്രോക്യുറേറ്ററും ഇടവകയുടെ മുൻ വികാരിയുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കലിന്റെ നേതൃത്വത്തിലുള്ള കൺവൻഷൻ ടീമിന് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോർജ് പാറയിൽ എന്നിവർ ചേർന്ന് ഊഷ്മളമായ വരവേൽപ്പ് നൽകി.
2019ൽ ഹൂസ്റ്റണിൽ വിജയകരമായി നടന്ന കൺവൻഷന്റെ കൺവീനറും വിജയശില്പിയും കൂടിയായിരുന്ന ഫാ. കുര്യൻ നെടുവേലിചാലുങ്കൽ ഷിക്കാഗോ കൺവൻഷന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും എല്ലാവരെയും ഈ ആത്മീയ സംഗമത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.
NRI
ടെക്സസ്: ഇന്ത്യയ്ക്ക് പുറത്തെ പ്രഥമ സീറോമലബാർ രൂപതയായ ഷിക്കാഗോ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സീറോമലബാർ ദേശീയ കൺവൻഷന്റെ ഔദ്യോഗിക കിക്കോഫ് കോപ്പൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടന്നു. രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് കിക്കോഫ് നിർവഹിച്ചു.
ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ, ഇടവകാംഗങ്ങൾ എന്നിവർ ചേർന്ന് പിതാവിനേ സ്നേഹോഷ്മളമായി സ്വീകരിച്ചു.
ഇടവകയിലെ കൺവൻഷൻ പ്രതിനിധികളും ട്രസ്റ്റിമാരുമായ ജോഷി കുര്യാക്കോസ്, റോബിൻ കുര്യൻ, റോബിൻ ജേക്കബ് ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂർ, സെബാസ്റ്റ്യൻ പോൾ (സെക്രട്ടറി) എന്നിവർ കിക്കോഫ് വിജയകരമാക്കുന്നതിൽ നേതൃത്വം നൽകി.
നിരവധിപേരാണ് ഇടവകയിൽ നിന്ന് കൺവൻഷനു പങ്കെടുക്കാൻ തദവസരത്തിൽ രജിസ്റ്റർ ചെയ്തത്. മാർ ജോയ് ആലപ്പാട്ട് വിശ്വാസികളെ അഭിസംബോധന ചെയ്തു. രൂപത സ്ഥാപിതമായ ശേഷം 85 ഓളം ദേവാലയങ്ങളും 75 വൈദികരുമുള്ള വലിയ സഭാസമൂഹമായി സീറോമലബാർ സഭ അമേരിക്കയിൽ പടർന്നു പന്തലിച്ചു.
അമേരിക്കയിലെ ഒരു വലിയ കുടുംബമായി അതിവേഗം വളർന്ന സഭയ്ക്കു കൂടുതൽ ഉണർവ് നേടാനുള്ള സമയമാണിതെന്നും മാർ ജോയ് ആലപ്പാട്ട് വിശ്വാസികളോട് ആഹ്വാനം ചെയ്തു.
തലമുറകളുടെ സംഗമം, സൗഹൃദ കൂട്ടായ്മ, ശോഭനമായ സഭയുടെ ഭാവിക്കുവേണ്ടിയുള്ള ചർച്ചകൾ, യുവജന പങ്കാളിത്തം എന്നിവയാണ് ഈ കൺവെൻഷനിലൂടെ ലക്ഷ്യമിടുന്നതെന്നും വിശ്വാസ പ്രഘോഷണത്തിന്റെ ഈ മഹാസമ്മേളനത്തിലേക്ക് രൂപതയിലെ എല്ലാ കുടുംബങ്ങളേയും ക്ഷണിക്കുന്നതായും മാർ ജോയ് ആലപ്പാട്ട് പറഞ്ഞു.
രൂപതയുടെ പ്രഥമ മെത്രാനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക രജതജൂബിലി കൂടിയാണ് ഈ വേളയിൽ ആഘോഷിക്കുന്നത്. കഴിഞ്ഞ 25 വർഷങ്ങളിലായി രൂപത കൈവരിച്ച വളർച്ചയിൽ പങ്കാളികളായ ഏവരെയും മാർ ആലപ്പാട്ട് ആദരപൂർവം ഓർമിച്ചു. ഇടവക വികാരി ഫാ. മാത്യു , ഇടവകാംഗങ്ങളുടെ പൂർണ സഹകരണവും പങ്കാളിത്തവും വാഗ്ദാനം ചെയ്തു.
NRI
നോർത്ത് ടെക്സസ്: ഷിക്കാഗോ സീറോമലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026 ജൂലൈ 9, 10, 11, 12 തീയതികളിൽ ഷിക്കാഗോയിലെ മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്ററിൽ വച്ചു നടക്കുന്ന സീറോ മലബാർ യുഎസ്എ കൺവൻഷന്റെ ഇടവകതല രജിസ്ട്രേഷൻ കിക്കോഫ്, വിശുദ്ധ മറിയം ത്രേസ്യായുടെ മധ്യസ്ഥതയിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ സെന്റ് മറിയം ത്രേസ്യാ സീറോ മലബാർ മിഷനിൽ വിജയകരമായി നടന്നു.
കൺവൻഷൻ രജിസ്ട്രേഷൻ കിക്കോഫ് മാർ. ജോയ് ആലപ്പാട്ട് നിർവഹിച്ചു. മിഷൻ ഡയറക്ടർ ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ ആദ്യ രജിസ്ട്രേഷൻ ഏറ്റുവാങ്ങി. നിരവധി വിശ്വാസികൾ കൺവൻഷനിൽ പങ്കെടുക്കാൻ താത്പര്യം അറിയിക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഷിക്കാഗോ സീറോമലബാർ രൂപതയുടെ ഒരു വർഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനവും, രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക രജതജൂബിലിയും കൺവൻഷനോടനുബന്ധിച്ച് ആഘോഷിക്കുന്നുണ്ട്.
കൺവൻഷനിൽ എല്ലാവരും പങ്കെടുക്കണമെന്ന് മാർ ജോയ് ആലപ്പാട്ട് അഭ്യർഥിച്ചു. കൺവൻഷൻ നാഷണൽ കോർഡിനേറ്റർ പോളി കണ്ണൂക്കാടൻ, കൺവൻഷൻ ഫിനാൻസ് ചെയർ ആൻഡ്രൂസ് തോമസ് എന്നിവർ കൺവൻഷന്റെ പ്രാധാന്യത്തെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചും വിശദീകരിച്ചു.
കിക്കോഫ് ചടങ്ങുകൾക്ക് മിഷൻ ഡയറക്ടർ ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ, ട്രസ്റ്റിമാരായ റെനോ അലക്സ്, ബോസ് ഫിലിപ്പ്, ഫെയ്ത്ത് ഫോർമേഷൻ കോർഡിനേറ്റർ വിനു ആലപ്പാട്ട്, അക്കൗണ്ടന്റ് റോയ് വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.
2026 ജൂലൈ മാസം നടക്കുന്ന സീറോമലബാർ കൺവൻഷൻ, രൂപതയുടെ ചരിത്രത്തിൽതന്നെ സ്ഥാനം പിടിക്കുന്ന തലത്തിൽ വിജയകരമാക്കി തീർക്കുവാൻ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഡിസംബർ 31 വരെ ഇളവ്: കൺവൻഷന്റെ മുന്നോടിയായി രൂപതയിലെ വിവിധ പള്ളികളിൽ കൺവൻഷൻ കിക്കോഫുകൾ വിജയകരമായി നടന്നുവരുന്നു. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് ഹോട്ടൽ ബുക്കിംഗ് നിരക്കിൽ ഇളവ് ലഭിക്കും.
ഈ ഇളവ് ഡിസംബർ 31 വരെ മാത്രമേ ലഭിക്കൂ എന്നും, ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.
NRI
ന്യൂയോർക്ക്: സിൽവർ ജൂബിലി നിറവിൽ നിൽക്കുന്ന ഷിക്കാഗോ സീറോമലബാർ രൂപതയുടെ ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026 ജൂലൈ 9,10,11,12 തീയതികളിൽ ഷിക്കാഗോയിൽ നടക്കുന്ന സീറോമലബാർ കൺവൻഷന്റെ ബ്രോങ്ക്സ് ഫൊറോന ഇടവകതല രജിസ്ട്രേഷൻ കിക്കോഫ് ഈ മാസം ഏഴിന് നടന്നു.
കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ വികാരി ജനറൾ റവ. ഫാ. ജോൺ മേലേപ്പുറം വിശ്വാസികളിൽ നിന്നും രജിസ്ട്രേഷനുകൾ ഏറ്റുവാങ്ങി. നിരവധിപ്പേർ കൺവൻഷനിൽ പങ്കെടുക്കാൻ താത്പര്യം അറിയിച്ചു.
ഷിക്കാഗോയിലെ മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്ററിലാണ് സീറോമലബാർ യുഎസ്എ കൺവൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻമാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നു.
NRI
ദവാദ്മി: കേളി ദവാദ്മി ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ ദവാദ്മി കേളി ഓഫീസിൽ തദ്ദേശ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. ഏരിയ വൈസ് പ്രസിഡന്റ് ബിനു അധ്യക്ഷത വഹിച്ച യോഗം ദവാദ്മി ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ ഷാജി പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു.
പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം എന്നിവയിൽ കേരളം നേട്ടം കൈവരിച്ചെന്നും ക്ഷേമപെൻഷൻ വർധിപ്പിച്ചതും അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം മാറിയതും ഇടതുസർക്കാരിന്റെ നേട്ടങ്ങളാണെന്നും ഷാജി പ്ലാവിളയിൽ പറഞ്ഞു.
പ്രവാസികളെ ക്ഷേമനിധി വർധിപ്പിച്ചും നോർക്ക അംഗത്വകർക്കായി പ്രവാസി ഇൻഷുറൻസ് പരിരക്ഷ നടപ്പിലാക്കിയതും ഇടതുസർക്കാരിന്റെ നേട്ടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുഴുവൻ ഇടതുപക്ഷ സ്ഥാനാർഥികളേയും വിജയിപ്പിക്കുവാൻ എല്ലാ പ്രവാസികളും അക്ഷീണം പ്രവർത്തിക്കണമെന്ന് ഷാജി പ്ലാവിളയിൽ പറഞ്ഞു.
എരിയ ഭാരവാഹികളായ മുജീബ്, മോഹനൻ, ഏരിയ ജീവകാരുണ്യ ചെയർമാൻ മുഹമ്മദ് റാഫി, ഏരിയ കമ്മിറ്റിയംഗം നിസാറുദ്ദീൻ എന്നിവർ സംസാരിച്ചു.
കേളി ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതവും ജോയിന്റ് ട്രഷറർ ഗിരീഷ് നന്ദിയും പറഞ്ഞു.
District News
തിരുവമ്പാടി: എൽഡിഎഫ് പഞ്ചായത്ത് കൺവൻഷൻ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഏബ്രഹാം മാനുവൽ അധ്യക്ഷനായി. ലിന്റോ ജോസഫ് എംഎൽഎ, ടി.എം. ജോസഫ്, മോഹനൻ, അബ്ദുറഹിമാൻ, ബേബി മണ്ണംപ്ലാക്കൽ, ജോസ് അഗസ്റ്റിൻ, ഗണേഷ് ബാബു, ഗീത വിനോദ് എന്നിവർ പ്രസംഗിച്ചു.
സി.എൻ. പുരുഷോത്തമൻ കൺവീനറും ഏബ്രഹാം മാനുവൽ ചെയർമാനും ജോയി ട്രഷററുമായി 501 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ചടങ്ങിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
NRI
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് (അപ്പ്സ്റ്റേറ്റ്) റീജിയണിന്റെ കൺവൻഷൻ കിക്കോഫിൽ അടുത്ത വർഷം ജൂലൈയിൽ പോക്കനോസിലെ കൽഹാരിയിൽ നടക്കുന്ന ഫൊക്കാന കൺവൻഷന് സ്പോൺസറാമാരായി നിരവധി പേർ.
ഒരു ലക്ഷത്തിൽപരം ഡോളർ ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവൻഷനിൽ നടന്ന കിക്ക് ഓഫിൽ സമാഹരിച്ചതായി ഭാരവാഹികൾ അറിയിച്ചു.
പതിനായിരം ഡോളർ വീതം നൽകുന്ന രണ്ടു സ്പോൺസർമാരാണ് മുന്നോട്ടു വന്നത്. 5000 ഡോളർ വീതം നൽകുന്ന 10 സ്പോൺസർമാരും. നിരവധി പേർ കൺവൻഷനിൽ പങ്കെടുക്കുന്നത്തിന് രജിസ്ട്രേഷൻ തുകയും ചടങ്ങിൽ കൈമാറി.
റീജിണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി, പ്രസിഡന്റ് സജിമോൻ ആന്റണിക്ക് ചെക്ക് നൽകികൊണ്ട് റീജിയണൽ കിക്ക് ഓഫ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ, അഡി. ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, മുൻ പ്രസിഡന്റും ഇന്റർനാഷണൽ കോഓർഡിനേറ്ററുമായ പോൾ കറുകപ്പള്ളിൽ എന്നിവരും സന്നിഹിതരായിരുന്നു.
സജിമോൻ ആന്റണി ഫൊക്കാന കിക്ക് ഓഫ് ഉദ്ഘടനം ചെയ്തുകൊണ്ട് ഫൊക്കാന കൺവൻഷന് 2,800 ഡോളർ ചെലവുകുന്ന രജിസ്ട്രേഷനാണ് നാല് പേർക്ക് 1500 ഡോളറിന് നൽകുന്നത് എന്ന് വിശദികരിച്ചു.
ഈ ഡിസ്കൗണ്ട്ഡ് റേറ്റ് ഡിസംബർ 31 വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും അറിയിച്ചു. ഇത് ഒരു ഫാമിലി കൺവൻഷൻ ആയിരിക്കുമെന്നും രജിസ്ട്രേഷൻ വിനോദത്തിന് മുൻഗണന നൽകിയാണ് കൺവൻഷൻ പദ്ധതി ചെയ്യുന്നത് എന്ന് സജിമോൻ ആന്റണി അറിയിച്ചു.
പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടു ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ആൻഡ് ഔട്ട് ഡോർ വാട്ടർ പാർക്കാണ്. ആഫ്രിക്കൻ മരുഭൂമിയുടെ പേരാണ് ഈ റിസോർട്ടിന് നൽകിയിരിക്കുന്നത്.
ആഫ്രിക്കൻ സംസ്കാരവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ശില്പങ്ങളും അതിവിശാലമായ ഹോട്ടൽ സമുച്ചയത്തെ വ്യത്യസ്തമാക്കുന്നു. പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിതമായ പോക്കണോ മൗണ്ടൻസിലാണ് റിസോർട്ട്. ന്യൂയോർക്കിൽ നിന്ന് രണ്ടു മണിക്കൂർ ദൂരം മാത്രം.
ഫിലാഡഫിയ, ന്യൂജഴ്സി, ന്യൂ ഇംഗ്ലണ്ട്, വാഷിംഗ്ടൺ ഡിസി തുടങ്ങി ഈസ്റ്റ് കോസ്റ്റിൽ മിക്കയിടത്തും നിന്നും അതുപോലെ കാനഡയിൽ നിന്നും ഡ്രൈവ് ചെയ്തു വരാൻ പറ്റുന്നതാണ് ഈ വേദി.
കാലാവസ്ഥയും രമണീയമായ ഭൂപ്രകൃതിയുമാണ് പോക്കണോസിനെ ഏവരുടെയും പ്രിയങ്കരമാക്കുന്നു. അതുകൊണ്ട് തന്നെ വളരെ അധികം ഫാമിലി രജിസ്ട്രേഷൻ ലഭിക്കുന്നുണ്ടെന്നും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.
മികച്ച റിസോർട്ട് ആയതിനാൽ ചെലവ് കൂടുമെങ്കിലും എല്ലാവർക്കും സ്വീകാര്യമായ രജിസ്ട്രേഷൻ നടപ്പിലാക്കി മുന്നോട്ട് പോകുന്നത്. കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു ഒരു ചരിത്ര കൺവൻഷൻ ആക്കുവാൻ ആണ് ഫൊക്കാന ശ്രമിക്കുന്നത് എന്ന് ട്രഷറർ ജോയി ചാക്കപ്പൻ അറിയിച്ചു.
രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന എല്ലാവർക്കും വാട്ടർ പാർക്ക് ഫ്രീ ആയിരിക്കും. ഫുഡ്, വാട്ടർ പാർക്ക് , അക്കോമഡേഷൻ, കൾച്ചറൽ ഇവന്റസ്, ബങ്കെറ്റ്, സ്റ്റാർ നൈറ്റ് എന്നിവ ഉൾപെടയാണ് രജിസ്ട്രേഷൻ പാക്കേജ്. അതുപോലെ തന്നെ വളരെ അധികം പ്രമുഖ കമ്പനികളുടെ ഔട്ട് ലെറ്റ് സ്റ്റോറുകൾ അടുത്ത് തന്നെയുള്ളത് എന്ന് ജോയി ചാക്കപ്പൻ അറിയിച്ചു.
പ്രമുഖ വ്യക്തികളും സിനിമ താരങ്ങൾ അവതരിപ്പിക്കുന്ന കലാ മേളകളും അമേരിക്കയിലെയും ഇന്ത്യയിലെയും കാനഡയിലേയും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന കൺവൻഷൻ ഫൊക്കാനയുടെ ചരിത്രത്തിൽ സ്ഥാനം പിടിക്കുമെന്നു ഇന്റർനാഷണൽ കോഓർഡിനേറ്റർ പോൾ കറുകപ്പള്ളിലും അറിയിച്ചു.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവൻഷൻ വെള്ളി, ശനി, ഞായർ തീയതികളിൽ നടത്തപ്പെടും. ഞായറാഴ്ച രാവിലെയുള്ള ആരാധന മധ്യേ കൺവൻഷന്റെ സമാപന പ്രസംഗവും നടത്തും.
ട്രിനിറ്റി ദേവാലയത്തിൽ വച്ച് നടക്കുന്ന കൺവൻഷൻ യോഗങ്ങൾ ഇടവക ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയോടുകൂടി രാത്രി ഏഴിന് ആരംഭിക്കും.
മാർത്തോമ്മാ സഭയുടെ കൺവൻഷൻ പ്രസംഗകരുടെ കൂട്ടായ്മ വൈസ് പ്രസിഡന്റ് ജോയ് പുല്ലാട് വചന പ്രഘോഷണത്തിനു നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: റവ. ജിജോ.എം. ജേക്കബ് (വികാരി), റവ. ജീവൻ ജോൺ (അസി. വികാരി), അജിത് വർഗീസ് (സെക്രട്ടറി) എന്നിവരെ ബന്ധപ്പെടുക.
District News
പാമ്പാടി: എട്ടാംമൈല്‍ ഗുഡ് ന്യൂസ് ധ്യാനകേന്ദ്രത്തില്‍ നാളെ മുതല്‍ നവംബര്‍ ഒന്നുവരെ മരിയന്‍ കണ്വന്ഷന് നടത്തും. 30, 31 തീയതികളില്‍ വൈകുന്നേരം 5.30 മുതല്‍ രാത്രി ഒമ്പത് വരെയും ഒന്നിനു രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയുമാണ് ശുശ്രൂഷകള്‍. 30നു വൈകുന്നേരം 5.30ന് സാമുവല്‍ മാര്‍ ഐറേനിയൂസ് മെത്രാപ്പോലീത്ത ഉദ്ഘാടനസന്ദേശം നല്‍കും. ഫാ. ബിജില്‍ ചക്യത്ത്, ഫാ. ഷാജി തുന്പേച്ചിറയില്‍, ഫാ. ആന്റണി അമ്പാട്ട്, ഫാ. ജിന്‍സ് ചീങ്കല്ലേല്‍, ഫാ. നോബിള്‍ തോട്ടത്തില്‍ എന്നിവര്‍ ധ്യാനത്തിനു നേതൃത്വം നല്‍കും.
30നു ഫാ. ആന്റണി അമ്പാട്ട്, 31നു ഫാ. ബിജില്‍ ചക്യത്ത്, ഒന്നിന് ഫാ. ഷാജി തുമ്പേച്ചിറയില്‍ എന്നിവര്‍ പ്രസംഗിക്കും. ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് ഹെറാള്‍ഡ്സ് ഓഫ് ഗുഡ് ന്യൂസ് സെന്റ് പോള്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. സെല്വന് ലാസര്‍ സമാപന ആശീര്‍വാദം നടത്തും.
NRI
ഡാളസ്: സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക ത്രിദിന കൺവൻഷൻ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.30നും കടശി യോഗം ഞായറാഴ്ച രാവിലെ നടക്കുന്ന ശുശ്രൂഷയോട് അനുബന്ധിച്ചുമാണ് ക്രമീകരിച്ചിരിക്കുന്നത്.
"MESSIAH IN CARNATION' എന്ന വിഷയത്തിൽ റവ. ലിജോ ടി. ജോർജ് (സിഎസ്ഐ ക്രൈസ്റ്റ് ചർച്ച്, പെൻസിൽവേനിയ) മുഖ്യ പ്രഭാഷണം നടത്തും.
സുവിശേഷ യോഗങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് റവ. രാജീവ് സുഗു.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവൻഷൻ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.
ട്രിനിറ്റി ദേവാലയത്തിൽ(5810, Almeda Genoa Rd, Houston, TX 77048) നടക്കുന്ന കൺവൻഷൻ യോഗങ്ങൾ ഇടവക ഗായകസംഘത്തിന്റെ ഗാനശുഷ്രയോടുകൂടി വൈകുന്നേരം ഏഴിന് ആരംഭിക്കും.
പ്രമുഖ ദൈവശാസ്ത്ര ചിന്തകനും കൺവൻഷൻ പ്രസംഗകനും മിഷൻസ് ഇന്ത്യ സ്ഥാപകനും ചെയർമാനുമായ ഡോ. ജോർജ് ചെറിയാൻ(തിരുവല്ല) ദൈവവചന പ്രഘോഷണത്തിനു നേതൃത്വം നൽകും.
കൺവൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സന്തോഷപൂർവം ക്ഷണിക്കുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ. ജിജു എം. ജേക്കബ് (വികാരി) - 832 898 8699, റവ. ജീവൻ ജോൺ (അസി. വികാരി) - 713 408 7394, ജോൺ കുരുവിള (വൈസ് പ്രസിഡന്റ്) - 281 615 7603, എബ്രഹാം ഇടിക്കുള (സെക്രട്ടറി) - 713 614 9381, ബാബു ടി. ജോർജ് (ട്രഷറർ) - 281 723 1606.