രാഷ്ട്രപതി ദ്രൗപദി മുർമു
തിരുവനന്തപുരം: ദ്വിദിന സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് സംസ്ഥാനത്ത് എത്തും. രാവിലെ 10.35ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന രാഷ്ട്രപതിയെ ഗവർണറും മുഖ്യമന്ത്രിയും ചേർന്നു സ്വീകരിക്കും.
കാലടി ക്ഷേത്രദർശനം, തൃശൂരിൽ നടക്കുന്ന വൈദ്യരത്നം ആയുർവേദ കോളജിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, ഗുരുവായൂർ ക്ഷേത്രദർശനം എന്നിവയ്ക്കുശേഷം ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിലെത്തി രാത്രി അവിടെ തങ്ങും. 28നു കണ്ണൂരിൽ നിന്നു മിസോറാമിലേക്ക് പുറപ്പെടും.
Tags : Droupadi Murmu President Two day visit