ലെൻസ്ഫെഡ് ജില്ലാ കണ്വെൻഷൻ കെ. രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) ജില്ലാകണ്‍വെൻഷൻ കെ. രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നിർമാണമേഖലയെ വ്യവസായമായി പ്രഖാപിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലെൻസ്ഫെഡ് ജില്ലാപ്രസിഡന്റ് ടി.സി. നിമൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എ. പ്രസാദ് മുഖ്യാതിഥിയായി.
ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ് വിനോജ്കുമാർ മുഖ്യപ്രഭാഷണം നടത്തി.
മാസ്റ്റർപ്ലാനിനെക്കുറിച്ചുള്ള സെഷനിൽ ജില്ലാ ടൗണ്‍ പ്ലാനർ ജീവ ലിസസേവ്യർ, ഡെപ്യൂട്ടി ടൗണ്‍ പ്ലാനർ കെ. ബിജോയ് മോഹൻ, ടൗണ്‍ പ്ലാനിംഗ് സർവേയർ എ.എസ്. സുമാറാണി എന്നിവർ ക്ലാസെടുത്തു. സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ, ഡി. ഗിരീഷ്കുമാർ, ഒ.വി. ജയചന്ദ്രൻ, വി.യു. സുമേഷ് എന്നിവർ പ്രസംഗിച്ചു.
Tags : Lensfed Convention nattuvishesham localnews Lensfed Convention