District News
അരുവിത്തുറ: കേരള അഗ്നിശമന രക്ഷാസേനയും ജില്ല ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ ജീവൻ രക്ഷാപരിശീലന പരിപാടി സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം മീനച്ചിൽ തഹസിൽദാർ സജിമോൻ മാത്യു നിർവഹിച്ചു. കോളജ് പ്രിൻസിപ്പൾ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വൈസ് പ്രിൻസിപ്പൾ ഡോ. ജിലു ആനി ജോൺ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, ഡോ. അഞ്ജു തോമസ് തുടങ്ങിയവർ സംസാരിച്ചു.
കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർമാരായ എ. സാബു, കെ.വി. ജിജു, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എ. നൗഫൽ, കോട്ടയം ഹസാഡിലെ അനലിസ്റ്റ് സുസ്മി സണ്ണി, കോട്ടയം എൽഎസ്ജിഡിഎം പ്ലാൻ കോഓർഡിനേറ്റർ ശ്രീനന്ദിനി രാമചന്ദ്രൻ തുടങ്ങിയവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.
അഗ്നിബാധ ഗ്യാസ് സിലണ്ടർ ലീക്ക് മൂലം ഉണ്ടാകുന്ന അപകടങ്ങൾ, ഭൂകമ്പം, മണ്ണിടിച്ചിൽ, വാഹനാപകടങ്ങൾ, ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഉണ്ടാകുന്ന അപകടങ്ങൾ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട വിവിധ അപകട സാഹചര്യങ്ങൾ തരണം ചെയ്യുന്നതിനുള്ള പ്രായോഗികമായ പരിശീലനമാണ് വിദ്യാർഥികൾക്ക് പരിപാടിയിൽ നൽകിയത്.
District News
തൃശൂർ: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന കെസിഎൽ ഫാൻ ലീഗിന്റെ തൃശൂർ ജില്ലാ മത്സരങ്ങളിൽ ലെജൻഡ്സ് പൊന്നൂക്കര ജേതാക്കളായി. ഫൈനലിൽ ലോർഡ്സ് ഇലവനെയാണ് ലെജൻഡ്സ് പൊന്നൂക്കര തോൽപ്പിച്ചത്. കെസിഎല്ലിലെ ആറ് ടീമുകൾ പ്രതിനിധീകരിക്കുന്ന ജില്ലകളിലാണ് ഫാൻ ലീഗിൽ മത്സരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ മത്സരങ്ങൾ നേരത്തെ പൂർത്തിയായിരുന്നു.
ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ലെജൻഡ്സ് പൊന്നൂക്കര ആറ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെടുത്തു. സനൂപ് കുക്കുവിന്റെയും വിഷ്ണു സുന്ദറിന്റെയും തകർപ്പൻ ബാറ്റിംഗാണ് ലെജൻഡ്സിന് മികച്ച സ്കോർ സമ്മാനിച്ചത്. സനൂപ് 18 പന്തുകളിൽ 40-ഉം വിഷ്ണു ഒമ്പതു പന്തുകളിൽ 23-ഉം റൺസ് നേടി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലോർഡ്സിന് ആറ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് മാത്രമാണ് നേടാനായത്. ബൗളിങ്ങിലും തിളങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ വിഷ്ണു സുന്ദറാണ് പ്ലെയർ ഓഫ് ദി മാച്ച്.
ലോർഡ്സ് ഇലവന്റെ ശ്രീഷ് ലാൽ പ്ലെയർ ഓഫ് ദി ടൂർണമെന്റും മികച്ച ബാറ്ററുമായി തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയതും ശ്രീഷാണ് ലെജൻഡ്സിന്റെ ഒ. എസ്. ശശിധരനാണ് മികച്ച ബൗളർ.
District News
മൂന്നിലവ്: മൂന്ന് പതിറ്റാണ്ട് മുൻപത്തെ ഓർമകളുമായി അവർ വീണ്ടും ഒത്തുചേർന്നു. മൂന്നിലവ് വലിയ കുമാരമംഗലം സെന്റ് പോൾസ് ഹൈസ്കൂൾ 1994 - 95 വർഷത്തെ എസ്എസ്എൽസി ബാച്ചിലെ 22 വിദ്യാർഥികളാണ് വീണ്ടും തങ്ങളുടെ മാതൃവിദ്യാലയത്തിൽ ഒത്തുചേർന്നത്.
ജനപ്രതിനിധികൾ, വൈദികൻ, പാസ്റ്റർ, ബിസിനസുകാർ, കർഷകർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ഈ ബാച്ചിലുണ്ട്.
തങ്ങളുടെ അധ്യാപകരേയും സ്കൂൾ അധികൃതരെയും സ്മരിച്ചും പരസ്പരം വിശേഷങ്ങൾ പങ്കുവച്ചു അവർ സംഗമത്തെ അവിസ്മരണീയമാക്കി.
District News
കോഴിക്കോട്: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന കെസിഎൽ ഫാൻ ലീഗിന്റെ കോഴിക്കോട് ജില്ലാ മത്സരങ്ങളിൽ യുവ രാമനാട്ടുകര ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ഫൈനലിൽ കാപ്സ് നെവർമൈൻഡിനെ തോൽപ്പിച്ചാണ് യുവ രാമനാട്ടുകര ജേതാക്കളായത്. കെസിഎല്ലിലെ ആറ് ടീമുകൾ പ്രതിനിധീകരിക്കുന്ന ജില്ലകളിലാണ് മത്സരങ്ങൾ നടക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ മത്സരങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത കാപ്സ് നെവർമൈൻഡ് ആറ് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 60 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യുവ രാമനാട്ടുകര 4.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 14 പന്തുകളിൽ അഞ്ച് സിക്സറടക്കം 34 റൺസുമായി പുറത്താകാതെ നിന്ന വിവേക് മോഹനനാണ് ടീമിന് വിജയം ഒരുക്കിയത്.
വിവേക് തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച്. മികച്ച ബാറ്ററും ടൂർണമെന്റിലെ താരവുമായി യു.എസ്.അഭിലാഷിനെ തെരഞ്ഞെടുത്തു. മുഹമ്മദ് ഹാദിയാണ് മികച്ച ബൗളർ. ആകെ 32 ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുത്തത്.
Viral
ഗ്വാളിയോറിലെ പതായ് ഗ്രാമത്തിൽ മാർച്ച് 30-ന് വിവാഹിതനായി നവവധുവിനോടൊപ്പം സ്വന്തം വീട്ടിൽ തിരിച്ചെത്തിയ മഹേഷ് ജാതവ് എന്ന യുവാവിന്റെയും കുടുംബത്തിന്റെയും സന്തോഷമാണ് അയൽവാസികളുടെ ക്രൂരതയിൽ തകർക്കപ്പെട്ടത്.
വിവാഹവിരുന്നിനിടെ വീട്ടിലെത്തിയ അയൽക്കാരായ ഒരു സംഘം യുവാക്കൾ, പുത്തൻ വധു വീട്ടിലെത്തിയതിന്റെ സന്തോഷത്തിൽ തങ്ങൾക്ക് മദ്യം വാങ്ങാൻ പണം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഈ ആവശ്യം മഹേഷിന്റെ കുടുംബം നിരസിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മദ്യം വാങ്ങാനുള്ള പണം നൽകില്ലെന്ന് ഉറപ്പായതോടെ അക്രമിസംഘം വീട്ടുകാരെ അസഭ്യം പറയുകയും അത് കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു.
തടയാൻ വന്ന മഹേഷിന്റെ അമ്മ ഷീലാ ജാതവിനെയും മറ്റ് കുടുംബാംഗങ്ങളെയും അക്രമികൾ ക്രൂരമായി മർദ്ദിച്ചു. കൈയേറ്റത്തിനിടയിൽ വിവാഹം കഴിഞ്ഞെത്തിയ നവവധുവിനും മർദ്ദനമേറ്റുവെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
കേവലം ശാരീരിക ഉപദ്രവത്തിൽ മാത്രം ഒതുങ്ങാതെ, ഈ സംഘം വീടിനുള്ളിൽ അതിക്രമിച്ചു കയറി അവിടെ സൂക്ഷിച്ചിരുന്ന പണവും വിലപ്പെട്ട വീട്ടുസാധനങ്ങളും കവർന്നതായും ആരോപണമുണ്ട്. വീട്ടിലുണ്ടായിരുന്ന അതിഥികൾ അക്രമികളെ തടയാൻ ശ്രമിച്ചതോടെ പ്രദേശം ഒരു യുദ്ധക്കളമായി മാറി.
ഈ സംഭവത്തിന് പിന്നാലെ നീതി തേടി മഹേഷിന്റെ കുടുംബം പോലീസ് സൂപ്രണ്ടിന്റെ ഓഫീസിനെ സമീപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും അവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
നിലവിൽ ഇരുവിഭാഗങ്ങളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, പരിക്കേറ്റവരുടെ വൈദ്യപരിശോധന പൂർത്തിയായതായും സിഎസ്പി മനീഷ് യാദവ് അറിയിച്ചു. പോലീസ് അന്വേഷണം ഊർജ്ജിതമായി നടക്കുകയാണെന്നും കുറ്റക്കാർക്കെതിരെ നിയമപരമായ ശിക്ഷ ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നേമത്ത് കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങളെ മുൾമുനയിൽ നിർത്തിയ "ചുവപ്പ് അടയാള' രഹസ്യത്തിന്റെ ചുരുളഴിഞ്ഞു. വീടുകളുടെ മതിലുകളിലും തൂണുകളിലും രാത്രികാലങ്ങളിൽ പ്രത്യക്ഷപ്പെട്ട ചുവന്ന അടയാളങ്ങൾ കണ്ട് ഭയചകിതരായ നാട്ടുകാർ ഒടുവിൽ ആശ്വാസത്തിന്റെ നെടുവീർപ്പിലാണ്.
വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘങ്ങളുടെ നീക്കമാണോ ഇതെന്ന് ഭയന്നാണ് പ്രദേശം മുഴുവൻ പരിഭ്രാന്തിയിലായത്. നേമത്തെ കോർപ്പറേഷൻ സോണൽ ഓഫീസ് ലെയിൻ, ജെപി ലെയിൻ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകൾക്ക് മുന്നിലാണ് അജ്ഞാതർ ചുവന്ന സ്പ്രേ പെയിന്റ് ഉപയോഗിച്ച് അടയാളങ്ങൾ രേഖപ്പെടുത്തിയത്.
പുലർച്ചെ ഈ അടയാളങ്ങൾ കണ്ടു ഭയന്ന വീട്ടുകാർ ഉടൻ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മുഖംമൂടി ധരിച്ചെത്തിയ ചിലരാണ് ഈ അടയാളങ്ങൾ പതിപ്പിക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമായതോടെ നാട്ടുകാരുടെ ആശങ്ക വർദ്ധിച്ചു.
വർഷങ്ങൾക്ക് മുമ്പ് നഗരത്തിലെ വീടുകൾക്ക് മുന്നിൽ കറുത്ത സ്റ്റിക്കറുകൾ പതിപ്പിച്ച് മോഷണങ്ങൾ നടന്ന സംഭവങ്ങൾ ഓർത്തെടുത്തതോടെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വിവരം ഉടൻ തന്നെ നേമം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെയാണ് തികച്ചും അപ്രതീക്ഷിതമായ ട്വിസ്റ്റ് ഈ സംഭവത്തിലുണ്ടായത്. വാർത്തകൾ അറിഞ്ഞ് രണ്ട് യുവാക്കൾ സ്വയം പോലീസ് സ്റ്റേഷനിൽ ഹാജരായി കാര്യങ്ങൾ വിശദീകരിച്ചു.
ഒരു പ്രമുഖ സ്വകാര്യ ഫൈബർ ഇന്റർനെറ്റ് കമ്പനിയിലെ തൊഴിലാളികളായിരുന്നു ഇവർ. പുതിയ കണക്ഷനുകൾ നൽകേണ്ട വീടുകൾ വേഗത്തിൽ തിരിച്ചറിയുന്നതിനായി തങ്ങൾ മുൻകൂട്ടി അടയാളപ്പെടുത്തിയതായിരുന്നു ആ ചുവപ്പ് മാർക്കുകൾ.
സ്പ്രേ പെയിന്റ് ഉപയോഗിക്കുമ്പോൾ ശ്വസനതടസമുണ്ടാകാതിരിക്കാനാണ് തങ്ങൾ മുഖം മൂടിയതെന്നും ഇവർ പോലീസിനോട് പറഞ്ഞു. യുവാക്കളുടെ നിഷ്കളങ്കമായ വിശദീകരണം കേട്ട പോലീസുകാർക്ക് ആദ്യം ചിരിയാണ് വന്നതെങ്കിലും, ജനങ്ങളെ ഭീതിയിലാഴ്ത്തിയ സംഭവത്തിന് ശുഭകരമായ അന്ത്യമുണ്ടായതിൽ എല്ലാവരും ആശ്വാസം പ്രകടിപ്പിച്ചു.
പോലീസ് ഉടൻ തന്നെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെ വിളിച്ച് സത്യാവസ്ഥ ബോധ്യപ്പെടുത്തി നാട്ടുകാരുടെ പേടി അകറ്റി. എങ്കിലും, അപരിചിതമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്ന ജാഗ്രതാ നിർദ്ദേശം നേമം പോലീസ് നിലനിർത്തിയിട്ടുണ്ട്.
District News
അരുവിത്തുറ: യുവത്വത്തിന്റെ ഉൾതുടിപ്പുകളുമായി അരുവിത്തുറ സെന്റ് ജോർജ് കോളജിൽ നവാഗത ദിനാഘോഷം അരങ്ങേറി. അഘോഷങ്ങളുടെ ഉദ്ഘാടനം കോളജ് ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട് നിർവഹിച്ചു.
വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐക്യുഎസി കോഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ്, പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. നിനുമോൾ സെബാസ്റ്റ്യൻ, ഡോ. തോമസ് പുളിക്കൻ തുടങ്ങിയവർ സംസാരിച്ചു.
നവാഗത വിദ്യാർഥികളുടെ സർഗവാസനങ്ങൾ പീലിവിടർത്തിയ കാലാമാമാങ്കത്തെ അവേശപൂർവമാണ് കലാലയം ഏറ്റെടുത്തത്.